Home News Breaking News താടിയെടുത്ത്  പുതിയ ലുക്കിൽ മോഹൻ‌ലാൽ… ആവേശത്തിൽ ആരാധകർ…. തരുൺ മൂർത്തി ചിത്രത്തിൽ നായിക മീര ജാസ്മിൻ

താടിയെടുത്ത്  പുതിയ ലുക്കിൽ മോഹൻ‌ലാൽ… ആവേശത്തിൽ ആരാധകർ…. തരുൺ മൂർത്തി ചിത്രത്തിൽ നായിക മീര ജാസ്മിൻ

Advertisement

‘തുടരും’ സിനിമയുടെ സൂപ്പർ ഹിറ്റ്‌ വിജയത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന L 366 ചിത്രത്തിന് തൊടുപുഴയിൽ തുടക്കമായി.
‘തുടരും’ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിച്ച (കോടതി രംഗം) അതേ സ്ഥലത്താണ് ഇന്ന് പുതിയ സിനിമയും തരുൺ ആരംഭിച്ചത്. “നന്ദിയോടെ ഈ യാത്ര ആരംഭിക്കുന്നു. L 366 ന്റെ സെറ്റിൽ ജോയിൻ ചെയ്തു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങൾക്കും പ്രാർത്ഥനകൾക്കും നന്ദി”.- എന്നാണ് മോഹൻലാൽ ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
താടി വടിച്ച് പൊലീസ് കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. സിനിമയ്ക്കായി മോഹൻലാൽ താടി വടിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. മീര ജാസ്മിനാണ് നായിക.

Advertisement