23.5 C
Kollam
Saturday 27th December, 2025 | 06:39:23 AM
Home Blog Page 94

മൈലക്കാട്   ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകർന്നു വീണ സംഭവം, പരക്കെ ആശങ്ക

കൊല്ലം. മൈലക്കാട്  നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകർന്നു വീണ സംഭവം പരക്കെ ആശങ്കയായി. നിർമ്മാണ രീതികൾ സംശയാസ്പദമാണെന്നും ആണ്ടു മുഴുവൻ മഴ പെയ്യുന്ന സംസ്ഥാനത്ത് അനുയോജ്യമായ നിർവാണ രീതിയല്ല അനുവർത്തിക്കുന്നതെന്നുമാണ് ആക്ഷേപം.

സമീപത്തെ സർവ്വീസ് റോഡും പൂർണ്ണമായി ഇടിഞ്ഞതോടെ ദേശീയപാതയിലെ ഗതാഗതം താറുമാറായി.
വലിയ ശബ്ദത്തോടെയാണ് റോഡ് തകർന്നതെന്ന് അപകടത്തിൽ ഉൾപ്പെട്ടവർ . അടിയന്തര യോഗം വിളിച്ച് ജില്ലാ കളക്ടർ. അന്വേഷണം നടത്തുമെന്ന് ദേശീയ പാത അതോറി റീജിയണൽ ഓഫീസർ.പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് റിപ്പോർട്ട്‌ തേടി പൊതുമരാമത്ത് വകുപ്പ് മന്ത്രി.


കൊല്ലം കൊട്ടിയത്തിനു സമീപം മൈലക്കാടാണ് സംഭവം. വൈകുന്നേരം 4 മണിയോടെയാണ്  അപകടം. വലിയ ശബ്ദത്തോടെ റോഡും സംരക്ഷണഭിത്തിയുo തകർന്നു വീണുവെന്ന്  അപകടത്തിൽ പെട്ട  സ്കൂൾ ബസ് ഡ്രൈവർ . ഒരു വശം പൊങ്ങിയ കാറിൽ നിന്നും ഡ്രൈവറായ യുവതി ഇറങ്ങിയോടിയാണ് രക്ഷപ്പെട്ടത്


ദേശിയപാത ഇടിഞ്ഞു താഴ്ന്ന് സർവീസ് റോഡിലേക്ക് മണ്ണ് വീണതിനെ തുടർന്ന് ഇതുവഴി കടന്നുപോവുകയായിരുന്ന വാഹനങ്ങൾ റോഡിൽ കുടുങ്ങി.
സ്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണും കോൺക്രീറ്റ് പാളികളും പതിക്കാതെ ഇരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.അപകടത്തിൽപെട്ട വാഹനങ്ങളിൽ ഉണ്ടായിരുന്നവരെ ഉടൻ തന്നെ സുരക്ഷിതമായി പുറത്തെത്തിച്ചു.

അശാസ്ത്രീയമായ നിർമ്മാണമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി.
വെള്ളക്കെട്ട് നിറഞ്ഞതും ചതുപ്പ് നിലവുമായ പ്രദേശത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയാണ് നിർമാണം നടക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ തന്നെ കരാർ കമ്പനിക്കും ദേശീയ പാത ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് എം എൽ എ .


സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച ദേശീയ പാത അതോറിറ്റി, ഉടൻ റോഡ് പുനർനിർമ്മിക്കുമെന്ന് അറിയിച്ചു.


അപകടത്തിൽ അടിയന്തര യോഗം വിളിച്ചു ചേർത്ത ജില്ലാ കളക്ടർ , നിർമ്മാണ കമ്പിനി അധികൃതരിൽ നിന്ന് വിശദീകരണവും തേടി


റോഡ് പുനർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ രാത്രിയോടെ ആരംഭിച്ചു.സംഭവത്തിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന്  കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്  കെ സി വേണുഗോപാൽ പറഞ്ഞു.


മുൻപ് മലപ്പുറം ജില്ലയിലെ കൂടിക്കാട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയപാതയുടെ നിർമ്മാണത്തിലിരിക്കുന്ന ഭിത്തികൾ തകർന്നതും മറ്റും അപകടങ്ങളും വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാനമായ അപകടം


ദേശീയപാത തകർച്ച : പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്  കേന്ദ്രമന്ത്രിക്ക് കത്തയച്ചു


കൊല്ലം  മൈലക്കാട് ദേശീയ പാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട്  പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ക്കരിക്ക് കത്തയച്ചു.
വിഷയത്തില്‍ കേന്ദ്രത്തിന്റെ അടിയന്തിരമായ ഇടപെടലും നടപടിയും ഉണ്ടാകണമെന്ന്
കത്തിൽ ആവശ്യപ്പെടുന്നു. ദേശീയപാത 66-ന്റെ  നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം ഗുണനിലവാരവും സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തണം എന്നും കത്തിൽ ആവശ്യപ്പെട്ടു.

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് പാറയിടുക്കിൽ വീണുപരുക്ക്

തെങ്കാശി. കടയത്ത് മലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പരുക്കേറ്റത്

ബാലമുരുകന്റെ 15 മീറ്റർ അകലത്തിൽ തമിഴ്നാട് പോലീസ് എത്തിയതോടെ പാറ മുകളിൽ നിന്ന് എടുത്തുചാടുകയായിരുന്നു

150 മീറ്റർ അധികം താഴ്ചയിലേക്ക് ചാടിയ ബാലമുരുകന് പരിക്കേറ്റു എന്നാണ് പോലീസിന്റെ വിലയിരുത്തൽ

രാത്രി പരിക്കേറ്റ ബാലമുരുകന് പിടികൂടാൻ സാധിക്കില്ലെന്ന് വിലയിരുത്തലിൽ പോലീസ്

ബാലമുരുകനെ രക്ഷപ്പെടുത്തി കസ്റ്റഡിയിൽ ആക്കുന്നത് നാളത്തേക്ക് മാറ്റി തമിഴ്നാട് പോലീസ്

ബാലമുരുകന് ഗുരുതരമായി പരിക്കേറ്റു എന്നാണ് വിലയിരുത്തൽ

രക്ഷാദൗത്യത്തിലേക്ക് കടന്നാൽ പോലീസിനും തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ


സൈബർ തട്ടിപ്പിലൂടെ ഒരു കോടി തട്ടി,  പ്രതി പിടിയിൽ

തിരുവനന്തപുരം. സൈബർ തട്ടിപ്പിലൂടെ ഒരു കോടി തട്ടിയെടുത്ത  പ്രതി പിടിയിൽ


അഹമ്മദാബാദ് സ്വദേശി പർമാർ പ്രതീക് ബിപിൻഭായിയാണ് സൈബർ പോലീസിന്റെ പിടിയിലായത്

തിരുവനന്തപുരം സ്വദേശിയായ ഡോക്ടറിൽ നിന്നാണ് പ്രതി തട്ടിപ്പ് നടത്തിയത്


ഷെയർ ട്രേഡിങ്ങിന്റെ പേരിലായിരുന്നു തട്ടിപ്പ്. ഡോക്ടറുടെ പരാതിയിൽ നേരത്തെ രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു.

മൈലക്കാട് റോഡ് തകർച്ച;ദേശീയപാതയിൽ ഗതാഗത ക്രമീകരണം

കൊല്ലം. കൊട്ടിയം സിത്താര ജംഗ്ഷനിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ സർവീസ് റോഡ് തകർന്നതിൻ്റെ ഭാഗമായി കൊട്ടിയം ടൗണിലും ദേശീയപാതയിലും വാഹനഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ താഴെപ്പറയുന്ന രീതിയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

ആലപ്പുഴ ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ

ആലപ്പുഴ ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിലറുകൾ, ടാങ്കർ ലോറികൾ, കണ്ടെയിനറുകൾ മുതലായ ഹെവി വാഹനങ്ങളും മറ്റ് ഗുഡ്‌സ് വാഹനങ്ങളും ചവറ കെ.എം.എം.എൽ ജംഗ്ഷനിൽ തിരിഞ്ഞ് ഭരണിക്കാവ്-കൊട്ടാരക്കര വഴി എംസി റോഡിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്.

തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന മറ്റു വാഹനങ്ങൾ ചവറ – ആൽത്തറമൂട് -കടവൂർ – കല്ലുംതാഴം അയത്തിൽ കണ്ണനല്ലൂർ വഴി മൈലക്കാട് എത്തി ദേശീയപാതയിൽ പ്രവേശിച്ച് തുടരാവുന്നതും അല്ലെങ്കിൽ കണ്ണനല്ലൂർ-മീയന്നൂർ-കട്ടച്ചൽ വഴി ചാത്തന്നൂർ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്

കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന അയത്തിൽ-കണ്ണനല്ലൂർ-കട്ടച്ചൽ- ചാത്തന്നൂർ വഴി ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്.

തിരുവനന്തപുരം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ

തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ(തീരദേശം പാരിപ്പള്ളി-പരവൂർ -പൊഴിക്കര വഴി കൊല്ലത്തേക്ക് യാത്ര റോഡ്) തുടരാവുന്നതാണ്.

പൊതുജനങ്ങൾക്ക് ഗതാഗത കുരുക്ക് ഒഴിവാക്കി സുഗമമായ യാത്ര ഉറപ്പ് വരുത്തുന്നതി നായി പോലീസ് നിർദ്ദേശിക്കുന്ന ഈ ഗതാഗത ക്രമീകരണങ്ങളോട് എല്ലാവരുടെയും സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അഭ്യർത്ഥിച്ചു.

വിൽപ്പനയ്ക്ക് എത്തിച്ച 11.910 കിലോ ഗഞ്ചാവുമായി യുവാക്കൾ പിടിയിൽ

കൊല്ലം .വിൽപ്പനയ്ക്കായി എത്തിച്ച 11.910 കിലോ ഗഞ്ചാവുമായി യുവാക്കൾ പോലീസ് പിടിയിലായി. കണ്ണനല്ലൂർ, നോർത്ത് മൈലക്കാട്, കമല സദനം വീട്ടിൽ ബാലചന്ദ്രൻ മകൻ സുഭാഷ് ചന്ദ്രൻ(27), ചാത്തന്നൂർ മീനാട് വില്ലേജിൽ ഇത്തിക്കര, വയലിൽ പുത്തൻവീട്ടിൽ രാജു മകൻ രാഹുൽ(23) എന്നിവരെ ആണ് കൊല്ലം എ.സി.പി ഷെരിഫിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും കൊല്ലം ഈസ്റ്റ് പോലീസും ചേർന്ന് പിടികൂടിയത്. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കടത്തി കൊല്ലം ജില്ലയിൽ ചില്ലറ വിൽപ്പനയ്‌ക്കെത്തിച്ച ഗഞ്ചാവാണ് പിടികൂടിയത്.

ഇവർ അന്യസംസ്ഥാനത്ത് നിന്ന് ഗഞ്ചാവ് എത്തിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തു നടത്തിയ പരിശോധനയിലാണ് ഗഞ്ചാവുമായി പിടിയിലാകുന്നത്. എസ്.ഐ രഞ്ചുവിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കൊല്ലം ഈസ്റ്റ് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.


സാമ്പത്തിക സഹകരണത്തിന് സമഗ്ര പദ്ധതികളുമായി ഇന്ത്യയും റഷ്യയും

ന്യൂഡൽഹി. 2030 വരെ സാമ്പത്തിക സഹകരണത്തിന് സമഗ്ര പദ്ധതികളുമായി ഇന്ത്യയും റഷ്യയും
ഭക്ഷ്യ സുരക്ഷ , ആരോഗ്യം, വ്യവസായം തുടങ്ങിയ മേഖലകളിൽ ധാരണാ പത്രങ്ങളിൽ ഒപ്പുവച്ചു. ഇന്ത്യ റഷ്യ സൗഹൃദം ആഗോള വെല്ലുവിളികളെ നേരിടാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി. ഇന്ത്യയ്ക്ക് ചെറു ന്യൂക്ലിയർ റിയാക്ടർ സാങ്കേതികവിദ്യ വാഗ്ദാനം
ചെയ്ത റഷ്യ.

അമേരിക്കയുടെ അധിക തിരുവാ ഉപരോധങ്ങൾക്കിടയാണ് ആരോഗ്യം ഭക്ഷ്യസുരക്ഷ കുടിയേറ്റം കൃഷി ഉൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യയും റഷ്യയും
ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നത്. സാമ്പത്തികം  വ്യാപാരം ഉൾപ്പെടെ വിവിധ മേഖലകളിൽ സഹകരണം ദൃഢമാക്കുന്നതിന് ഇരു രാജ്യങ്ങളും ധാരണ പത്രങ്ങളിൽ ഒപ്പുവെച്ചു.


യൂറിയ ഉത്പാദനത്തിൽ ഇന്ത്യ റഷ്യയുയുമായി സഹകരിക്കും. റഷ്യയുമായി കപ്പൽ നിർമ്മാണ കരാറുകളിൽ ഇന്ത്യ ഒപ്പുവച്ചു. ഇന്ത്യയിൽ പുതുതായി രണ്ട് കോൺസലേറ്റുകൾ ഉദ്ഘാടനം ചെയ്യും. റഷ്യൻ വിനോദസഞ്ചാരികൾക്ക് ഇന്ത്യയിൽ 30 ദിവസത്തെ സൗജന്യ ഇ വിസ ടൂറിസ്റ്റ് സൗകര്യം ഏർപ്പെടുത്തും. ഭീകരവാദത്തിനെതിരായ പ്രവർത്തനത്തിൽ ഇന്ത്യൻ റഷ്യയും
ഒന്നിച്ച് പ്രവർത്തിച്ചു എന്ന് പ്രധാനമന്ത്രി.
ഉക്രൈനിൽ സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആഗോള വെല്ലുവിളികൾ ചർച്ചയായി എന്നും ഇന്ത്യയ്ക്ക് തടസ്സമില്ലാതെ
ഊർജ്ജവിതരണം ഉറപ്പാക്കാൻ റഷ്യ തയാറെന്നും വ്ളാഡിമിർ പുടിൻ


2030 ഓടെ 100 ബില്യൺ വ്യാപാരമാണ്  ഇരുരാജ്യങ്ങളും തമ്മിൽ ലക്ഷ്യം വയ്ക്കുന്നത് പ്രധനമന്ത്രി തന്റെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച വ്ളാഡിമിർ പുടിൻ റഷ്യൻ  പ്രതിനിധി സംഘത്തിന് ഇന്ത്യ നൽകിയ ആതിഥേയത്വത്തിന് നന്ദി അറിയിച്ചു

ശബരിമലയിൽ തീർത്ഥാടക തിരക്ക്

ശബരിമലയിൽ തീർത്ഥാടക തിരക്ക് തുടരുന്നു ഇന്നലെ 84,872 പേർ മല ചവിട്ടി. ഇന്ന് വൈകിട്ട് വരെ  60,000ത്തിനു മുകളിൽ ഭക്തരാണ് സന്നിധാനത്ത് എത്തിയത് . തിരക്ക് നിയന്ത്രണവിധേയം ആയതോടെ കൂടുതൽ ഭക്തർക്ക് സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്നുണ്ട്. ശബരിമലയിൽ ഉച്ചഭക്ഷണമായി കേരള സദ്യ നൽകാൻ തീരുമാനമായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഒന്നിടവിട്ട ദിവസങ്ങളിലാകും സദ്യ കൊടുക്കുക . എന്ന് മുതൽ കൊടുക്കുമെന്നതിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് കെ ജയകുമാർ പറഞ്ഞു


ശബരിമലയിൽ പ്രതിദിനം 80,000ത്തിനു മുകളിൽ ഭക്തരാണ് ദർശനത്തിന് എത്തുന്നത്.  വൈകിട്ട് അഞ്ചുമണിവരെ 60000 മുകളിൽ ഭക്തർ സന്നിധാനത്ത് എത്തി. ഇതും നാളെയും സന്നിധാനത്ത് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 11 മണിക്ക് ശേഷം ഭക്തരെ പതിനെട്ടാം പടി കയറ്റാൻ അനുവദിക്കില്ല. പോലീസിന് പുറമേ എൻഡിആർഎഫ് ന്റെയും ആർഎഫിന്റെയും പ്രത്യേകസംഘം നിരീക്ഷണത്തിനുണ്ട്


അതിനിടെ, ശബരിമലയിൽ ഉച്ചഭക്ഷണമായി കേരള സദ്യ നൽകാൻ തീരുമാനമായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞും  ഒന്നിടവിട്ട ദിവസങ്ങളിലാകും സദ്യ കൊടുക്കുക

സന്നിധാനത്തെയും പമ്പയിലെയും തിരക്ക് പരിഗണിച്ചാകും നിലയ്ക്കലിൽ കൂടുതൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കുക.

ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കൊച്ചി.ലൈംഗിക പീഡന -ഭ്രൂണഹത്യ കേസിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.  ബലാത്സംഗ കേസ് നിലനിൽക്കില്ലെന്നും പരാതി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും ഹർജിയിൽ പറയുന്നു. രാഹുലിനായി പ്രത്യേക അന്വേഷണസംഘം തമിഴ്നാട്,കർണാടക അതിർത്തികളിൽ പരിശോധന നടത്തി


തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ബലാത്സംഗ കേസ് നിലനിൽക്കില്ലെന്നും,പരാതി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും രാഹുലിന്റെ ഹർജിയിൽ പറയുന്നു. രാഹുൽ മംഗലാപുരം കേന്ദ്രീകരിച്ച് ഒളിവിൽ കഴിയുന്നതായാണ് അന്വേഷണസംഘം കരുതുന്നത് .കീഴടങ്ങും മുൻപ് രാഹുലിനെ പിടികൂടാനുള്ള ഊർജിതശ്രമത്തിലാണ് പ്രത്യേക അന്വേഷണസംഘം. ഇതിനിടെ ഒളിവിൽ പോയ രാഹുലിനായി തമിഴ്നാട് കർണാടക അതിർത്തികളിൽ പോലീസ് പരിശോധന നടത്തി. വയനാട്ടിലെ മുത്തങ്ങ, ബാവലി, തോൽപ്പെട്ടി, താളൂർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ ആണ് പരിശോധന. ഇതിനിടെ രാഹുലിൻറെ സഹായിയെയും ഡ്രൈവറേയും എസ്‌ഐടി കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. ഇവരെ പാലക്കാട്ടെത്തിച്ച്‌ തെളിവെടുത്തേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിനിടെ അന്വേഷണസംഘത്തെ കബളിപ്പിക്കാൻ ദൃശ്യം മാതൃകയിൽ മൊബൈൽ ഫോൺ കൈമാറിയതായും അന്വേഷണസംഘത്തിന് സംശയമുണ്ട്. നേതൃത്വമാകെ തള്ളി പറഞ്ഞെങ്കിലും പതിവ് പോലെ രാഹുലിന്റെ പാലക്കാട്ടെ എംഎൽഎ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നുണ്ട്

രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക ക്രിമിനൽ,ഇ പി ജയരാജൻ

തിരുവനന്തപുരം.രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക ക്രിമിനൽ 
കോൺഗ്രസിലെ ഉന്നതനായ നേതാവിന്റെ മകളെ പോലും പീഡിപ്പിച്ചു
കേരള പൊലീസ് മികച്ച കുറ്റാന്വേഷണ സേന

താൻ ആഭ്യന്തരമന്ത്രിയായിരുന്നുവെങ്കിൽ 24 മണിക്കൂറിനകം രാഹുലിനെ പിടിക്കുമെന്ന് ചെന്നിത്തല പറഞ്ഞത് അദ്ദേഹത്തിന്റെ ആത്മസംതൃപ്തിക്ക് വേണ്ടി
രാഹുലിന് ഒളിക്കാൻ കർണാടകയിലെ കോൺഗ്രസിൽ നിന്ന് സഹായം കിട്ടി
ശബരിമലയിൽ പേർഫെക്റ്റ് അന്വേഷണം 
ഒന്നും മറച്ചുവയ്ക്കാനില്ല

കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും എന്നും ഇ.പി ജയരാജൻ

🗓️ ** പ്രധാന വാർത്തകൾ ഇന്ന് ഇതുവരെ ** | 2025 ഡിസംബർ 5 | വെള്ളി

ഇന്ത്യ & അന്താരാഷ്ട്രം

ഇന്ത്യ സമാധാനത്തിന്റെ പക്ഷത്ത്: പുടിനെ അറിയിച്ച് മോദി; നിർണായക കരാറുകൾ ഉടൻ

റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. റഷ്യ-യുക്രൈൻ സംഘർഷത്തിൽ **ഇന്ത്യ സമാധാനപരമായ പരിഹാരത്തിന്** വേണ്ടി നിലകൊള്ളുമെന്ന് മോദി അറിയിച്ചു. ഇരു നേതാക്കളും വ്യവസായികളെ കാണും. സൈനിക സഹകരണം, എണ്ണ ഇറക്കുമതി, ബഹിരാകാശ, എഐ മേഖലകളിലെ സഹകരണത്തിനായുള്ള നിരവധി കരാറുകളിൽ വൈകാതെ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും.

ഇൻഡിഗോ വിമാനങ്ങൾ കൂട്ടമായി റദ്ദാക്കി; രാജ്യമെങ്ങും യാത്രക്കാർ വലഞ്ഞു

**ക്രൂ ഡ്യൂട്ടി ടൈം ചട്ടം** നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതിനെ തുടർന്ന് ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഡൽഹി, മുംബൈ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ യാത്രക്കാർ പ്രതിഷേധിച്ചു. വിമാന സർവീസ് പ്രതിസന്ധി കേന്ദ്രസർക്കാരിന്റെ കുത്തക വൽക്കരണത്തിന്റെ ഫലമാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.

ഹിന്ദി അറിയില്ലെന്ന കാരണത്താൽ ദക്ഷിണേന്ത്യക്കാരെ ഒറ്റപ്പെടുത്തരുത്: സുപ്രീം കോടതി

കോടതികളിലെ ഭാഷ സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകവെ, ഹിന്ദി അറിയില്ലെന്ന കാരണത്താൽ **ദക്ഷിണേന്ത്യക്കാരെ ഒറ്റപ്പെടുത്തുന്ന സ്ഥിതിയുണ്ടാവരുതെന്ന്** സുപ്രീം കോടതി ജഡ്ജി ബി.വി. നാഗരത്‌ന വ്യക്തമാക്കി. നിയമ സംവിധാനത്തിൽ എല്ലാതരം ഭാഷാ വൈവിധ്യങ്ങളും ഉൾക്കൊള്ളേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കേരളം

വി.സി നിയമന കേസ്: സമവായം ഉണ്ടായില്ലെങ്കിൽ നിയമനം ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി

കേരളത്തിലെ വിസി നിയമന കേസിൽ **സുപ്രീംകോടതി കടുത്ത അതൃപ്തി** അറിയിച്ചു. ജസ്റ്റിസ് ധൂലിയ സമിതി നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ സമവായം ഉണ്ടായില്ലെങ്കിൽ വിസി നിയമനം **ഏറ്റെടുക്കുമെന്ന്** കോടതി മുന്നറിയിപ്പ് നൽകി. വിസി നിയമനത്തിൽ തർക്കം തുടരുന്നതിൽ ജസ്റ്റിസ് ജെബി പർദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അതൃപ്തി അറിയിച്ചു.

ലൈംഗിക പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ **ഹൈക്കോടതിയെ സമീപിച്ചു**. കേസ് ഇന്ന് തന്നെ പരിഗണിക്കും. രാഹുലിനെ എതിർത്താൽ സൈബർ ആക്രമണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.

സ്ത്രീസുരക്ഷാ പദ്ധതി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രം: സർക്കാർ

സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ നടപ്പാക്കൂ എന്ന് സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി. പദ്ധതിയുടെ പേരിൽ പലയിടത്തും വിതരണം ചെയ്തത് **വ്യാജ അപേക്ഷകളാണ്** എന്നും സർക്കാർ വ്യക്തമാക്കി.

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ ദേവസ്വം സെക്രട്ടറി അടക്കമുള്ളവർ കീഴടങ്ങണമെന്ന് ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളായ മുൻ ദേവസ്വം സെക്രട്ടറി **ജയശ്രീയും** മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ **എസ്. ശ്രീകുമാറും** അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഹൈക്കോടതി പരാമർശങ്ങൾ ഗൗരവതരമെന്ന് അഭിപ്രായപ്പെട്ടു.

കൊച്ചി പച്ചാളത്ത് റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി; അട്ടിമറി ശ്രമമെന്ന് സംശയം

കൊച്ചി പച്ചാളത്ത് റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ കൊച്ചുവേളി എക്‌സ്‌പ്രസ് കടന്നുപോയതിനുശേഷമാണ് ആട്ടുകല്ല് കണ്ടെത്തിയത്. ട്രെയിൻ **അട്ടിമറി ശ്രമമാണോ** എന്ന് സംശയിക്കുന്നു.

ബിസിനസ് & സമ്പദ്‌വ്യവസ്ഥ

റിപ്പോ നിരക്ക് കുറച്ചു: 0.25% കുറവ് വരുത്തി റിസർവ് ബാങ്ക്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അടിസ്ഥാന പലിശനിരക്കായ **റിപ്പോ നിരക്കിൽ 0.25 ശതമാനത്തിന്റെ കുറവ്** വരുത്തി. ഇതോടെ റിപ്പോ നിരക്ക് **5.25 ശതമാനമായി**. ഭവന, വാഹന വായ്പകളുടെ പലിശ നിരക്കിൽ കുറവുണ്ടാകാൻ ഇത് സഹായകമാകും. ഈ വർഷത്തെ ജിഡിപി വളർച്ച പ്രതീക്ഷ 6.80% ൽ നിന്ന് 7.30% ആയി ഉയർത്തി.

ചിപ്പ് ക്ഷാമം: സ്മാർട്ട് ഫോണുകളുടെ വില വർധിച്ചു

മെമ്മറി, സ്റ്റോറേജ് ചിപ്പുകളുടെ വില വർധിച്ചതോടെ ഇന്ത്യയിൽ **സ്മാർട്ട് ഫോണുകളുടെ വില 500 രൂപ മുതൽ 2,000 രൂപ വരെ** വർധിപ്പിച്ചു. വ്യവസായ ആവശ്യങ്ങൾക്കും എ.ഐ. ഗവേഷണങ്ങൾക്കും ചിപ്പ് നിർമ്മാതാക്കൾ പ്രാധാന്യം നൽകുന്നതാണ് വില വർധനവിന് കാരണമായതെന്നാണ് സൂചന.

ആരോഗ്യം

കാൽ വിരലുകളിലെ രോമവളർച്ച ഹൃദയാരോഗ്യ സൂചന: ഡോക്ടർ

കാൽ വിരലുകളിൽ കാണപ്പെടുന്ന രോമങ്ങളുടെ ഡെൻസിറ്റി **ആരോഗ്യകരമായ രക്തയോട്ടത്തിന്റെ** സൂചനയാണെന്ന് ഡോ. ശ്രദ്ധേയ് കത്യാർ അഭിപ്രായപ്പെട്ടു. മെച്ചപ്പെട്ട രക്തയോട്ടം ഉണ്ടെന്നതിന്റെ സൂചനയാണിത്. രക്തചംക്രമണം കുറയുമ്പോൾ കാൽവിരലിലെ രോമം കനംകുറഞ്ഞതായി മാറുകയോ അപ്രത്യക്ഷമാവുകയോ ചെയ്യാം.

സിനിമ & വിനോദം

രജനികാന്ത് ചിത്രം ‘പടയപ്പ’ ഡിസംബർ 12ന് റീ-റിലീസിനൊരുങ്ങുന്നു

രജനികാന്ത് നായകനായ സൂപ്പർഹിറ്റ് ചിത്രം ‘**പടയപ്പ**’ ഡിസംബർ 12ന് പുത്തൻ സാങ്കേതിക മികവിൽ വീണ്ടും തിയറ്ററുകളിലെത്തും. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് റീ-റിലീസ്.

ഇളയരാജയുടെ പാട്ട് കേസ് ഒത്തുതീർപ്പായി; നിർമാതാക്കൾ 50 ലക്ഷം രൂപ നൽകും

‘ഡ്യൂഡ്’ സിനിമയിൽ തന്റെ പാട്ടുകൾ അനുമതിയില്ലാതെ ഉപയോഗിച്ചു എന്നതുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ ഇളയരാജ നൽകിയ പരാതി **ഒത്തുതീർപ്പായി**. നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് നഷ്ടപരിഹാരമായി അമ്പത് ലക്ഷം രൂപ നൽകാൻ സമ്മതിച്ചു.

കറൻസി വിനിമയ നിരക്ക്

കറൻസി വിനിമയ നിരക്ക് (₹)
ഡോളർ 90.03
പൗണ്ട് 120.27
യൂറോ 104.97
സൗദി റിയാൽ 23.99
യു.എ.ഇ ദിർഹം 24.47
കുവൈത്ത് ദിനാർ 293.45