ഒന്നര വയസുകാരന്‍ വീടിന് സമീപത്തെ കുളത്തില്‍ വീണ് മരിച്ചു

Advertisement

ഒന്നര വയസുകാരന്‍ വീടിന് സമീപത്തെ കുളത്തില്‍ വീണ് മരിച്ചു. പട്ടാമ്പി കൊപ്പം വണ്ടുംതറയില്‍ ഉമ്മറിന്റെയും മുബീനയുടെയും മകന്‍ മുഹമ്മദ് ഇഹാനാണ് മരിച്ചത്. വീടിനോട് ചേര്‍ന്ന് നൂറു മീറ്റര്‍ അകലെയാണ് കുളം.
വൈകീട്ട് കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ നിന്നും കണ്ടെത്തിയത്. ഉടന്‍ തന്നെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.