23.5 C
Kollam
Saturday 27th December, 2025 | 07:08:33 AM
Home Blog Page 961

വീണ്ടും 2 ചക്രവാതച്ചുഴി, 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത; കേരളത്തിൽ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ ഗുജറാത്തിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റൊരു ചക്രവാതച്ചുഴി വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്നുണ്ട്.

കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40-60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

എല്ലാ ജില്ലകളിലും ഇന്ന് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ മുതൽ മഴയുടെ തീവ്രത കുറയും. ഇന്ന് നാല് ജില്ലകളിലാണ് റെഡ് അലേർട്ട് ഉള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടാണ്.

പ്രളയ സാധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) താഴെ പറയുന്ന നദികളിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക

റെഡ് അലർട്ട്

കാസറഗോഡ് : മൊഗ്രാൽ (മധുർ സ്റ്റേഷൻ)

ഓറഞ്ച് അലർട്ട്

കാസറഗോഡ് : ഉപ്പള (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ), ഷിറിയ (ഷിറിയ സ്റ്റേഷൻ)

പത്തനംതിട്ട : മണിമല (തോന്ദ്ര സ്റ്റേഷൻ)

മഞ്ഞ അലർട്ട്

തിരുവനന്തപുരം : വാമനപുരം (മൈലംമൂട് സ്റ്റേഷൻ), നെയ്യാർ (അരുവിപ്പുറം സ്റ്റേഷൻ-CWC), കരമന (വെള്ളൈകടവ് സ്റ്റേഷൻ-CWC), കൊല്ലം : പള്ളിക്കൽ (ആനയടി സ്റ്റേഷൻ), പത്തനംതിട്ട : പമ്പ (ആറന്മുള സ്റ്റേഷൻ), അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ), പമ്പ (മടമൺ സ്റ്റേഷൻ-CWC), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷൻ-CWC, എറണാകുളം: മൂവാറ്റുപുഴ (കക്കടാശ്ശേരി & തൊടുപുഴ സ്റ്റേഷൻ), തൃശൂർ : കരുവന്നൂർ (കുറുമാലി & കരുവന്നൂർ സ്റ്റേഷൻ), കോഴിക്കോട് : കോരപ്പുഴ (കുന്നമംഗലം & കൊള്ളിക്കൽ സ്റ്റേഷൻ), കണ്ണൂർ : പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), കവ്വായി (വെല്ലൂർ റിവർ സ്റ്റേഷൻ), കാസറഗോഡ് : കരിയങ്കോട് (ഭീമനടി സ്റ്റേഷൻ)

ഒരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

മയക്കുമരുന്നിനെതിരെ ബോധവൽക്കരണ ഹ്രസ്വ ചിത്രം: പോസ്റ്റർ പ്രകാശനം ചെയ്തു

മയക്കുമരുന്നിനെതിരെ സീകൾട്ട് ട്രസ്റ്റും റോസാറൈസ് ഫിലിമും സംയുക്തമായി നിർമ്മിച്ച പാർവണ എന്ന
ബോധവൽക്കരണ ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം പേരൂർക്കട ലോ അക്കാദമിയിലെ കൃഷ്ണയ്യർ ഹാളിൽ കേരള ലോ അക്കാഡമി എംഡി അഡ്വ. നാഗരാജ് നാരായണൻ, അനിൽകുമാർ, DIG ഹരി ശങ്കർ Ips, DGM എഴിലൻ (irel), Ex Mla ശബരിനാഥൻ, Tvm എയർപോർട്സീനിയർ സുപ്രണ്ട് Ajithകുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു.  യൂണിവേഴ്സിറ്റി കോളേജ് HOD Dr.പ്രൊഫസർ അരുണദേവി അഡ്വക്കേറ്റ്സ് മാരായ ബിജു,ജോസ്പത്

ആരോമൽ വസന്തകുമാർ, ബൈജു മുത്തുനേശൻ, രമേഷ് ഗോപാൽ, പ്രശാന്ത് മൊട്ടമൂട്, ശ്രീലക്ഷ്മി തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൻ്റെ രചനയും  സംവിധാനവും കനകരാഘവനാണ്.

Dr. Adv Prof  ലതിക കുമാരി,  ഡെപ്യൂട്ടി ഫിനാൻസ് സെക്രട്ടറി അജിത് കുമാർ, ആക്സിസ് ബാങ്ക് മാനേജർ ദീപു,  ലോകായുക്ത ഡിവൈഎസ്പി മനോജ്  ചന്ദ്രൻ, പേരൂർക്കട സിപിഎം എൽ.സി സെക്രട്ടറി ബിജു, Clear IAS MD അലക്സ് ആൻഡ്രേസ്, Dpty തഹസിൽദാർ ബോബിമണി, തുടങ്ങിയവർ  പങ്കെടുത്തു.

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ജൂണ്‍ 20 മുതല്‍

ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ഈ സര്‍ക്കാരിന്റെ നാല് വര്‍ഷ കാലയളവില്‍ 38,500 കോടി രൂപയാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ആകെ ചെലവഴിച്ചതെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ മലയാളിക്ക് ലഭിച്ചത് 34 ലക്ഷം രൂപ

അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ മലയാളിക്ക് ലഭിച്ചത് ഏകദേശം 34 ലക്ഷം രൂപ (ഒന്നര ലക്ഷം ദിര്‍ഹം). മലയാളിയായ വിഷ്ണു ഉണ്ണിത്താനാണ് നറുക്കെടുപ്പില്‍ ഭാഗ്യം ലഭിച്ചത്.
പെരുന്നാള്‍ അവധി ദിവസങ്ങളിലൊന്നില്‍ അപ്രതീക്ഷിതമായി എടുത്ത ടിക്കറ്റിന് ആണ് സമ്മാനം ലഭിച്ചത്. അബുദാബിയില്‍ നടന്ന ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോ സീരീസ് 276-ലാണ്(ടിക്കറ്റ് നമ്പര്‍ 090494) വിഷ്ണുവിന് സമ്മാനം അടിച്ചത്.
കഴിഞ്ഞ 10 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന വിഷ്ണു സെയില്‍സ് മേഖലയിലാണ് ജോലി ചെയ്യുന്നത്. എല്ലാ മാസവും ടിക്കറ്റുകള്‍ വാങ്ങാറുണ്ടെന്ന് വിഷ്ണു പറഞ്ഞു. സുഹൃത്താണ് വിഷ്ണുവിനോട് ബിഗ് ടിക്കറ്റ് വാങ്ങാന്‍ പറഞ്ഞതെന്നും വിഷ്ണു പറഞ്ഞു.

പണി മുടക്കി ജിയോ…നെറ്റ്‌വർക്ക് കിട്ടുന്നില്ലായെന്ന് വ്യാപക പരാതി

രാജ്യവ്യാപകമായി ജിയോയുടെ സേവനങ്ങൾ  സ്തംഭിച്ചു. കോൾ, ഇന്റർനെറ്റ്, ജിയോ ഫൈബർ സേവനങ്ങളാണ് ഭാഗികമായും പൂർണമായും പ്രവർത്തനരഹിതമായത്. ജിയോയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിരവധിപേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്. പല ഉപയോക്താക്കൾക്കും കോളുകൾ ചെയ്യാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും കഴിയുന്നില്ല.

ജിയോ നെറ്റ്‌വർക്കുകളിൽ കോള്‍ ചെയ്യാനാകുന്നില്ലെന്നും കോൾ ഡ്രോപ്പുകൾ നേരിടുന്നുണ്ടെന്നുമാണ് പരാതി. സംഭവത്തെ തുടർന്ന് സോഷ്യല്‍ മീഡിയകളില്‍ രസകരമായ ട്രോളുകളും നിറയുന്നുണ്ട്.
കഴിഞ്ഞ മാസം രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയർടലിന് വ്യാപകമായ നെറ്റ്‌വർക്ക് തടസ്സങ്ങൾ നേരിട്ടിരുന്നു.

വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ട കേസിലെ പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം വെള്ളറട പനച്ചമൂട് വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ട കേസിലെ പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും. പ്രിയംവദയെ കൊലപ്പെടുത്തി എന്ന് സമ്മതിച്ച അയൽവാസി വിനോദ് കുഴിച്ചിടാൻ സഹായിച്ച സഹോദരൻ സന്തോഷ് എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുക. ഇവരുടെ അറസ്റ്റ് ഇന്നലെ രാത്രിയോടെ വെള്ളറട പോലീസ് രേഖപ്പെടുത്തിയിരുന്നു.
പ്രിയംവദയെ കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ എന്നാണ് പ്രതിയായ വിനോദിന്റെ മൊഴി. എന്നാൽ മറ്റെന്തെങ്കിലും തർക്കം കൊലപാതകത്തിന് കാരണമായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുകയാണ്. ചോദ്യം ചെയ്യലുമായി പ്രതി വിനോദ് കൂടുതൽ സഹകരിച്ചിട്ടില്ല. ഇന്നലെ രാത്രിയോടുകൂടി പുറത്തെടുത്ത മൃതദേഹം ഇന്ന് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കി.
വിനോദിൻ്റെ ഭാര്യാമാതാവും മക്കളുമാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തെത്തിച്ചത്.

അഹമ്മദാബാദ് വിമാന അപകടത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം കരകയറും മുൻപ് രണ്ട് വിമാനങ്ങളിൽ സാങ്കേതിക തകരാര്‍

ന്യൂഡെല്‍ഹി. ഹജ്ജ് തീർത്ഥാടകരുമായി ലക്നൗവിൽ ഇറങ്ങിയ സൗദി വിമാനത്തിന് സാങ്കേതിക തകരാർ. ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ചക്രത്തിന്റെ ഭാഗത്തുനിന്ന് പുകയും തീപ്പൊരിയും ഉണ്ടായി. വിമാനത്തിൽ ഉണ്ടായിരുന്ന 250 യാത്രക്കാരും സുരക്ഷിതർ. അഗ്നി രക്ഷ സേന എത്തിയാണ് തീ അണച്ചത്.അതിനിടെ ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഹോങ്കോങ്ങിൽ തിരിച്ചിറക്കി.

അഹമ്മദാബാദ് വിമാന അപകടത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം കരകയറും മുൻപ് വിമാനങ്ങളിൽ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നത് വീണ്ടും ആശങ്കയുണ്ടാക്കുന്നു.250 പേരുമായാണ് ജിദ്ദയിൽ നിന്ന് സൗദി എയർലൈൻസ് എസ്.വി.-312 വിമാനം ഇന്നലെ രാവിലെ 6:30ന് ലക്നൗവിൽ ലാൻഡ് ചെയ്തത്.ചൗധരി ചരൺ സിങ് വിമാനത്താവളത്തിലെ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ഇടതുവശത്തെ ചക്രത്തിൽ നിന്ന് തീയും പുകയും ഉയർന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റ് വിവരം ATC ക്ക് കൈമാറി.വിമാനം നിർത്തിയ ഉടനെ യാത്രക്കാരെ ഒഴിപ്പിച്ചു. എയർക്രാഫ്റ്റ് റെസ്ക്യൂ ഫയർ ഫൈറ്റിംഗ് സംഘമെത്തിയാണ് തീ അണച്ചത്. 20 മിനിറ്റോളം തീ അണയ്ക്കുവാനുള്ള ശ്രമങ്ങൾ നീണ്ടുനിന്നു.എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോങ്കങ്ങിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനത്തിലും സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തു. ബോയിങ് 787 ഡ്രീം ലൈനർ ശ്രേണിയിൽപ്പെട്ട AI 315 വിമാനത്തിലാണ് യാത്രാമധ്യേ സാങ്കേതിക തകരാർ ഉണ്ടായത്. പ്രശ്നം തിരിച്ചറിഞ്ഞ പൈലറ്റ് വിമാനം ഹോങ്കോങ്ങിൽ സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. വിമാനം നേരിട്ട് സാങ്കേതിക തകരാർ എന്താണ് എന്നതിൽ വ്യക്തതയില്ല. ബോയിങ് 787 യിൽപ്പെട്ട വിമാനങ്ങളിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കണമെന്ന് നിർദ്ദേശം ഡിജിസിയെ നേരത്തെ നൽകിയിരുന്നു.

പരിസ്ഥിതി സംരക്ഷണം ക്രൈസ്തവ ദൗത്യം: ബിഷപ്പ് ഡോ ജോർജ് ഈപ്പൻ

തിരുവനന്തപുരം: പ്രകൃതിയെ സംരക്ഷിക്കുക എന്നത് ക്രൈസ്തവ വിശ്വാസികൾക്ക് ദൈവം നൽകുന്ന ഉത്തരവാദിത്വമാണന്ന്
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഫെല്ലോഷിപ്പ് ബിഷപ്പ് ഡോ ജോർജ് ഈപ്പൻ.
പരിസ്ഥിതിക്ക് ദോഷം വരുന്ന ഏത് പ്രവർത്തനങ്ങൾക്കും എതിരെ പ്രവർത്തിക്കാൻ സഭകളും സഭാഐക്യ പ്രസ്ഥാനങ്ങളും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി)തിരുവനന്തപുരം ജില്ലാ പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തിൽ സഭാ ആസ്ഥാനത്തിൽ വൃക്ഷതൈ നട്ടുകൊണ്ട് സംസാരിക്കുകയാരുന്നു അദ്ദേഹം. സമ്മേളനത്തിൽ ജില്ലാ പരിസ്ഥിതി കമ്മീഷൻ ചെയർമാൻ അശ്വിൻ ഇ ഹാംലെറ്റ് അധ്യക്ഷത വഹിച്ചു. കെ. സി. സി ജില്ലാ പ്രസിഡന്റ്‌ റവ. എ. ആർ. നോബിൾ, സെക്രട്ടറി റവ. ഡോ. എൽ. റ്റി. പവിത്രസിംഗ്, സംസ്ഥാന ജന്റർ ആൻഡ് സെക്സ്വൽ ഡൈവേഴ്‌സിറ്റി കമ്മീഷൻ ചെയർമാൻ കെ. ഷിബു, എഡ്യൂക്കേഷൻ കമ്മീഷൻ ചെയർമാൻ ജെ. വി. സന്തോഷ്‌, എക്സിക്യൂട്ടീവ് അംഗം റവ. രതീഷ് വെട്ടുവിളയിൽ എന്നിവർ പ്രസംഗിച്ചു.

ഷൂവിനടിയിൽ വെടിയുണ്ട; മലയാളി യാത്രക്കാരനെതിരെ കേസ്

കോയമ്പത്തൂർ: ദുബായിലേക്കു പോകാനായി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മലയാളി യാത്രക്കാരന്റെ ഷൂവിന്റെ അടിയിൽ വെടിയുണ്ട കണ്ടെത്തി. കൊച്ചി നെടുമ്പാശ്ശേരി പാറക്കടവ് സ്വദേശി ഷിബു മാത്യുവിന്റെ (48) ഷൂവിന്റെ അടിയിൽ നിന്നാണ് ബുള്ളറ്റ് കണ്ടെത്തിയത്. 0.22 എംഎം ലൈവ് ബുള്ളറ്റാണ് കുടുങ്ങിയ നിലയിൽ കണ്ടത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.55നു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു. യാത്രയ്ക്ക് മുൻപുള്ള പതിവു പരിശോധനയ്ക്കായി സിഐഎസ്എഫ് നടത്തിയ സ്കാനിങ്ങിലാണു ബുള്ളറ്റ് കണ്ടത്. ‌10 വർഷത്തോളമായി അബുദാബിയിലെ ഇൻഷുറൻസ് കമ്പനിയിൽ ജീവനക്കാരനാണ്. എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പീളമേട് പൊലീസിനു കൈമാറി. ബുള്ളറ്റ് ഷൂവിനടിയിൽ എങ്ങനെയാണു കുടുങ്ങിയതെന്ന് അറിയില്ലെന്ന് യാത്രക്കാരൻ വിശദീകരിച്ചെങ്കിലും യാത്ര മുടങ്ങി. പൊലീസ് കേസെടുത്തു.

ഐടി വികസനത്തിനായി 1440 കോടി രൂപയുടെ നിർദ്ദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിക്കും

തിരുവനന്തപുരം.കേരളത്തിൽ ഐടി വികസനത്തിനായി 1440 കോടി രൂപയുടെ നിർദ്ദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിക്കും.
കേന്ദ്ര മന്ത്രി ജയന്ത് ചൗധരിയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത ദക്ഷിണേന്ത്യൻ തൊഴിൽ – നൈപുണ്യ വികസന മന്ത്രിമാരുടെ യോഗത്തിലാണ് സമർപ്പിക്കുന്നത്..  പങ്കെടുക്കാൻ മന്ത്രി വി ശിവൻകുട്ടി ഹൈദരാബാദിലെത്തി. കേരളത്തിൽ ഐടി വികസനത്തിനം കൂടാതെ,  കേരളത്തിനായി അനുവദിക്കപ്പെട്ട തിരുവനന്തപുരത്തും കൊച്ചിയിലും മെട്രോ റെയിൽ ടെക്നോളജി കോഴ്സ് നടത്തുന്നതിനുള്ള കൂടുതൽ സഹായങ്ങൾ, രണ്ട് മൾട്ടി ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള സഹായങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങളും സമർപ്പിക്കും.