അനധികൃതമായി സെക്സ് യോഗ ക്ലാസെടുത്തതിന് യുവതി അറസ്റ്റില്‍

Advertisement

അനധികൃതമായി സെക്സ് യോഗ ക്ലാസെടുത്തതിന് യുവതി അറസ്റ്റില്‍. ബ്രിട്ടീഷ് പൗരയായ മരിയ ഷെറ്റിനിനയാണ് തായ്ലന്‍ഡിലെ പാര്‍ട്ടി ദ്വീപായ കോ ഫാംഗനില്‍ നിന്നും അറസ്റ്റിലായത്. മരിയ ലവ് എന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. വിദേശികളായ വിനോദസഞ്ചാരികള്‍ക്കായി താന്ത്രിക് യോഗ ക്ലാസുകള്‍ നടത്തി വരികയായിരുന്നു മരിയ. സെക്സ്  യോഗ ക്ലാസുകള്‍ക്കായി 9 പൗണ്ട് (ഏകദേശം 1036 രൂപ) വീതമാണ് മരിയ ഈടാക്കിയിരുന്നത്. ധ്യാനം, താന്ത്രിക് മസാജ്, ലൈംഗികത എന്നിവയെ കുറിച്ചാണ് മരിയ പഠിപ്പിച്ച് പോന്നത്. 

സമൂഹമാധ്യമങ്ങള്‍ വഴിയാണ് മരിയ സെക്സ് യോഗ ക്ലാസുകള്‍ പ്രമോട്ട് ചെയ്തിരുന്നത്. ഇതിന്‍റെ പരസ്യം കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടി വീണത്. യോഗ സെന്‍ററിലേക്ക് പൊലീസെത്തിയപ്പോള്‍ മരിയ ക്ലാസെടുത്ത് കൊണ്ടിരിക്കുകയായിരുന്നു.  തുടര്‍ന്ന് പൊലീസ് ഇവരുടെ പാസ്പോര്‍ട്ടും വര്‍ക്പെര്‍മിറ്റും പരിശോധിച്ചു. മാനേജ്മെന്‍റ് കമ്പനിയില്‍ കസ്റ്റമര്‍ റിലേഷന്‍സ് മാനേജരായി ജോലി ചെയ്യാനുള്ള അനുമതി മാത്രമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് റജിസ്റ്റര്‍ ചെയ്തു. പ്രദേശവാസികളും മരിയയ്ക്കെതിരെ പരാതി നല്‍കിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Advertisement