ഗാസ, വെടിനിർത്തൽ കരാർ ഉടൻ

Advertisement

കെയ്റോ. ഗസയിലെ വെടിനിർത്തൽ വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയെന്ന് സൂചന. നാളെ വെടിനിർത്തൽ കരാർ യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മധ്യസ്ഥ ശ്രമം നടത്തുന്ന രാജ്യങ്ങൾ. ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാരെഡ് കുഷ്‌നറും ചർച്ചകളിൽ

ചർച്ചകളിൽ ധാരണയായാൽ ട്രംപ് കെയ്റോയിൽ എത്തും. വെടിനിർത്തൽ കരാർ പ്രഖ്യാപിക്കുക ട്രംപ് ആകുമെന്നും സൂചന. തടവുകാരെയും ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള കരാറിൽ ധാരണ. ഉപാധികളോടെയാണ് ഹമാസ് ധാരണയിലെത്തിയത്

കൊല്ലപ്പെട്ട ഹമാസ് നേതാക്കളുടെ മൃതദേഹം കൈമാറണമെന്ന് ഹമാസ്. നെതന്യാഹുവിന്റെ വിശ്വസ്തൻ മന്ത്രി റോൺ ഡെർമറും ചർച്ചയുടെ ഭാ​ഗം. പലസ്തീൻ തടവുകാരായ ബർഗൗട്ടിയെയും സാദത്തിനെയും വിട്ടയക്കില്ലെന്ന് സൂചന

സമാധാനപദ്ധതിയുടെ ആദ്യഘട്ടം അംഗീകരിച്ച് ഇസ്രയേലും ഹമാസും.ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപനം നടത്തിയത് ട്രംപ്. മുഴുവൻ ബന്ദികളെയും ഉടൻ മോചിപ്പിക്കുമെന്നും ട്രംപ് ; ശാശ്വതവും ശക്തവും നിലനിൽക്കുന്നതുമായ സമാധാനത്തിലേക്കുള്ള ചുവടുവയ്‌പെന്നും ട്രംപ്‌

ഇസ്രയേൽ സൈന്യം മുൻനിശ്ചയിക്കപ്പെട്ട പിൻവാങ്ങൽ രേഖയിലേക്ക് മാറും. മധ്യസ്ഥരാജ്യങ്ങളായ ഖത്തറിനും ഈജിപ്തിനും തുർക്കിക്കും നന്ദിയെന്ന് ട്രംപ്. കരാർ അംഗീകരിക്കാൻ മന്ത്രിസഭ ഉടൻ വിളിച്ചുചേർക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

എല്ലാ ബന്ദികളേയും തിരിച്ചെത്തിക്കുമെന്നും നെതന്യാഹു. ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റവും മാനുഷികസഹായമെത്തിക്കലും കരാറിന്റെ ഭാഗമെന്ന് ഖത്തർ. ട്രംപിന് നന്ദി പറഞ്ഞ് ബന്ദികളുടെ കുടുംബാംഗങ്ങളുടെ വിഡിയോ സന്ദേശം.

യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ധീരമായ ശ്രമങ്ങൾക്ക് നന്ദിയെന്ന് ബന്ദികളുടെ കുടുംബാംഗങ്ങൾ. ചെയ്യാനാകുന്നതെല്ലാം ട്രംപ് ചെയ്തുവെന്നും കടുംബാംഗങ്ങളുടെ പ്രശംസ. 48 അവശേഷിക്കുന്ന ബന്ദികളിൽ അവസാനത്തെ ബന്ദിയും തിരിച്ചെത്തുന്നതു വരെ യുദ്ധം തുടരുമെന്നും കുടുംബാംഗങ്ങൾ

ഗസ വെടിനിർത്തൽ നീക്കങ്ങളില്‍ ട്രംപിനെയും നെതന്യാഹുനെയും പ്രശംസിച്ച് മോദി. ട്രംപിന്റെ സമാധാനപദ്ധതിയെ സ്വാഗതം ചെയ്യുന്നു. നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനം. ബന്ധികളുടെ മോചനവും മാനുഷിക സഹായവും സമാധാനത്തിന് വഴിയൊരുക്കുമെന്നും മോദി

Advertisement