മലപ്പുറം. പെരിന്തൽമണ്ണയിൽ നിന്നും ഐപിഎൽ താരമായി ഉയർന്ന വിഘ്നേഷ് പുത്തൂരിന് ആദരസൂചകമായി പവലിയൻ നിർമ്മിക്കാൻ പെരിന്തൽമണ്ണ നഗരസഭ തീരുമാനിച്ചു. പെരിന്തൽമണ്ണയിലെ നെഹ്റു സ്റ്റേഡിയത്തിൽ ആയിരിക്കും പവലിയൻ നിർമ്മിക്കുക. നഗരസഭയുടെ ബജറ്റിൽ 25 ലക്ഷം രൂപ ഇതിനായി നീക്കിവെച്ചു. കഴിഞ്ഞ ദിവസം നടന്ന ബജറ്റ് അവതരണത്തിലാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. താരങ്ങൾക്ക് വസ്ത്രം മാറാനുള്ള സൗകര്യം ഉൾപ്പെടെ ഉള്ള പവലിയൻ ആയിരിക്കും പത്തുമാസത്തിനുള്ളിൽ നിർമ്മിക്കുക.
Home News Breaking News പെരിന്തൽമണ്ണയിൽ നിന്നും ഐപിഎൽ താരമായി ഉയർന്ന വിഘ്നേഷ് പുത്തൂരിന് ആദരസൂചകമായി പവലിയൻ നിർമ്മിക്കാൻ നഗരസഭ...