നാല് ബോട്ടുകൾ കൂടി തകർത്ത് അമേരിക്ക. മയക്കുമരുന്ന് കടത്ത് ആരോപിച്ച് കിഴക്കൻ പസഫിക് സമുദ്രത്തിൽ നാല് ബോട്ടുകൾ കൂടി തകർത്ത് അമേരിക്ക.14 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത്.മയക്കുമരുന്ന് കടത്ത് ആരോപിച്ച് അമേരിക്ക ഇതുവരെ 14 ബോട്ടുകളാണ് സെപ്തംബർ മുതൽ കരീബിയൻ കടലിലും പസഫിക് സമുദ്രത്തിലുമായി അമേരിക്ക തകർത്തത്.മൊത്തം 57 പേർ കൊല്ലപ്പെട്ടു. മൂന്നു പേർ ആക്രമണത്തെ അതിജീവിച്ചു.





































