Home News Breaking News സൗദി എയർലൈൻസ് ഇന്നുമുതൽ കരിപ്പൂര്‍ സർവീസ് പുനരാരംഭിക്കും

സൗദി എയർലൈൻസ് ഇന്നുമുതൽ കരിപ്പൂര്‍ സർവീസ് പുനരാരംഭിക്കും

Advertisement

കോഴിക്കോട്.2020ലെ വിമാന അപകടത്തെ തുടർന്ന് കരിപ്പൂരിലേക്കുള്ള സർവീസ് നിർത്തിവെച്ച സൗദി എയർലൈൻസ് ഇന്നുമുതൽ സർവീസ് പുനരാരംഭിക്കും. ആദ്യ ഘട്ടത്തിൽ റിയാദ് – കോഴിക്കോട് സെക്ടറിലാണ് സർവീസ്. ആഴ്ചയിൽ ഞായർ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ സർവീസ് ഉണ്ടാകും.

പുലർച്ചെ 1:20-ന് റിയാദിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 8:35-ന് കരിപ്പൂരിലെത്തും. തിരികെ 9:45-ന് കരിപ്പൂരിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് 12:50-ന് റിയാദിലെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് ഏര്‍പ്പെടുത്തിയ റൺവേ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇടത്തരം വലുപ്പമുള്ള അത്യാധുനിക എയർ ബസ് എ321 നിയോ വിമാനങ്ങളായിരിക്കും സർവീസ് നടത്തുക.

Advertisement