ഇടുക്കി: യുവനടിയുടെ പീഡന പരാതിയില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്ത് അറസ്റ്റില്‍. തൊടുപുഴ പൊലീസ് ആണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇടുക്കി എസ്പിയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. കൊച്ചിയില്‍ നിന്ന് ഇടുക്കിയിലേക്കുള്ള യാത്രക്കിടെയാണ് അറസ്റ്റ്.
രഞ്ജിത്ത് ഇപ്പോള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നടിയാണ് പരാതി നല്‍കിയത്. ലൊക്കേഷനില്‍വെച്ച് രഞ്ജിത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. രണ്ട് ദിവസം മുമ്പ് കൊച്ചിയില്‍വെച്ച് യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് എന്നാണ് വിവരം.
നേരത്തെയും രഞ്ജിത്തിനെതിരെ പീഡന പരാതികള്‍ ഉയര്‍ന്നിരുന്നു. ഒരു ബംഗാളി നടിയും ഒരു യുവാവുമാണ് രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഈ കേസുകളില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. യുവനടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.






























