Home News Breaking News സന്തോഷ് ട്രോഫി: കേരളം ഫൈനലില്‍

സന്തോഷ് ട്രോഫി: കേരളം ഫൈനലില്‍

Advertisement

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ഫൈനലില്‍. സെമി ഫൈനലില്‍ പഞ്ചാബിനെ മറുപടിയില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് കേരളം ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. കേരളത്തിന് വേണ്ടി മുഹമ്മദ് റിയാസ് ഇരട്ടഗോള്‍ നേടിത്തിളങ്ങി.
സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 16-ാം മിനിറ്റില്‍ മുഹമ്മദ് അജ്‌സലാണ് കേരളത്തിന്റെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. വി. അര്‍ജുന്‍ ഒരുക്കിയ കോര്‍ണറില്‍ തലവച്ചാണ് അജ്‌സല്‍ കേരളത്തിന് ലീഡ് സമ്മാനിച്ചത്. 34 മിനിറ്റിലും 83ാം മിനിട്ടിലും റിയാസ് വല കുലുക്കി. 45-ാം മിനിറ്റില്‍ എം. വിഘ്നേഷും ലക്ഷ്യം കണ്ടതോടെ കേരളം വിജയവും ഫൈനല്‍ യോഗ്യതയും ഉറപ്പിച്ചു. പകരക്കാരന്‍ ഇ സജീഷാണ് നാലാം ഗോളിന് വഴിയൊരുക്കിയത്.