Home News Breaking News ഇന്ത്യ-അറബ് ഉന്നത ഉദ്യോഗസ്ഥതല യോഗം ഇന്ന് ഡൽഹിയിൽ

ഇന്ത്യ-അറബ് ഉന്നത ഉദ്യോഗസ്ഥതല യോഗം ഇന്ന് ഡൽഹിയിൽ

Advertisement

ന്യൂഡെല്‍ഹി. ഇന്ത്യ-അറബ് ഉന്നത ഉദ്യോഗസ്ഥതല യോഗം ഇന്ന് ഡൽഹിയിൽ ചേരും. നാളെ നടക്കുന്ന രണ്ടാമത് ഇന്ത്യ-അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് യോഗം. 10 വർഷത്തെ ഇടവേളക്ക് ശേഷം അറബ് ലോകവുമായുള്ള ഉന്നതതല നയതന്ത്ര സംഭാഷണം പുനരുജ്ജീവിപ്പിക്കുന്നതിനായിഇന്ത്യയും UAE യും സംയുക്തമായി യോഗത്തിന് നേതൃത്വം നൽകും.അറബ് ലോകവുമായുള്ള ഇന്ത്യയുടെ ബഹുമുഖ സഹകരണം നയിക്കുന്ന ഏറ്റവും ഉയർന്ന വേദിയാണ് ഇത്.

ഇന്ത്യ-അറബ് വിദേശകാര്യ മന്ത്രിമാരുടെ ആദ്യ യോഗം 2016 ൽ ബഹ്‌റൈനിൽ ആണ് നടന്നത്.22 അറബ് ലീഗ് അംഗരാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ,വിദേശകാര്യ മന്ത്രിമാർ, സഹമന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ നാളെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.സുഡാൻ റിപ്പബ്ലിക്കിന്റെ വിദേശകാര്യ, മന്ത്രി മൊഹീൽദിൻ സലിം അഹമ്മദ് ഇബ്രാഹിം, പലസ്തീൻ വിദേശകാര്യ, വർസെൻ ആഗ്ബെകിയാൻ ഷാഹിൻ തുടങ്ങിയ നേതാക്കൾ യോഗത്തിനായി ഇന്ത്യയിൽ എത്തിയിട്ടുണ്ട്.

അറബ് മേഖലയുമായുള്ള ഇന്ത്യയുടെ ദീർഘകാല ബന്ധം ശക്തിപ്പെടുത്തുന്നതിനും, തന്ത്രപരമായ പങ്കാളിത്തങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനും, സാമ്പത്തിക, വികസന, സാംസ്കാരിക മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനും യോഗം നിർണ്ണായകമാകും

Advertisement