നഴ്‌സിങ് വിദ്യാര്‍ത്ഥിനിയടക്കം രണ്ട് പേര്‍ കോടികളുടെ ലഹരിമരുന്നുമായി പിടിയില്‍

3061
Advertisement

നഴ്‌സിങ് വിദ്യാര്‍ത്ഥിനിയടക്കം രണ്ട് പേര്‍ കോടികളുടെ ലഹരിമരുന്നുമായി പിടിയില്‍. തൃപ്പൂണിത്തുറയില്‍ കാറില്‍കടത്തിയ ലഹരിമരുന്ന് വാഹനപരിശോധനക്കിടെ വെട്ടിച്ചുകടന്ന സംഘത്തെ പോലീസ് പിന്തുടര്‍ന്നാണ് പിടികൂടിയത്. നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ് കൊച്ചിയിലെ ലഹരിമാഫിയക്കായി ബാംഗ്ലൂരുവില്‍ നിന്ന് എംഡിഎംഎ കടത്തിയതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.
ഏറ്റുമാനൂര്‍ സ്വദേശി അമീര്‍ മജീദ്, ചങ്ങനാശ്ശേരി സ്വദേശിനി വര്‍ഷ എന്നിവരാണ് തൃപ്പുണിത്തുറ ഹില്‍പാലസ് പോലീസിന്റെ പിടിയിലായത്. ഉച്ചയ്ക്ക് കൊച്ചിയിലേക്ക് വരുന്നതിനിടെ കരിങ്ങാച്ചിറയില്‍ പോലീസിന്റെ വാഹനപരിശോധനക്കിടെ പോലീസ് കൈകാണിച്ചെങ്കിലും സംഘം കാര്‍ നിര്‍ത്താതെ പോയി. പോലീസിന്റെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ കാര്‍ ഷോറൂമിലേക്ക് ലഹരിസംഘം കാര്‍ ഓടിച്ചുകയറ്റി. വഴിയടഞ്ഞതോടെ ഓടിരക്ഷപെടാന്‍ ശ്രമിച്ചവരെ പിന്നാലെയെത്തിയ പൊലീസ് പിടികൂടുകയായിരുന്നു. കാറില്‍ നിന്ന് 485ഗ്രാം എംഡിഎംഎ കണ്ടെത്തി.

Advertisement