സ്വർണ്ണവിലയിൽ പവന് ഇന്ന് 800 രൂപ കുറഞ്ഞു

160
Advertisement

കൊച്ചി:സംസ്ഥാനത്ത് സ്വർണ്ണവിലയില്‍ കുറവ്. സ്വർണ്ണവില ഗ്രാമിന് 100 രൂപ കുറഞ്ഞ് 6730 രൂപയായി. പവന് 800 രൂപയുടെ കുറവാണുണ്ടായത്.

പവന്റെ വില 53840 രൂപയായാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 90 രൂപ കുറഞ്ഞ് 5600 രൂപയില്‍ എത്തി.

24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വർണ്ണവില 2370 ഡോളറു൦ രൂപയുടെ വിനിമയ നിരക്ക് 83.26 ആണ്. വെള്ളി വില 97 രൂപയായി. 32 ഡോളറിന് അടുത്ത് വരെ പോയ വെള്ളി വില ഇപ്പോള്‍ 30.50 ഡോളറിലാണ് ആണ്.

പ്രതീക്ഷിച്ച പോലെ പണപ്പെരുപ്പം കുറയാത്തതിനാലും, ഏപ്രില്‍ മാസത്തെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലും തല്‍ക്കാലത്തേക്ക് പലിശനിരക്ക് കുറക്കില്ലെന്ന സൂചനകള്‍ യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസർവ് നല്‍കിയിരുന്നു. നിരക്ക് വീണ്ടും വർധിപ്പിക്കണമെന്നായിരുന്നു ചില അംഗങ്ങളുടെ അഭിപ്രായം. തിരഞ്ഞെടുപ്പ് വർഷമായതിനാല്‍ ഡോളർ ദുർബലമാകുന്നതിനോട് യു.എസ് സർക്കാർ താല്‍പര്യപ്പെടുന്നില്ലെന്നാണ് റിപ്പോർട്ടുകള്‍. ഇത് സ്വർണ്ണവില കുറയുന്നതിന് ഇടയാക്കി.

ഇംഗ്ലീഷ് പൗണ്ടു യു.എസ് ഡോളർ സൂചികയും ഉയർന്നത് സ്വർണ്ണവില കുറയുന്നതിന് കാരണമായി. നോർവേ,അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങള്‍ ഫലസ്തീനെ അംഗീകരിച്ചത് സ്വർണ്ണവില കുറയുന്നതിന് മറ്റൊരു കാരണമായി.

Advertisement