കൊല്ലം∙ നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രൻ (71)അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിൽ ആയിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. തൃശൂർ സ്വദേശിയാണ്. രാവിലെ ഒൻപതിന് വീട്ടിലെത്തിക്കും തുടർന്ന് പൊതുദർശനം. സംസ്കാരം നാളെ തൃശൂരിലെ തൃത്തല്ലൂരിൽ നടക്കും.
നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരീഭർത്താവാണ്.
ഒട്ടേറെ ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള ഇ.എ.രാജേന്ദ്രൻ നാടകങ്ങളും സംവിധാനം ചെയ്തു. ഡൽഹിയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമ, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് , തൃശൂർ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1981ൽ ഗ്രീഷ്മം എന്ന ചിത്രത്തിലായിരുന്നു ആദ്യം അഭിനയിച്ചത്. നാടക സമിതിയായ കാളിദാസ കലാകേന്ദ്രം സീരിയൽ പരസ്യചിത്ര നിർമ്മാണ സ്ഥാപനമായ കാളിദാസ ഇൻ്റർനാഷണൽ, കാളിദാസ വിഷ്വൽ മീഡിയ എന്നിവയുടെ സാരഥിയായിരുന്നു
ഒ മാധവൻ്റെ മകളും അഭിനേത്രിയും സംവിധായികയുമായ സന്ധ്യാ രാജേന്ദ്രനാണ് ഭാര്യ. മകൻ. നടനും സംവിധായകനുമായ ദിവ്യദർശൻ






























