വന്ധ്യത ചികിത്സാകേന്ദ്രത്തിന് മുന്നിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

223
Advertisement

കാലിഫോർണിയ: കാലിഫോർണിയയിലെ വന്ധ്യത ചികിത്സാകേന്ദ്രത്തിന് പുറത്ത് സിഫോടനം. പാം സ്ട്രിങ് നഗരത്തിലെ ചികിത്സാ കേന്ദ്രത്തിന് സമീപത്താണ് ബോംബ് സ്ഫോടനം ഉണ്ടായത്. പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. വന്ധ്യത കേന്ദ്രത്തിന് പുറത്ത് മനുഷ്യ ശരീര ഭാഗങ്ങൾ ചിതറിക്കിടക്കുന്നതായി സമീപവാസികൾ പറഞ്ഞതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സ്ഫോടനത്തിൽ വന്ധ്യത ചികിത്സാകേന്ദ്രത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചുറ്റുമുള്ള കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായതായും കൊല്ലപ്പെട്ടയാളെ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ ചികിത്സാ കേന്ദ്രത്തിലെ ലാബിന് പ്രശ്നങ്ങൾ ഒന്നും സംഭവിച്ചില്ലെന്ന് അധികൃതർ അറിയിച്ചു.

Advertisement