മയക്കുമരുന്ന് കടത്തിയെന്ന് ആരോപിച്ച് വീണ്ടും ബോട്ട് തകർത്ത് അമേരിക്ക

Advertisement

വാഷിംങ്ടണ്‍. വീണ്ടും ബോട്ട് തകർത്ത് അമേരിക്ക. മയക്കുമരുന്ന് കടത്തിയെന്ന് ആരോപിച്ച് വീണ്ടും ബോട്ട് തകർത്ത് അമേരിക്ക.വെനിസ്വേലയുടെ തീരത്തിനടുത്താണ് ഇന്നലെ രാവിലെ ആക്രമണം നടത്തിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.നാല് നാർക്കോ-ഭീകരർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത്

അമേരിക്കയിലേക്ക് ഗണ്യമായ അളവിൽ മയക്കുമരുന്ന് കടത്തുകയായിരുന്നു ബോട്ട് എന്നും ഹെഗ്‌സേത്ത്. ഇത് നാലാമത്തെ തവണയാണ് കരീബിയൻ കടലിൽ മയക്കുമരുന്ന് കടത്ത് ആരോപിച്ച് അമേരിക്ക ബോട്ട് തകർക്കുന്നത്. കഴിഞ്ഞ മാസം സെപ്തംബർ രണ്ടിനും പതിനഞ്ചിനും പത്തൊമ്പതിനും നടന്ന മൂന്ന് ബോട്ട് ആക്രമണങ്ങളിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു.

Advertisement