ദൃശ്യമെടുക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകനെ കാട്ടാനകൊലപ്പെടുത്തി

488
Advertisement

പാലക്കാട്. ദൃശ്യമെടുക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകനെ കാട്ടാനകൊലപ്പെടുത്തി . മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷിനാണ് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോര്‍ട്ടിങ്ങിനിടെയായിരുന്നു കാട്ടാന ആക്രമണം. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയാണ് മുകേഷ്.

കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു.

ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വന്യജീവിതം സംബന്ധിച്ച നിരവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച ആളാണ് മുകേഷ്

Advertisement