എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ മാറ്റണമെന്ന് ശുപാർശ; ലക്ഷ്യം അധികവരുമാനം

256
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ മാറ്റണമെന്ന് സെക്രട്ടറി തല കമ്മിറ്റിയുടെ ശുപാർശ. ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിലാണ് നിർദേശം.

എല്ലാ മാസവും ഒന്നാം തീയതി മദ്യശാല തുറന്നാൽ 15,000 കോടിയുടെ വരുമാന വർധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ. വരുമാന വർധന ചർച്ച ചെയ്യാൻ തിങ്കളാഴ്ച വിളിച്ചു ചേർത്ത യോഗമാണ് ഇങ്ങനെയൊരു നിർദേശം മുന്നോട്ടുവെച്ചത്

വില കുറഞ്ഞ, വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉത്പന്നവും വിൽപ്പനയും പ്രോത്സാഹിപ്പിക്കാനും കയറ്റുമതിയിലേക്ക് കൂടുതലായി കടക്കുന്ന കാര്യങ്ങളും യോഗത്തിൽ ചർച്ചയായി. പുതിയ മദ്യനയം വരുന്നതിന് മുന്നോടിയായാണ് യോഗം നടന്നത്.

Advertisement