അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും നിയുക്ത ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയും ഇന്ന് വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും.
നഗരത്തിലെ താങ്ങാനാകാത്ത വില പ്രതിസന്ധിയെപ്പറ്റിയുള്ള വിവരങ്ങൾ ചർച്ച ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മംദാനി.
പൊതുജനസുരക്ഷയും ജനങ്ങളുടെ സാമ്പത്തികസുരക്ഷയും ട്രംപുമായി ചർച്ച ചെയ്യുമെന്നും മംദാനി.
നിശിത വിമർശകരുമായിപ്പോലും ഇടപഴകാനുള്ള ട്രംപിന്റെ സന്നദ്ധതയാണ് കൂടിക്കാഴ്ചയിലൂടെ വെളിവാകുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ്.
അടുത്തവർഷം ജനുവരി ഒന്നിനാണ് മംദാനി ന്യൂയോർക്ക് മേയറായി സ്ഥാനമേൽക്കുന്നത്.





































