Home Blog Page 955

നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചു അപകടത്തിൽവീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്‌. കല്ലടിക്കോട് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചു അപകടത്തിൽ
വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
ബൈക്കിൽ ഉണ്ടായിരുന്ന കളപ്പാറ ലിസി എന്ന 50കാരിയാണ് മരിച്ചത്
കാർ ലിസിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

ഇന്ന് രാവിലെ 7.50 ഓടെയായിരുന്നു അപകടം നടന്നത്. ലിസിയും മകൻ ടോണിയും സഞ്ചരിച്ച ബൈക്ക് ഒരേ ദിശയിൽ വന്ന കാറുമായി ഇടിയ്ക്കുകയായിരുന്നു. തെറിച്ച് വീണ ലിസിയുടെ ശരീരത്തിലൂടെ കാറിൻ്റെ ചക്രങ്ങൾ കയറിയിറങ്ങി.

ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കും മുൻപ് മരണം സംഭവിച്ചിരുന്നു.ബൈക്ക് ഓടിച്ചിരുന്ന ലിസിയുടെ മകൻ ടോണിക്ക് പരുക്കേറ്റു.

നിയന്ത്രണം വിട്ട കാർ മറ്റൊരു ഓട്ടോയിലും ഇടിച്ചു.

തൊഴുത്തിൽ 5 പശുക്കൾ ഷോക്കേറ്റ് ചത്തു

കണ്ണൂർ. എടക്കോം കണാരംവയലിൽ തൊഴുത്തിൽ 5 പശുക്കൾ ഷോക്കേറ്റ് ചത്തു.ചെറുവക്കോടൻ ശ്യാമളയുടെ പശുക്കളാണ് രാത്രി ഷോക്കേറ്റ് ചത്തത്. വൈദ്യുതി എടുക്കുന്ന വയർ കാറ്റിൽ തകര ഷീറ്റിൽ തട്ടി വൈദ്യുതിയേറ്റതെന്ന് നിഗമനം. ശ്യാമളയുടെ ഏക ഉപജീവന മാർഗമാണ് ഇല്ലാതായത്

ചിതറയിൽ ഓയിൽപാം തൊഴിലാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചു

ചിതറ. ഓയിൽപാം തൊഴിലാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചു.
കൊട്ടാരക്കര സദാനന്ദപുരം സ്വദേശി 35 വയസുള്ള രാജീവ്‌ ആണ് മരിച്ചത്. വാഹനം സമയത്ത് കിട്ടാത്തതും ഡിവിഷന്റെ ഗേറ്റ് തുറന്നു നൽകാത്തതും തൊഴിലാളിക്ക് യഥാസമയത്ത് ചികിത്സ കിട്ടാൻ വൈകിയെന്ന പരാതിയുമായി തൊഴിലാളികൾ.

ഓയിൽ പാം ചിതറ ബി ഡിവിഷനിൽ മൂന്നാം ഫീൽഡിലെ തൊഴിലാളിയായിരുന്നു രാജീവ്. കഴിഞ്ഞദിവസം രാവിലെ 9 മണിയോടെയാണ് നെഞ്ച് വേദനെയെ തുടർന്ന് കുഴഞ്ഞുവീണത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കാൻ കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികൾ ശ്രമിച്ചെങ്കിലും ബി ഡിവിഷനിലേക്കുള്ള ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. ഓയിൽ പാമ്പ് വാഹനം വിട്ടു നൽകാതിരുന്നതോടെ ആശുപത്രിയിൽ എത്തിക്കാൻ അരമണിക്കൂറോളം വൈകുകയും ചെയ്തു

ഒടുവിൽ തൊഴിലാളികൾ ചേർന്ന് ഗേറ്റിന്റെ പൂട്ട് പൊളിച്ചാണ് രാജീവിനെ പുറത്തെത്തിച്ചത്. ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിക്കാനും ശ്രമിച്ചു. ഇതിനിടെ ഓയിൽ പാമിലെ വാഹനമെത്തി. കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സമയോചിതമായി ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ രാജീവിന്റെ ജീവൻ രക്ഷിക്കാൻ ആകുമായിരുന്നു എന്ന് തൊഴിലാളികൾ

എന്നാൽ വാഹനം എത്തിക്കാൻ വൈകിയില്ലെന്നാണ് ഓയിൽ ഫാം അധികൃതരുടെ വിശദീകരണം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് അയച്ചു. സംസ്കാരം ഇന്ന് നടക്കും. അഞ്ചുമാസം മുമ്പാണ് രാജീവ് ഓയിൽ പാമിൽ വർക്കറായി ജോലിയിൽ പ്രവേശിച്ചത്.

ജമ്മുകശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു

ജമ്മു.പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അടച്ച ജമ്മുകശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു. 16 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് സഞ്ചാരികൾക്കായി തുറന്നത്. ഏപ്രിൽ 22ലെ ഭീകരാക്രമണത്തിന് ശേഷം സംസ്ഥാനത്തെ 48 സ്ഥലങ്ങളാണ് ഭരണകൂടം അടച്ചത്.

താഴ്വര വീണ്ടും വിനോദ സഞ്ചാരികളെ വരവേൽക്കുന്നു. പഹൽഗാം ആക്രമണം കഴിഞ്ഞ് ഒന്നരമാസം പിന്നിടുമ്പോഴാണ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നത്. കേന്ദ്ര സേനകളുടെ സുരക്ഷ അവലോകനത്തിന് ശേഷമാണ് തീരുമാനം. തുറക്കുന്ന സ്ഥലങ്ങളിൽ എട്ട് വീതം ജമ്മുവിലും കശ്മീരിലുമാണ്. സുരക്ഷ ഭീഷണി നേരിടുന്ന മറ്റ് 32 വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഘട്ടംഘട്ടമായി തുറക്കും. സർക്കാർ പരിപാടികൾ നടത്തിയും, പ്രത്യേക സംഘങ്ങളെ അയച്ചും സർക്കാർ വിനോദ സഞ്ചാരികളെ ആകർശിക്കന്നതിന് നടപടി എടുക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ വേനൽ കടുത്തതോടെ കൂടുതൽ പേർ കശ്മീരിലേക്ക് എത്തുമെന്നാണ് ഭരണകൂടത്തിൻറെ വിലയിരുത്തൽ. ആകെ 87 പ്രധാന കേന്ദ്രങ്ങളിലാണ് വിനോദ സഞ്ചാരികൾ എത്തുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സഞ്ചാരികൾ കൂട്ടത്തോടെ പിൻവാങ്ങിയതോടെ മേഖല തകർന്നിരുന്നു.

കഥകളി ആചാര്യൻ മുതുപിലാക്കാട് ചന്ദ്രശേഖരപിള്ളയ്ക്ക് പുരസ്ക്കാരം

ശാസ്താംകോട്ട : കഥകളി ആചാര്യൻ കലാമണ്ഡലം രാജൻ മാസ്റ്ററുടെ 13-ാം അനുസ്മരണത്തോട് അനുബന്ധിച്ച്
തൃപ്പുണിത്തുറ കലാമണ്ഡലം രാജൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരത്തിന് ശാസ്താംകോട്ട സ്വദേശിയും

കഥകളി ചുട്ടി ആചാര്യനുമായ മുതുപിലാക്കാട് ചന്ദ്രശേഖരപിള്ള അർഹനായി. തൃപ്പൂണിത്തറയിൽ നടന്ന ചടങ്ങിൽ വെച്ച് കെ. ബാബു എംഎൽഎ മുതുപിലാക്കാട് ചന്ദ്രശേഖരപിള്ളയ്ക്ക് പുരസ്ക്കാരം സമ്മാനിച്ചു

ആലപ്പുഴ അർത്തുങ്കൽ തീരത്ത് വിദേശ പൗരന്റെതെന്ന് തോന്നുന്ന അജ്ഞാത മൃതദേഹം

ആലപ്പുഴ. അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം. വിദേശ പൗരന്റെതെന്ന് സംശയം. അർത്തുങ്കൽ ഫിഷ് ലാൻഡിങ് സെന്ററിന് സമീപമാണ് മൃതദേഹം അടിഞ്ഞത്. അറബിക്കടലിൽ തീപിടിച്ച കപ്പലിലെ ജീവനക്കാരൻ ആണോ എന്ന് സംശയം. മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ. പോലീസ് പരിശോധന ആരംഭിച്ചു

പട്ടകടവ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രതിഭാ സംഗമവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

പട്ടകടവ് :പട്ടകടവ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രതിഭാ സംഗമവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.യോഗം ബഹുമാനപ്പെട്ട കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോക പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു യോഗത്തിൽ ഗ്രന്ഥശാല പ്രസിഡൻറ് ശ്രീ എൽ ജി ജോൺസൻ്റെഅധ്യക്ഷതയിൽ കൂടിയ യോഗത്തിൽസെക്രട്ടറി A’സാബു സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രതീഷ്,പടിഞ്ഞാറേ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഉഷാലയം ശിവരാജൻ ,വാർഡ് മെമ്പർ ശ്രീമതി സുനിതാ ദാസ് എന്നിവർ ചേർന്ന് അവാർഡ് വിതരണവും പഠനോപകരണ വിതരണവും നടത്തി ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല നേതൃസമിതി കൺവീനർ ജി ശങ്കരപ്പിള്ള,ഡി ജോസ് പ്രസാദ്,അഖിൽ,നീതു മോഹൻ,ഗോഡ്സെൻ എന്നിവർ പ്രസംഗിച്ചു

ഐവർകാല തലയാറ്റ് തെങ്ങ് വീണ് വീടിൻ്റെ മേൽക്കൂര തകർന്നു

കുന്നത്തൂർ:മഴയ്ക്കൊപ്പം ആഞ്ഞു വീശിയ ശക്തമായ കാറ്റിൽ കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ ഐവർകാല നാലാം വാർഡ് തലയാറ്റ് സജീഭവനത്തിൽ തങ്കമ്മ ജോണിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് മേൽക്കൂര തകർന്നു കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.ശക്തമായ മഴ വന്നപ്പോൾ തൊട്ടടുത്തുള്ള മകന്റെ വീട്ടിലേക്ക് പോയതിനാലാണ് വയോധികയായ തങ്കമ്മ ജോൺ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.വീടിന്റെ മേൽക്കൂര പരിപൂർണ്ണമായി തകരുകയും ഭിത്തികളും മറ്റും വിണ്ടുകീറുകയും ചെയ്തു.സംഭവസ്ഥലം കുന്നത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട്, കുന്നത്തൂർ വില്ലേജ് ഓഫീസർ സോജി കെ.എം സന്ദർശിച്ചു.

കശുവണ്ടി വികസന കോർപ്പറേഷൻ,കാപ്പക്സ് ഹെഡ് ഓഫീസുകൾ ഉപരോധിക്കുമെന്ന് സൗത്ത് ഇന്ത്യൻ കാഷ്യൂ വർക്കേഴ്സ് കോൺഗ്രസ്

ശാസ്താംകോട്ട:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പൊതുമേഖലാ സ്ഥാപനങ്ങളായ കശുവണ്ടി വികസന കോർപ്പറേഷൻ്റെയും കാപ്പക്സിൻ്റെയും ഹെഡ് ഓഫീസുകൾ ഉപരോധിക്കുവാൻ സൗത്ത് ഇന്ത്യൻ കാഷ്യൂ വർക്കേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) സംസ്ഥാന നിർവാഹക സമിതി യോഗം തീരുമാനിച്ചു.കശുവണ്ടി വ്യവസായത്തിലെ സ്റ്റാഫ് അംഗങ്ങളുടെ ദീർഘകാല കരാർ അടിസ്ഥാനത്തിലുള്ള ശമ്പള വർദ്ധനവ് ഉടൻ നടപ്പിലാക്കുക,കോർപ്പറേഷൻ ഫാക്ടറി ജീവനക്കാർക്ക് നിയമാനുസരണം അനുവദനീയമായിട്ടുള്ള ലീവ് ആനുകൂല്യങ്ങൾ നൽകുക,കശുവണ്ടി വികസന കോർപ്പറേഷനിൽ നടന്ന സ്ഥലംമാറ്റ ഉത്തരവിലും തിരുത്തിയ ഉത്തരവിലും നടന്ന രാഷ്ട്രീയ പകപോക്കലും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക,കാഷ്യൂ കോർപ്പറേഷനിലെ ഹെഡ് ഓഫീസ് ജീവനക്കാരുടെ പ്രമോഷനിൽ മാനദണ്ഡങ്ങൾ മറികടന്ന് രാഷ്ട്രീയ ലക്ഷ്യത്തോടെത്തോടെ സിഐടിയു യൂണിയൻ അംഗങ്ങൾക്ക് മാത്രം നൽകിവരുന്ന അനധികൃത പ്രമോഷൻ നിർത്തലാക്കുക,ഐആർസി മാനദണ്ഡങ്ങൾ പാലിക്കാതെ തൊഴിലാളികളിൽ നിന്നും നൽകിയ ബോണസ് തിരികെ പിടിക്കുന്നത് അവസാനിപ്പിക്കുക, കശുവണ്ടി വികസന കോർപ്പറേഷൻ,കാപ്പക്സ് എന്നീ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് നൽകാനുള്ള മുടങ്ങിക്കിടക്കുന്ന ഗ്രാറ്റുവിറ്റി ഉടൻ വിതരണം ചെയ്യുക, തൊഴിലാളികൾക്ക് ഇഎസ്ഐ ആനുകൂല്യം ലഭിക്കുന്നതിനുള്ള ഹാജർനില 78 എന്നത് മാറ്റി 6 മാസ കോൺട്രിബൂഷൻ പീരീഡിലേതു 45 ആക്കിയും ഒരു വർഷ കോൺട്രിബൂഷൻ പീരീഡിലേതു 90 ആയും പുതുക്കി നിച്ഛയിക്കുക.കശുവണ്ടി വ്യവസായ മേഖലയിൽ തൊഴിലാളികൾക്ക് ആശ്വാസധനം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമര രംഗത്തേക്ക് എത്തുന്നത്.ഭരണിക്കാവ് കോൺഗ്രസ് ഭവനിൽ ചേർന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് അഡ്വ.ശൂരനാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് പെരിനാട് മുരളി,ജനറൽ സെക്രട്ടറിമാരായ ഒ.ബി രാജേഷ്,പി.മോഹൻലാൽ,ചന്ദ്രൻ കല്ലട, അയത്തിൽ വിക്രമൻ,കായംകുളം മേഖലാ സെക്രട്ടറി എരുവ വിജയകുമാർ,കരുനാഗപ്പള്ളി മേഖല സെക്രട്ടറി ശിവപ്രസാദ്,ചിറ്റുമല മേഖലാ സെക്രട്ടറി വിനോദ് വില്യത്ത്,ഇരവിപുരം മേഖലാ സെക്രട്ടറി മുനീർ ബാനു, കൊട്ടാരക്കര മേഖല സെക്രട്ടറി ചെങ്ങമനാട് വിജയൻപിളള,യൂണിയൻ സംസ്ഥാന സമിതി അംഗങ്ങളായ സരസചന്ദ്രൻപിള്ള,കാട്ടിൽ ബാബു,നജീം കണ്ണനല്ലൂർ,കൊട്ടിയം സന്തോഷ്,ചാത്തന്നൂർ ബാബുക്കുട്ടൻ,സുരേഷ് ഇടമുളക്കൽ, കുണ്ടറ ഷറഫ്,ഭരണിക്കാവ് ശിവൻ പിള്ള,കുന്നത്തൂർ അജി,ഷാജി പുത്തൂർ,സിന്ധു അയത്തിൽ,ഷംല, പാൽകുളങ്ങര ഗീത,അമ്പിളി തുടങ്ങിയർ സംസാരിച്ചു.

ഗാന്ധി ദർശൻ വേദിയുടെ നേതൃത്വത്തിൽ പരിസ്ഥിതി കൂട്ടായ്മയും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു

ശൂരനാട്:കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതിവാരാഘോങ്ങളുടെ ഭാഗമായി
പരിസ്ഥിതി കൂട്ടായ്മയും പ്രതിഭാസംഗമവും സംഘടിപ്പിച്ചു.പ്ലാസ്റ്റിക് ഉപയോഗം ഘട്ടംഘട്ടമായി കുറച്ച് പരിസ്ഥിതി സൗഹൃദ ജീവിതത്തിലേക്ക് വരണമെന്നും പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട്
ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.ശ്രീകുമാർ പറഞ്ഞു.ആനയടി പാലം ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗാന്ധി ദർശൻ വേദി നിയോജകമണ്ഡലം ചെയർമാൻ അരുൺ ഗോവിന്ദ് അദ്യക്ഷത വഹിച്ചു. ഉല്ലാസ് കോവൂർ,വി.വേണുഗോപാലകുറുപ്പ്, പ്രസന്നർ വില്ലാടൻ,ആർ.നളിനക്ഷൻ,പേരയിൽ നാസർ,സുനിൽ വല്ലോനി,രാജൻ ഡാനിയേൽ,ശൂരനാട് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു