Advertisement
മൂന്നാം ബലാത്സംഗ പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കെ.പി.എം. ഹോട്ടലില്‍ നിന്ന് അര്‍ധരാത്രി പന്ത്രണ്ടരയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതീവരഹസ്യമായെത്തിയ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പാലക്കാട് വിട്ടു.
മുറിയിൽ നിന്ന് പുറത്തിറങ്ങാൻ രാഹുല്‍ മാങ്കൂട്ടത്തില്‍ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നെ വഴങ്ങുകയായിരുന്നു. പത്തനംതിട്ട പൊലീസാണ് പാലക്കാടെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇ–മെയിൽ വഴി ലഭിച്ച പുതിയ പരാതിയിലാണ് കസ്റ്റഡിയെന്നാണ് വിവരം.
പുതിയ പരാതിയോടെ നിലവിൽ രാഹുലിനെതിരെ മൂന്നു കേസുകൾ ആണുള്ളത്. ആദ്യ കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസിൽ വിചാരണക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
































