പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന ജനല്‍ കട്ടിള ദേഹത്ത് വീണ് ഏഴ് വയസുകാരന് മരിച്ചു. ഏഴംകുളം അറുകാലിക്കല്‍ വെസ്റ്റ് ചരുവിള പുത്തന്‍വീട്ടില്‍ തനൂജ് കുമാറിന്റേയും ആര്യയുടേയും മകന്‍ ദ്രുപത് തനൂജാണ് മരിച്ചത്. ഓമല്ലൂര്‍ കെവി യുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ഞായറാഴ്ച രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം. വീട് പണിയുന്നതിനായി സൂക്ഷിച്ചിരുന്ന ജനല്‍ കട്ടിള കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചൈങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

































