മലപ്പുറം വളാഞ്ചേരിയിൽ ക്വാറി ഉടമയെ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം ;എസ്എച്ഒ ഒളിവിൽ തന്നെ
കേസ് എടുത്തു ഒരാഴ്ച പിന്നിട്ടിട്ടും വളാഞ്ചേരി സ്റ്റേഷനിലെ എസ് എച്ച് ഓ സുനിൽദാസിനെ പിടികൂടാനാവാതെ അന്വേഷണ സംഘം.
സുനിൽ ദാസ് സംസ്ഥാനം വിട്ടു എന്നാണ് വിവരം
ഇയാള്‍ക്കായി തമിഴ്നാട്ടിലുള്‍പ്പെടെ തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്.
സംഭവത്തില്‍ വളാഞ്ചേരി എസ് ഐയും ഇടനിലക്കാരനും നേരത്തെ അറസ്റ്റിലായിരുന്നു
22 ലക്ഷം രൂപയാണ് പൊലീസുകാർ ചേർന്ന് തട്ടി എടുത്തത്
Home News Breaking News ക്വാറി ഉടമയെ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ എസ്എച്ഒ ഒളിവിൽ തന്നെ






































