ഇസ്ളാമാബോദ്. രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് മുൻ പാക് ക്രിക്കറ്റ് താരം ഷാഹീദ് അഫ്രീദി.ഇന്ത്യയിലെ നിലവിലെ സർക്കാർ മതവും മുസ്ലിം- ഹിന്ദു കാർഡും കളിക്കുകയാണെന്നും ഇത് മോശപ്പെട്ട മാനസികാവസ്ഥയാണെന്നും അഫ്രീദി.
രാഹുൽ ഗാന്ധിയുടേത് പോസിറ്റീവ് മാനസികാവസ്ഥയാണ്. അദ്ദേഹം സംവാദത്തിൽ വിശ്വസിക്കുന്നുവെന്നും പാകിസ്ഥാനിലെ സമാ ടിവിയിലെ സംവാദത്തിൽ അഫ്രീദി. അഫ്രീദിയെ കടുത്ത സ്വരത്തിൽ വിമർശിച്ച് ബി ജെ പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല.ഇന്ത്യയെ വെറുക്കുന്ന എല്ലാവരും രാഹുൽ ഗാന്ധിയിലും കോൺഗ്രസിലും സഖ്യകക്ഷിയെ കണ്ടെത്തുന്നുവെന്നും ഐ എൻ സി എന്നാൽ ഇസ്ലാമാബാദ് നാഷണൽ കോൺഗ്രസ് ആണെന്നും പരിഹാസം.






































