വാഷിംങ്ടൺ. മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുറപ്പെടുവിച്ച 92 ശതമാനം എക്‌സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
വായിച്ചുനോക്കാതെ, ഓട്ടോപെൻ സംവിധാനം ഉപയോഗിച്ചാണ് ബൈഡൻ ഉത്തരവുകൾ ഒപ്പിട്ടതെന്നും റാഡിക്കൽ ഇടതുപക്ഷക്കാരാണ് ബൈഡനെ നിയന്ത്രിച്ചിരുന്നതെന്നും ട്രംപ്.
സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പോസ്റ്റ്.
പ്രസിഡന്റിന്റെ അനുമതിയോടെയല്ലാതെ ഓട്ടോപെൻ സംവിധാനം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഓട്ടോപെൻ പ്രക്രിയയിൽ ബൈഡന് അറിവുണ്ടായിരുന്നില്ലെന്നും ട്രംപ്.
തന്റെ അറിവോടെയായിരുന്നു ഒപ്പിട്ടതെന്ന ബൈഡൻ അവകാശപ്പെട്ടാൽ അദ്ദേഹത്തിനെതിരെ കള്ളസാക്ഷ്യത്തിന് കേസ്സെടുക്കുമെന്നും ട്രംപ്.
അമേരിക്കൻ ദേശീയ ഗാർഡുകൾക്കെതിരെ നടന്ന വെടിവയ്പിൽ 2021ൽ അമേരിക്കയിലേക്ക് കൊണ്ടുവന്ന അഫ്ഗാൻ പൗരൻ അറസ്റ്റിലായതിനെ തുടർന്നാണ് ട്രംപിന്റെ പ്രതികരണം.
ബൈഡൻ ഒപ്പിട്ട എല്ലാ കുടിയേറ്റ പദ്ധതികളും റദ്ദാക്കുമെന്നും ട്രംപ്
മൂന്നാം ലോക രാഷ്ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റം എക്കാലത്തുമായി നിർത്തുമെന്നും ട്രംപ്.
Home News Breaking News മൂന്നാം ലോകത്തു നിന്നുള്ള കുടിയേറ്റം നിർത്തും ,ബൈഡന്റെ ഉത്തരവുകൾ റദ്ദാക്കി ട്രംപ്, കാരണം ഇത്




































