കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും കുട്ടി ക്രിക്കറ്റിന്റെ ആവേശം നിറയുകയാണ്. ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ ഇന്ന് രാത്രി 7-ന് ഇവിടെ ഏറ്റുമുട്ടും. സഞ്ജു സാംസൺ സ്വന്തംനാട്ടിൽ ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സഞ്ജുവിന്റെ ഉഗ്രൻ തിരിച്ചു വരവാണ് ഇന്ന് ആരാധകർ ഇവിടെ പ്രതീക്ഷിക്കുന്നത്.
ഒറ്റദിവസംകൊണ്ട് ടിക്കറ്റ് മുഴുവൻ വിറ്റുതീർന്നതിന്റെ റെക്കോഡുമായാണ് ഇത്തവണ കാര്യവട്ടത്ത് മത്സരമെത്തുന്നത്. ശനിയാഴ്ച വൈകീട്ട് ഇന്ത്യൻ ടീം സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങി. സ്റ്റേഡിയത്തിലെത്തിയ സഞ്ജു ഗംഭീര വെടിക്കെട്ട് പ്രകടനത്തോടെയാണ് പരിശീലനം പൂർത്തിയാക്കിയത്.
സൂര്യകുമാറും ഇഷാൻ കിഷനും ശ്രേയസ് അയ്യരും നെറ്റ്സിൽ പരിശീലനം നടത്തി. അക്ഷർ പട്ടേൽ, ബുംറ, കുൽദീപ്, വരുൺ ചക്രവർത്തി എന്നിവരും പരിശീലനത്തിനെത്തി. ന്യൂസീലൻഡ് ടീമും ക്യാപ്റ്റൻ സാന്റ്നറുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ടീം പരിശീലനത്തിനെത്തി. ഡെവൺ കോൺവേ, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര എന്നിവർ ബാറ്റിങ് പരിശീലനത്തിനിറങ്ങി.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ കാണികൾക്ക് സ്റ്റേഡിയത്തിലേക്കു പ്രവേശനമുണ്ട്. കനത്ത പോലീസ് സംരക്ഷണയിലാണ് മത്സരം നടക്കുക. പാർക്കിങ്ങിന് നേരത്തേതന്നെ സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ശനിയാഴ്ച തന്നെ ടീമിന്റെ ജഴ്സിയും മറ്റും വിൽപ്പന തുടങ്ങിയതോടെ കാര്യവട്ടം കളിപ്പൂരത്തിന്റെ ആവേശത്തിലായി.
Home News Breaking News കാര്യവട്ടത്ത് വീണ്ടും കുട്ടി ക്രിക്കറ്റിന്റെ ആവേശം… സഞ്ജുവിന്റെ തിരിച്ചു വരവിനായി പ്രതീക്ഷയോടെ ആരാധകർ




























