ഫ്ലോറിഡ. ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് (ടംപും സെലൻസ്കിയും
പുതുക്കിയ 20 ഇന പദ്ധതിയിൽ 90 ശതമാനത്തിലും ധാരണയായെന്ന് സെലൻസ്കി. യുക്രെയ്നുള്ള അമേരിക്കയുടെ സുരക്ഷാ ഗ്യാരണ്ടിയുടെ കാര്യത്തിൽ 95 ശതമാനം ധാരണയിലെത്തിയെന്ന് ‘ട്രംപ്
ഡോൺബാസ് സ്വതന്ത്ര വ്യാപാര മേഖലയാക്കുന്ന കാര്യത്തിൽ ധാരണയിലെത്താനായില്ലെന്ന് ട്രംപ്
കഠിനമായ ചില സങ്കീർണ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനുണ്ടെന്നും ട്രംപ്
ഭൂമി കൈമാറ്റം കീറാമുട്ടിയായി തുടരുന്നുവെന്നും ട്രംപ്
ഹിതപരിശോധന നടത്തുന്നതിനായുള്ള വെടിനിർത്തലിനോട് പുടിൻ യോജിക്കുന്നില്ലെന്നും ട്രംപ്.
വരും ആഴ്ചകളിൽ തുടർ ചർച്ചകളെന്ന് ഇരു നേതാക്കളും ‘
റഷ്യൻ പ്രസിഡൻ്റ് പുടിനുമായി രണ്ടു മണിക്കൂർ ഫോണിൽ സംസാരിച്ചുവെന്നും ട്രംപ്
കൂടിക്കാഴ്ചയ്ക്കുശേഷം ഫ്ളോറിഡയിലെ മാർ എ ലാഗോ വസതിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപും സെലൻസ്കിയും





































