അമേരിക്കയിൽ സ്‌കൂളിൽ വെടിവയ്പ്.മിനിയാപോളിസിലെ കാത്തലിക് സ്‌കൂളിലാണ് വെടിവയ്പുണ്ടായത്.വെടിവയ്പ് നടന്നത് അനൗൺസിയേഷൻ ചർച്ച് സ്‌കൂളിൽ. വെടിവയ്പ് നടത്തിയ ആൾ കൊല്ലപ്പെട്ടുവെന്ന് മിനിയാപൊളിസ് പൊലീസ്. ഭയാനകമായ വെടിവയ്പാണ് ഉണ്ടായതെന്ന് മിനിയാപോളിസ് ഗവർണർ ടിം വാൾസ്.വിദ്യാർത്ഥികളെ ഒഴിപ്പിച്ചുവരികയാണ്
ആക്രമണത്തിൽ പരിക്കേറ്റവരെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു.24 മണിക്കൂറിനുള്ളിൽ ഇത് രണ്ടാം തവണയാണ് മിനിയാപൊളിസിലെ സ്‌കൂളിൽ വെടിവയ്പുണ്ടാകുന്നത്




































