കെപിസിസി പ്രസിഡന്റായി കെ സുധാകരൻ വീണ്ടും ചുമതലയേറ്റു

215
Advertisement

തിരുവനന്തപുരം:കെപിസിസി പ്രസിഡന്റായി കെ സുധാകരൻ വീണ്ടും ചുമതലയേറ്റു. രാവിലെ 10.30ഓടെ കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലെത്തിയാണ് ചുമതലയേറ്റെടുത്തത്. മുതിർന്ന നേതാവ് എകെ ആന്റണിയെ സന്ദർശിച്ച ശേഷമാണ് സുധാകരൻ ഇന്ദിരാഭവനിലേക്ക് എത്തിയത്

താത്കാലിക പ്രസിഡന്റ് എംഎം ഹസനിൽ നിന്നാണ് സുധാകരൻ ചുമതലയേറ്റെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്ഥാനാർഥിയാകേണ്ടി വന്നതിനെ തുടർന്നാണ് സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തത്കാലത്തേക്ക് മാറിയത്

വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷവും എംഎം ഹസൻ ചുമതല ഒഴിയാത്തത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിൽ കെ സുധാകരൻ ഹൈക്കമാൻഡിനെ കടുത്ത അതൃപ്തി അറിയിക്കുകയും ചെയ്തു. പിന്നാലെ ഹൈക്കമാൻഡ് ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് സുധാകരൻ തിരികെ എത്തുന്നത്.

Advertisement