Home News Breaking News ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത റിമാന്‍ഡില്‍

ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത റിമാന്‍ഡില്‍

Advertisement

ഇന്‍സ്റ്റഗ്രാം റീലിലൂടെയുള്ള ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കുന്ദമംഗലം കോടതിയാണ് റിമാന്റ് ചെയ്തത്. ഷിംജിതയെ ജില്ലാ ജയിലിലേക്ക് മാറ്റി. വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലെ ലൈംഗിക അധിക്ഷേപത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക്ക് അത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്.
അതേസമയം, പൊലീസിന്റെ അന്വേഷണത്തില്‍ ദീപക്കിന്റെ കുടുംബം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തില്‍ ഷിംജിതയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പിന്നീട് ഇവരെ നിരീക്ഷിച്ചില്ല എന്നാണ് ആരോപണം. അതിനിടെ രാഹുല്‍ ഈശ്വര്‍ ദീപക്കിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ചു. കുടുംബത്തിന് ഇവര്‍ മൂന്ന് ലക്ഷം രൂപ കൈമാറി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here