ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്
ജാമ്യം. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു കോടതിയെ സമീപിച്ചത്.
ക്ഷേത്രത്തിലെ കട്ടിളപ്പടി, ദ്വാരപാലക ശില്‍പങ്ങള്‍ എന്നിവയില്‍ നിന്നായി 4147 ഗ്രാം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ഇതില്‍ ബെല്ലാരിയിലെ ഗോവര്‍ധന്റെ പക്കല്‍ നിന്ന് 474.96 ഗ്രാം സ്വര്‍ണം മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ബാക്കി സ്വര്‍ണം എവിടെയാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അയ്യപ്പന്റെ സ്വത്ത് സംരക്ഷിക്കേണ്ടവര്‍ തന്നെ കൊള്ളക്കാരായി മാറിയ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.





























