കാനഡയ്ക്കുമേൽ 10 ശതമാനം അധികതീരുവ

Advertisement

കാനഡയ്ക്കുമേൽ 10 ശതമാനം അധികതീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

അമേരിക്കൻ തീരുവകൾക്കെതിരെയുള്ള കാനഡയുടെ പരസ്യം സംപ്രേക്ഷണം തുടർന്നതിനാലാണ് നീക്കം

കാനഡ പരസ്യം ഇന്നലെ പിൻവലിച്ചിരുന്നുവെങ്കിലും ശനിയാഴ്ചയും പരസ്യം അമേരിക്കയിൽ പ്രദർശിപ്പിച്ചിരുന്നു

പരസ്യത്തെ തുടർന്ന് കാനഡയുമായുള്ള എല്ലാ വ്യാപാരചർച്ചകളും അമേരിക്ക അവസാനിപ്പിച്ചിരുന്നു

അമേരിക്ക തയാറാകുമ്പോൾ വ്യാപാരചർച്ചകൾ പുനരാരംഭിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി വ്യക്തമാക്കിയിരുന്നു

മാർക് കാർണിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ട്രംപിന്റെ അധിക തീരുവ പ്രഖ്യാപനം.

Advertisement