കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ ഹണി ബെഞ്ചമിന്‍ തോറ്റു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തവണ മേയറായ വ്യക്തിയാണ് ഹണി ബഞ്ചമിന്‍. മേയറുടെ തോല്‍വി ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കൊല്ലം വടക്കുംഭാഗം ഡിവിഷനിലാണ് ഹണി ഇത്തവണ ജനവിധി തേടിയത്.































