22.9 C
Kollam
Wednesday 24th December, 2025 | 04:41:12 AM
Home Blog Page 832

അമ്മയ്ക്കും മകൾക്കും KSRTC ബസിൽ മർദ്ദനം

തിരുവനന്തപുരം. വഴയിലയിൽ അമ്മയ്ക്കും മകൾക്കും KSRTC ബസിൽ മർദ്ദനം.കയറുന്നതിനു മുൻപ് ബസ് മുന്നോട്ട് എടുത്തത് ചോദ്യം ചെയ്തതിന് യാത്രക്കാരൻ മർദിച്ചെന്നാണ് പരാതി.വഴയില സ്വദേശികളായ മഞ്ജു , മകൾ അസ്‌ന എന്നിവർക്കാണ് മർദ്ദനമേറ്റത്.പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും ആരോപണം ഉണ്ട്

ഇന്നലെ വൈകിട്ട് തിരുവനന്തപുരം വഴയിലയിൽ KSRTC ബസിലാണ് അമ്മ മഞ്ജു മകൾ അസ്ന എന്നിവർക്ക് മർദ്ദനമേറ്റത്. കയറുന്നതിന് മുൻപേ ബസ് മുന്നോട്ട് എടുത്തത് ചോദ്യം ചെയ്ത അമ്മയോടും മകളോടും കണ്ടക്ടർ മോശമായി പെരുമാറി. തുടർന്ന് കണ്ടക്ടറേ പിന്തുണച്ച് യാത്രക്കാരൻ മർദിക്കുകയും ശേഷം ഓടി രക്ഷപ്പെട്ടു എന്നുമാണ് പരാതി.

ഉടൻ പേരൂർക്കട പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും വേഗത്തിൽ നടപടി ഉണ്ടായില്ലെന്നും ഇരുവരും പറയുന്നു.പോലീസ് സ്റ്റേഷനിൽ നിന്നുണ്ടായത് മോശം അനുഭവമെന്നും പരാതിയെ ഉദ്യോഗസ്‌ഥർ ലാഘവത്തോടെയും കണ്ടെന്നും പരാതിയുണ്ട്

മർദ്ദനമേറ്റതിനെ തുടർന്ന് അമ്മയും മകളും ആശുപത്രിയിൽ ചികിത്സ തേടി

തെരുവുനായ് ശല്യം ഒഴിവാക്കാൻ സർക്കാർ കർശന നടപടി സ്വീകരിക്കണം,ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ

കൊല്ലം.സംസ്ഥാനത്ത് ആശങ്കയായി പേവിഷബാധ മരണങ്ങള്‍. ഈ മാസം 2 പേര്‍ പേ വിഷബാധയേറ്റ് മരിച്ചെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഈ വര്‍ഷം പേവിഷബാധ സ്ഥിരീകരിച്ച 19 പേരും മരിച്ചെന്നാണ് കണക്കുകള്‍.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത് ഏകദേശം ഒന്നേ മുക്കാല്‍ ലക്ഷത്തോളം പേര്‍ക്കാണ്. എന്നാല്‍ വിഷയത്തില്‍ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടുക്കുന്ന കണക്ക് പുറത്ത് വന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 19 പേര്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഈ 19 പേരും മരിച്ചു എന്നതാണ് ഔദ്യോഗിക കണക്ക്. ഇതിനു പുറമേ മൂന്ന് മരണങ്ങള്‍ പേവിഷ ബാധ മൂലമാണെന്ന് കൂടി സംശയിക്കുന്നുണ്ഈ മാസത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് മരണങ്ങള്‍ പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരണപ്പെട്ട പല കേസുകളിലും പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു എന്നതാണ് അറിയാന്‍ കഴിയുന്നത്. മരിച്ചതില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുണ്ട്. മരണപ്പെട്ട കുടുംബങ്ങൾക്കും. ചികിത്സയിൽ കഴിയുന്നവർക്കും. സർക്കാർ ധനസഹായം നൽകണമെന്നും ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ക്യാബിനറ്റ് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ പിആർ വി നായർ അധ്യക്ഷത വഹിച്ചു നാഷണൽ പ്രസിഡന്റ് അഡ്വ :ഡോ. രാജീവ് രാജധാനി ഉദ്ഘാടനം നിർവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി കെ പി ചന്ദ്രൻ സംസ്ഥാന പ്രസിഡണ്ട് ഷിബു കെ തമ്പി. സംസ്ഥാന സെക്രട്ടറി പി ടി ശ്രീകുമാർ. എൻ ആർ ജി പിള്ള. തോമസ് വൈദ്യർ. കെ സന്തോഷ്. പി ആർ. വിനയൻ. പുഷ്പരാജ്. സുജിത് കുമാർ എന്നിവർ പ്രസംഗിച്ചു

രാജ്യം നടുങ്ങുന്ന തുറന്നുപറച്ചിലുമായി തഹാവൂര്‍ റാണ; ‘താൻ പാക് സൈന്യത്തിന്‍റെ വിശ്വസ്തനായ ഏജന്‍റ്’, 26/11 ഭീകരാക്രമണത്തില്‍ പങ്കുണ്ട്

ന്യൂ ഡെൽഹി : ഇന്ത്യയെ നടുക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ തവാവുർ ഹുസൈൻ റാണ ആക്രമണത്തില്‍ തന്‍റെ പങ്ക് സമ്മതിച്ചതായി റിപ്പോർട്ട്.

താൻ പാകിസ്ഥാൻ സൈന്യത്തിന്‍റെ വിശ്വസ്തനായ ഏജന്‍റായിരുന്നുവെന്നും റാണ വെളിപ്പെടുത്തിയെന്നാണ് ഇന്ത്യ ടു‍ഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദില്ലിയിലെ തീഹാർ ജയിലില്‍ എൻഐഎ കസ്റ്റഡിയിലാണ് തഹാവൂർ റാണ.

മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനിടെ തനിക്കും സുഹൃത്തും സഹായിയുമായ ഡേവിഡ് കോള്‍മാൻ ഹെഡ്ലിക്കും പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-ത്വയ്ബയുമായി നിരവധി പരിശീലന സെഷനുകള്‍ ഉണ്ടായിരുന്നതായി പറഞ്ഞു. ലഷ്കർ-ഇ-ത്വയ്ബ പ്രധാനമായും ഒരു ചാര ശൃംഖലയായി പ്രവർത്തിച്ചുവെന്നും റാണ വെളിപ്പെടുത്തി.

തന്‍റെ സ്ഥാപനത്തിന്‍റെ ഒരു ഇമിഗ്രേഷൻ സെന്‍റർ മുംബൈയില്‍ തുറക്കാനുള്ള ആശയം തന്‍റേതായിരുന്നുവെന്നും അതിലെ സാമ്ബത്തിക ഇടപാടുകള്‍ ബിസിനസ് ചെലവുകളായാണ് നടത്തിയതെന്നും റാണ പറഞ്ഞു. 26/11 ആക്രമണ സമയത്ത് താൻ മുംബൈയിലുണ്ടായിരുന്നുവെന്നും അത് തീവ്രവാദികളുടെ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും റാണ സമ്മതിച്ചതായി വൃത്തങ്ങള്‍ പറയുന്നു.

ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് പോലുള്ള സ്ഥലങ്ങളില്‍ താൻ പരിശോധന നടത്തിയിരുന്നുവെന്നും, 26/11 ആക്രമണങ്ങള്‍ പാകിസ്ഥാന്‍റെ ഇന്‍റർ-സർവീസസ് ഇന്‍റലിജൻസുമായി (ഐഎസ്‌ഐ) സഹകരിച്ചാണ് നടത്തിയതെന്നും റാണ പറഞ്ഞതായി വൃത്തങ്ങള്‍ കൂട്ടിച്ചേർത്തു. 64 വയസുകാരനായ തഹാവൂർ റാണയെ ഖലീജ് യുദ്ധസമയത്ത് പാകിസ്ഥാൻ സൈന്യം സൗദി അറേബ്യയിലേക്ക് അയച്ചിരുന്നുവെന്നും വൃത്തങ്ങള്‍ പറയുന്നു.

ചോദ്യം ചെയ്യലിന് പിന്നാലെ റാണയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കാൻ മുംബൈ പൊലീസ് ഒരുങ്ങുകയാണ്. പാകിസ്ഥാൻ വംശജനായ കനേഡിയൻ പൗരനും ഡേവിഡ് ഹെഡ്ലിയുടെ അടുത്ത സഹായിയുമായ റാണയെ ഈ വർഷം ആദ്യം യുഎസ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. റാണ സമർപ്പിച്ച പുനഃപരിശോധനാ ഹർജി യുഎസ് സുപ്രീം കോടതി ഏപ്രില്‍ നാലിന് തള്ളിയതിനെ തുടർന്നാണ് കൈമാറ്റം നടന്നത്.

കെണിയൊരുക്കി ‘ഓറഞ്ച് പൂച്ച’ വീഡിയോകൾ: രക്ഷിതാക്കളും അദ്ധ്യാപകരും ആശങ്കയിൽ!

നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ നിർമ്മിച്ച, അക്രമം നിറഞ്ഞ വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാവുകയാണ്. ‘ഓറഞ്ച് പൂച്ച’ എന്ന പേരിലുള്ള ഇത്തരം വീഡിയോകളിലെ പ്രധാന കാഴ്ച്ചക്കാർ കുട്ടികളാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. സഹജീവികളെ ചതിച്ച് കെണിയിലാക്കി കൊല്ലുന്ന ഈ ‘ഓറഞ്ച് പൂച്ച’യുടെ കഥകൾ കുട്ടികളുടെ മാനസിക നിലയെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് രക്ഷിതാക്കളും അദ്ധ്യാപകരും പറയുന്നത്.
എന്താണ് ഈ ‘ഓറഞ്ച് പൂച്ച’ വീഡിയോകൾ?
ഓറഞ്ച് പൂച്ച തന്റെ സുഹൃത്തുക്കളെ ഭക്ഷണത്തിനായി വീട്ടിലേക്ക് ക്ഷണിച്ച്, മദ്യം നൽകി മയക്കി കൊല്ലുന്നതാണ് ഈ വീഡിയോകളിലെ പ്രധാന വിഷയം. ഈ പൂച്ചയ്ക്ക് നായകപരിവേഷം നൽകുന്ന കഥകളും പാട്ടുകളുമെല്ലാം ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ ട്രെൻഡിംഗാണ്. ഇത് കുട്ടികളെ വളരെയധികം ആകർഷിക്കുന്നുണ്ട്. ഒരു തവണ കണ്ടാൽ പിന്നെ ഭക്ഷണം കഴിക്കാനും ഉറങ്ങാനുമെല്ലാം ഈ വീഡിയോകൾ കാണണമെന്ന് കുട്ടികൾ വാശി പിടിക്കുന്നതായി അദ്ധ്യാപകർ പറയുന്നു.
കുട്ടികളിലെ പെരുമാറ്റ വ്യത്യാസങ്ങൾ ശ്രദ്ധിക്കുക
തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് അദ്ധ്യാപിക പങ്കുവെച്ച അനുഭവം ഇതാണ്: “ക്ലാസിലെ ഒരു കുട്ടി ദിവസവും മറ്റുള്ളവരെ പേന കൊണ്ട് കുത്തുന്നത് ശ്രദ്ധയിൽപ്പെട്ടു. മറ്റുള്ളവർ കരയും വരെ ഇത് തുടരും. വഴക്ക് പറഞ്ഞാലും അവന് കൂസലില്ല. രക്ഷിതാക്കളെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടി നിരന്തരം ഇൻസ്റ്റാഗ്രാമിലെ ഈ നെഗറ്റീവ് വീഡിയോകൾ കാണാറുണ്ടെന്ന് അറിഞ്ഞത്.”
ഇൻസ്റ്റാഗ്രാമിൽ കോടിക്കണക്കിന് ആളുകളാണ് ഇത്തരം വീഡിയോകൾ കാണുന്നത്. മുതിർന്നവരിൽ പോലും ഈ വീഡിയോകൾ പെരുമാറ്റ വൈകല്യങ്ങളും അമിതമായ ഉത്കണ്ഠയും ഉണ്ടാക്കുന്നുണ്ട്. മറ്റുള്ളവരുടെ വേദനയിൽ സന്തോഷം കണ്ടെത്തുന്ന നാർസിസിസ്റ്റിക് സ്വഭാവം വളർത്താനും ഇത് കാരണമാകാം. ഉത്തരേന്ത്യയിൽ നിന്നുള്ള വ്യാജ പ്രൊഫൈലുകളിലൂടെയാണ് ഈ വീഡിയോകൾ കൂടുതലും പുറത്തിറങ്ങുന്നത്.
രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • പാരന്റൽ കൺട്രോൾ ഫീച്ചർ ഉപയോഗിക്കുക: ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള ആപ്പുകളിൽ പാരന്റൽ കൺട്രോൾ ഫീച്ചറുകൾ ഉപയോഗിച്ച് കുട്ടികളുടെ ഉപയോഗം നിയന്ത്രിക്കുക.
  • 14 വയസിന് താഴെയുള്ള കുട്ടികൾക്ക് ഇൻസ്റ്റാഗ്രാം നൽകരുത്: ചെറിയ കുട്ടികൾക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നൽകാതിരിക്കുക.
  • പെരുമാറ്റത്തിലെ മാറ്റങ്ങൾ അദ്ധ്യാപകരെ അറിയിക്കുക: കുട്ടികളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അദ്ധ്യാപകരെ അറിയിക്കുക.
    “വേഗത്തിൽ കാണുന്ന അക്രമസ്വഭാവമുള്ള വീഡിയോകൾ കുട്ടികൾ അനുകരിക്കാൻ സാധ്യതയുണ്ട്. ഇത് കുട്ടികളിൽ ഏകാഗ്രതക്കുറവിനും ഇടയാക്കും. ചെറിയ കുട്ടികൾ ഇത്തരം വീഡിയോകൾ കാണുന്നത് കർശനമായി നിയന്ത്രിക്കണം,” മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസർ ഡോ. അരുൺ ബി. നായർ പറയുന്നു.

ഡാർക്ക് നെറ്റിലൂടെയുള്ള ലഹരികച്ചവടത്തിൽ മുഖ്യപ്രതി പിടിയിലായതിന് പിന്നാലെ ലഹരി കച്ചവടക്കാർക്ക് മുന്നറിയിപ്പ്

ഡാർക്ക് നെറ്റിലൂടെയുള്ള ലഹരികച്ചവടത്തിൽ മുഖ്യപ്രതി എഡിസൻ പിടിയിലായതിന് പിന്നാലെ ലഹരി കച്ചവടക്കാർക്ക് മുന്നറിയിപ്പ്. ഡാർക്ക് നെറ്റിലെ ഡ്രെഡ് എന്ന ആപ്ലിക്കേഷനിലാണ് മുന്നറിയിപ്പ് സന്ദേശം വന്നത്. എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്യാനും, ലഹരി ഇടപാടുകളുടെ കവറുകൾ കത്തിച്ച് ചാരമാക്കാനുമാണ് നിർദ്ദേശം.

ഡാർക്ക് നെറ്റിലൂടെയുള്ള ലഹരി ഉപയോഗത്തിൽ എഡിസൺ പിടിയിലായതിന് പിന്നാലെ ലഹരികച്ചവടം നടക്കുന്ന ഡ്രെഡ് എന്ന ആപ്ലിക്കേഷനിൽ വന്ന മുന്നറിയിപ്പ് സന്ദേശം ആണിത്.

എല്ലാ വിധ വിവരങ്ങളും ഡിലീറ്റ് ചെയ്യാനും, ലഹരി ഇടപാടിന്റെ കവറുകൾ, അഡ്രസുകൾ എന്നിവ കത്തിച്ച് കളയാനുാണ് മുന്നറിയിപ്പ്. കെറ്റാമെലോണിനെ എൻ സിബി പിടികൂടി എന്നും സന്ദേശത്തിൽ പറയുന്നു. ഈ സന്ദേശം അടക്കം ശേഖരിക്കാൻ എൻ സി ബിക്ക് കഴിഞ്ഞു. ഇതോടെ കേരളത്തിൽ അടക്കം കൂടുതൽ പേർ ഡാർക്ക് നെറ്റ് ലഹരി വിൽപ്പനയിൽ ഏർപ്പെടുന്നു എന്ന വിവരവും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. സിസ്റ്റത്തിൽ നിന്ന് ഡിജിറ്റൽ തെളിവുകളും, ലോഗിൻ ഐഡികളും ഡിലീറ്റ് ചെയ്യണമെന്നും കച്ചവടക്കാർക്ക് നിർദ്ദേശം നൽകുന്നുണ്ട്. നിലവിൽ അറസ്റ്റിലായ 4 പ്രതികൾക്ക് പുറമെ കേസിൽ കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത ഉണ്ട് എന്നാണ് എൻ സി ബി യും വ്യക്തമാക്കുന്നത്

കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തോട്ടിലേക്ക് തെറിച്ച് വീണ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

മലപ്പുറം. തലപ്പാറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തോട്ടിലേക്ക് തെറിച്ച് വീണ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.തലപ്പാറ വലിയപറമ്പ് സ്വദേശി മുഹമ്മദ് ഹാഷിറിന് വേണ്ടിയാണ് തോട്ടിൽ തിരച്ചിൽ നടത്തുന്നത്.ഇന്നലെ വൈകുന്നേരമായിരുന്നു അപകടം

ഇന്നലെ വൈകുന്നേരം 6:30 ന് ദേശീയപാതയുടെ സർവീസ് റോഡിൽ തലപ്പാറ പാലത്തിന് മുകളിൽ ആണ് അപകടം.കാറും തെറ്റായ ദിശയിൽ വന്ന സ്കൂട്ടറും കൂട്ടിയിടിച്ചു.ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന മുഹമ്മദ് ഹാഷിർ റോഡിന്റെ കൈവരികൾക്ക് മുകളിലൂടെ സമീപത്തെ കിഴക്കൻ തോട്ടിലേക്ക് വീണു.പിന്നാലെ വന്ന യാത്രക്കാരൻ യുവാവിനെ രക്ഷിക്കാൻ തോട്ടിലേക്ക് എടുത്ത് ചാടി എങ്കിലും രക്ഷിക്കാനായില്ല.യുവാവിന് വേണ്ടി ഇന്നലെ രാത്രി വൈകി അവസാനിപ്പിച്ച തിരച്ചിൽ രാവിലെ പുനരാരംഭിച്ചു

കിഴക്കൻ തോട്ടിൽ ഒരു കിലോമീറ്ററോളം ആണ് തിരച്ചിൽ നടത്തുന്നത്.ഫയർ ഫോഴ്സും,നാട്ടുകാരും സന്നദ പ്രവർത്തകരും ചേർന്നാണ് തിരച്ചിൽ

ജ്യോതി മൽഹോത്രയുടെ സർക്കാർ ക്ഷണപ്രകാരമുള്ള കേരള സന്ദർശനം ഞെട്ടിക്കുന്നത് പ്രകാശ് ജാവേദ്കർ

തിരുവനന്തപുരം. ജ്യോതി മൽഹോത്രയുടെ സർക്കാർ ക്ഷണപ്രകാരമുള്ള കേരള സന്ദർശനം.സംസ്ഥാന സർക്കാരിനെതിരെ ബിജെപി നേതാവ് പ്രകാശ് ജാവേദ്കർ.ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് പ്രകാശ് ജാവേദ് കർ .അപ്രതീക്ഷിത സംഭവമല്ല, ദേശവിരുദ്ധരെ സംരക്ഷിക്കുന്ന രീതിയാണ് സംസ്ഥാന സർക്കാരിന്റെത്. പാക്ചാര വൃത്തി നടത്തിയ ഒരാളെയാണ് സർക്കാർ ക്ഷണിച്ചത്. PFI പോലുള്ള ദേശവിരുദ്ധർക്ക് അഭയം നൽകുന്ന രീതിയാണ് സർക്കാരിന്റേത്. ഇത് കൂടുതൽ അപകടകരമാണ്.

ഓപ്പറേഷൻ സിന്ദൂർ, റഫേൽ വിമാനങ്ങൾ നഷ്ടമായിട്ടില്ലെന്നു ആവർത്തിച്ചു ഡസോ സിഇഒ

ന്യൂഡെല്‍ഹി.ഓപ്പറേഷൻ സിന്ദൂർ. റഫേൽ വിമാനങ്ങൾ നഷ്ടമായിട്ടില്ലെന്നു ആവർത്തിച്ചു ഡസോ സിഇഒ. പാക്കിസ്ഥാൻ വെടിവയ്പ്പിൽ വിമാനം നഷ്ടപ്പെട്ടിട്ടില്ലെന്ന് ഡസ്സോ ഏവിയേഷന്റെ ചെയർമാനും സിഇഒയുമായ എറിക് ട്രാപ്പിയർ. ഒരു വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചിട്ടുണ്ട്. അത് എന്താണെന്നു പരിശോധിച്ച് വരികയാണ്. ഓപ്പറേഷൻ സിന്ദൂറിനിടെ മൂന്ന് റഫൽ വിമാനം വെടിവെച്ചിട്ടെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു

ജനങ്ങളുമായി അടുക്കാൻ പ്രാദേശിക ഭാഷകൾ പരീക്ഷിക്കാൻ സൈന്യം

ജനങ്ങളുമായി അടുക്കാൻ പ്രാദേശിക ഭാഷകൾ പരീക്ഷിക്കാൻ സൈന്യം.ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ മൂന്ന് പ്രാദേശിക ഭാഷകൾ ഉപയോഗിക്കും.സമൂഹ മാധ്യമങ്ങൾ വഴി നൽകുന്ന അറിയിപ്പുകൾക്കാണ് പ്രാദേശിക ഭാഷകൾ ഉപയോഗിക്കുക.അസമീസ്, ബംഗാളി, മണിപ്പൂരി ഭാഷകളിൽ അറിയിപ്പ് നൽകും. ഈസ്റ്റേൺ കമാണ്ടാണ് പുതിയ പരീക്ഷണം നടത്തുന്നത്

മാർ അപ്രേം മെത്രാപ്പോലീത്താ തിരുമേനി കാലം ചെയ്തു

തൃശൂര്‍.പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ അഭിവന്ദ്യ മാർ അപ്രേം മെത്രാപ്പോലീത്താ തിരുമേനി (85) കാലം ചെയ്തു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂർ സൺ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇടവിട്ട് ഹീമോഡയാലിസിസ് ആവശ്യമായിരുന്ന തിരുമേനി ഐ.സി.യു കിടക്കയിൽ കിടന്നുതന്നെ ഡയാലിസിസിന് വിധേയനാവുകയായിരുന്നു. സീനിയർ നെഫ്രോളജിസ്റ്റ് ഡോ. ടി.ടി. പോളിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് തിരുമേനിയുടെ ചികിത്സക്ക് നേതൃത്വം നൽകിയിരുന്നത്. തിരുമേനിയുടെ ശാരീരിക അവസ്ഥ ദുർബലമാണെന്നും അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്നും ആവശ്യപ്പെട്ട് പള്ളികളിൽ വിശ്വാസികളെ അറിയിക്കുന്നതിനായി മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ ബുള്ളറ്റിൻ ജൂലൈ 5ന് ഇറങ്ങിയിരുന്നു. സൺ ആശുപത്രിയിൽ നിന്നും മൃതദേഹം ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റും