ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണത്തില്‍ നല്ല പ്രതീക്ഷയുണ്ടെന്ന് ജസ്‌നയുടെ അച്ഛന്‍ ജെയിംസ്. കേസില്‍ രണ്ട് പേരെയാണ് സംശയമെന്നും മകളെ അപായപ്പെടുത്തി എന്നുമാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണത്തില്‍ വീഴ്ച ഇല്ല. പക്ഷേ അന്വേഷണം വഴിതെറ്റിക്കാന്‍ പല ഘട്ടത്തിലും ശ്രമമുണ്ടായി. ഇപ്പോഴും ഊമക്കത്തുകള്‍ വരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. താന്‍ നല്‍കിയ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
































