ടെഹ്‌റാനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ.ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,045 ആയി.
അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ സൈനിക നടപടി തുടരുമെന്നും ഇറാൻ്റെ മുന്നറിയിപ്പ്. യൂറോപ്യൻ യൂണിയൻ്റെ നിലപാടുകളിൽ ഇരട്ടത്താപ്പെന്നും ഇറാൻ. അറബ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമെന്ന് അറബ് ലീഗ്. ഗൾഫ് മേഖലകളിൽ ആക്രമണം കടുപ്പിച്ച് ഇറാൻ. മിസൈൽ ,ഡ്രോൺ ആക്രമണം ശക്തമായി തുടരുന്നു. കൂടുതൽ മിസൈലുകളും ഡ്രോണുകളും തകർത്തെന്ന് സൗദി അറേബ്യ. അൽ ഖർജിൽ മൂന്ന് ഡ്രോണുകൾ തകർത്തുവെന്ന് സൗദി. കുവൈറ്റ് മുബാറക് അൽ-കബീറിന് സമീപത്തെ തുറമുഖത്ത് സ്ഫോടനം നടന്നു.
ട്രംപിന് യുഎസ് സെനറ്റിൻ്റെ പിന്തുണ ലഭിച്ചു. ഇറാനെതിരെയുള്ള സൈനീക നീക്കത്തിന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് സെനറ്റിൻ്റെ പിന്തുണ. ഉഭയകക്ഷി പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. പ്രമേയം ഇറാനിലെ വ്യോമാക്രമണം തടയാനും യുദ്ധത്തിന് കോൺഗ്രസിൻ്റെ മുൻകൂർ അനുമതി നിർബന്ധമാക്കാനും ലക്ഷ്യം വച്ച്. വോട്ടെടുപ്പിൽ 52നെതിരെ 47വോട്ടുകൾക്ക് പ്രമേയം പരാജയപ്പെട്ടു. ഇറാൻ യുദ്ധക്കപ്പൽ തകർത്ത് യുഎസ്
20 ഇറാൻ കപ്പല്‍ യുഎസ് തകർത്തു. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ നശിപ്പിച്ചതായി സ്ഥിരീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. 87 പേർ കൊല്ലപ്പെട്ടു. 32 പേരെ രക്ഷപ്പെടുത്തി. മരിച്ചവരുടെ എണ്ണം യുഎസ് സ്ഥിരീകരിച്ചിട്ടില്ല. യുഎസ് അന്തർവാഹിനി 20ലധികം കപ്പലുകൾ തകർത്തുവെന്ന് അവകാശവാദം. ടോർപ്പിഡോ തൊടുത്തത് യുഎസ് അന്തർവാഹിനി.


































