സിപിഎം അക്രമത്തിനെതിരെ ഒടുവിൽ പോലീസ് കേസെടുത്തു

362
Advertisement

പത്തനംതിട്ട . സിപിഎം അക്രമത്തിനെതിരെ ഒടുവിൽ പോലീസ് കേസെടുത്തു. വനം വകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ കേസ്.കേസെടുത്തത് പത്തനംതിട്ട ചിറ്റാർ പോലീസ്.എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് 4 ദിവസം വൈകിയാണ്.സിപിഎം പ്രവർത്തകർ അടക്കം 12 പേരാണ് പ്രതികൾ. വനിതാ ജീവനക്കാരിയുടെ കൈപിടിച്ച് തിരിച്ചുവെന്നും
ജീവനക്കാരെ പ്രതികൾ സംഘം ചേർന്ന് കയ്യേറ്റം ചെയ്തുവെന്നും എഫ്ഐആര്‍ പറയുന്നു.

കൊച്ചുകോയിക്കൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേഷ് കുമാറിന്റെ പരാതിയിലാണ് കേസ്. കേസിനസ്പദമായ സംഭവം ഉണ്ടായത് കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക്. റോഡ് വക്കിൽ മുറിച്ചിട്ട നിലയിൽ കണ്ടെത്തിയ തടികൾ പരിശോധിക്കവേ ആയിരുന്നു സംഭവം. ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ജേക്കബ് വളയമ്പള്ളിയാണ് ഒന്നാംപ്രതി.

സിപിഎം അക്രമത്തില്‍ പൊലീസ് കേസ് എടുക്കാഞ്ഞതിനെതിരെ വനം വകുപ്പ് ജീവനക്കാര്‍ പണിമുടക്കിയിരുന്നു. അതിനിടെ ഉദ്യോഗസ്ഥരുടെ കൈവെട്ടുമെന്ന ഭീഷണിയും ഉയര്‍ന്നു. ഉന്നതതല ഇടപെടലില്‍ കേസ് എടുക്കാമെന്ന സീനിയര്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ ഉറപ്പിലാണ് സമരം പിന്‍വലിച്ചത്.

Advertisement