കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 67 വര്‍ഷം തടവ്

Advertisement

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 67 വര്‍ഷവും 6 മാസവും കഠിനതടവും 4,10,500 രൂപ പിഴയും വിധിച്ച് കോടതി. 2021-ല്‍ അഞ്ചാലുംമൂട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജയന്തി നഗറില്‍ രാജ (42) യെ കുറ്റക്കാരനെന്ന് കണ്ടെത്തി കൊല്ലം അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് എ.സമീര്‍ ശിക്ഷിച്ചത്.
പിഴ ഒടുക്കാത്ത പക്ഷം 17 മാസവും 17 ദിവസവും അധിക കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 20 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയം അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി പ്രതിയുടെ വീട്ടിലേക്കു ബലമായി പിടിച്ചു കൊണ്ടു പോയി പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് പോലീസ് എഫ്‌ഐആര്‍.
പിഴ തുക മുഴുവനായും അതിജീവിതയ്ക്കു നല്‍കണമെന്നും വിക്റ്റിം കോംപന്‍സേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി അതിജീവിതയ്ക്കു മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു. അഞ്ചാലുംമൂട് ഇന്‍സ്‌പെക്ടറായിരുന്ന ഒ.അനില്‍കുമാര്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് കേസില്‍ ഇന്‍സ്‌പെക്ടര്‍ ജി.ബിനു ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.സരിത ഹാജരായി. എഎസ്‌ഐമാരായ സലീന മഞ്ജു, പ്രസന്ന ഗോപന്‍, കെ.ജെ.ഷീബ എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ കൈകാര്യം ചെയ്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here