തൊടുപുഴ.മകനൊപ്പം സഹപാഠിയായി അമ്മതന്നെ കോളേജിൽ. 17കാരൻ മകനൊപ്പം, നാൽപതാം വയസിൽ ഒരേ കോളജിൽ ബിരുദ വിദ്യാർഥിയായി ഒരമ്മ. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലാണ് ഇരുവരും വിദ്യാർഥികളായത്.
മക്കൾ പഠിച്ച് ഒരുനിലയിലെത്തണം എന്ന് എല്ലാ മാതാപിതാക്കളും ആശിക്കും.. എന്നാൽ അമ്മയും പഠിച്ച് മിടുക്കിയാവണം എന്ന് വൈഷ്ണവ് പറഞ്ഞപ്പോൾ പൂർണിയയുടെ ഉള്ളിൽ ഇരട്ടി സന്തോഷം. പലകുറി മുടങ്ങിയ ബിരുദപഠനത്തിന് മകന്റെ കോളജ് തന്നെ തിരഞ്ഞെടുത്തു. മകന്റെ സ്വന്തം കോളേജ് മേറ്റ്…
തന്തവൈബും,തള്ളവൈബും പറഞ്ഞ് മുന്‍തലമുറയെ മാറ്റി നിര്‍ത്തുന്ന കാലത്ത് ക്യാമ്പസിൽ അമ്മയെതന്നെ എത്തിച്ച് വൈബാക്കി വൈഷ്ണവ്
കൂട്ടുകാർക്ക് മാത്രമല്ല അധ്യാപകർക്കും ഇപ്പോൾ ഇൻഫ്ലുവെൻസറാണ് പൂർണിമ. ഫുട്ബോൾ താരമായ വൈഷ്ണവ് ബികോമിന് പഠിക്കുമ്പോൾ അമ്മ ഇംഗ്ലീഷ് സാഹിത്യത്തിലാണ് പഠനം. കെ.എസ്.ആർ.ടിസിയിൽ കണ്ടക്ടറും മുൻ ഫുട്ബോൾ പ്ലയറുമായ ബിനുവാണ് പൂർണിമയുടെ ഭർത്താവ്.




































