കൊല്ലം: ദേശീയപാതയിൽ കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച രണ്ട് പേർ എഴുകോൺ സ്വദേശികൾ. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെടുവത്തൂരിൽ താമരശ്ശേരി ജംഗ്ഷനു സമീപം ഇന്നലെ രാത്രി 10.30ന് ആണ് അപകടം. എഴുകോൺ സ്വദേശി അഭിഷേക്, മൈലം സ്വദേശി സിദ്ധിവിനായക് എന്നിവരാണ് മരിച്ചത്.
തീപിടിച്ച് ദേഹമാസകലം പൊള്ളലേറ്റ അഭിഷേക് (27) സംഭവസ്ഥലത്തു തന്നെ മരിച്ചു. സിദ്ധിവിനായകിനെ (19) ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീലേശ്വരം സ്വദേശികളായ ജീവൻ, സനൂപ് എന്നിവരാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്
എതിർദിശയിൽ വരികയായിരുന്ന ബൈക്കുകളാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. തുടർന്ന് ബൈക്കുകൾക്ക് തീപിടിക്കുകയായിരുന്നു. ഇന്ധനച്ചോർച്ചയുണ്ടായതോടെയാണു വാഹനത്തിനു തീപിടിച്ചത്. ആളൊഴിഞ്ഞ പ്രദേശത്താണ് അപകടമുണ്ടായത്. ഫയർഫോഴ്സ് എത്തി തീ അണച്ചശേഷമാണ് അഭിഷേകിന്റെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്.
Home News Breaking News കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവർ എഴുകോൺ സ്വദേശികൾ



























