26.4 C
Kollam
Saturday 27th December, 2025 | 07:18:21 PM
Home Blog Page 797

ഭർത്താവ് കുറ്റക്കാരൻ ആണെങ്കിലും മൃതദേഹത്തിന്മേലുള്ള അവകാശം നഷ്ടപെടുന്നില്ല,വിപഞ്ചിക കേസില്‍ ഹൈക്കോടതി

കൊച്ചി. യുഎഇയിൽ മരിച്ച കൊല്ലം സ്വദേശി വിപഞ്ചിക യുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ഭർത്താവ് നിതീഷിനെ കൂടി കേൾക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി. ഭർത്താവ് കുറ്റക്കാരൻ ആണെങ്കിലും മൃതദേഹത്തിന്മേലുള്ള അവകാശം നഷ്ടപെടുന്നില്ല. മതപരമായ ചടങ്ങുകൾക്കപ്പുറത്ത് നിയമപരമായ പ്രശ്നങ്ങൾ ഉണ്ടെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. നിതീഷിനെ കക്ഷി ചേർക്കാനും നിർദ്ദേശിച്ചു. നാളെ എംബസിയും നിലപാട് അറിയിക്കും. വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് അമ്മയുടെ സഹോദരിയാണ് ഹർജി നൽകിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പുമുണ്ട്. നാളെ കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. വരും ദിവസങ്ങളിൽ കൂടുതലായും വടക്കൻ കേരളത്തിൽ മഴയുടെ ശക്തി വർദ്ധിക്കും. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്.ഈ മാസം 19 വരെ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി

സംസ്ഥാനത്തെ തെരുവ് നായ പ്രശ്‌നം; നിര്‍ണായക ഇടപെടലുമായി സര്‍ക്കാര്‍, രോഗബാധിതരായ നായ്ക്കളെ ദയാവധം നടത്താം

തിരുവനന്തപുരം: കേരളത്തിലെ തെരുവ് നായ പ്രശ്നത്തില്‍ നിര്‍ണായക ഇടപെടലുമായി സംസ്ഥാന സർക്കാർ. രോഗബാധിതരായ തെരുവുനായകളെ ദയാവധം നടത്താൻ അനുമതി നല്‍കുന്ന കാര്യത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്.

ഇതുപ്രകാരം വെറ്റിനറി വിദഗ്ദ്ധന്റെ സാക്ഷ്യപത്രത്തോടെ രോഗബാധിതരായ നായ്ക്കളെ ദയാവധം നടത്താം. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും.

ഏതെങ്കിലും മൃഗത്തിന് രോഗം പടർത്താൻ കഴിയുന്ന തരത്തില്‍ അസുഖമുണ്ടെന്ന് കേന്ദ്ര സർക്കാരിനോ സംസ്ഥാന സർക്കാരിനോ ബോധ്യപ്പെട്ടാല്‍, അത്തരം രോഗം നിയന്ത്രിക്കുന്നതിനായി അവയെ ദയാവധത്തിന് വിധേയമാക്കുന്നതിന് 2023 ലെ ആനിമല്‍ ഹസ്ബൻഡറി പ്രാക്ടീസ് ആൻഡ് പ്രോസീജ്യർ റൂളില്‍ അനുമതി നല്‍കുന്നുണ്ടെന്ന് മന്ത്രി എംബി രാജേഷ് വ്യക്തമാക്കി.

വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണം: കേസ്സെടുക്കണമെന്ന് കുടുംബം ഷാർജ പോലീസിൽ പരാതി നൽകി; മൃതദേഹം വിട്ടു നൽകാൻ ഭർത്താവിനെ കേൾക്കണമെന്ന് കേരള ഹൈക്കോടതി

ദുബായ്/കൊച്ചി: ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശിനി വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും മരണത്തിൽ
ഗാര്‍ഹിക പീഡന നിയമപ്രകാരം നിധീഷിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മയും സഹോദരനും ഇന്ന് ഷാര്‍ജ പോലീസില്‍ പരാതി നൽകി.
മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ ദുബായിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി വിപഞ്ചികയുടെ അമ്മയും സഹോദരനും ചർച്ച നടത്തുകയാണ്.
മൃതദേഹം ഷാര്‍ജയില്‍ത്തന്നെ സംസ്‌കരിക്കണമെന്നാണ് നിധീഷ് വ്യക്തമാക്കുന്നത്. തനിക്ക് യാത്രാനിരോധനമുള്ളത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ത്തന്നെ സംസ്‌കരിക്കണമെന്ന ആവശ്യമുന്നയിച്ചത്. അതേസമയം മൃതദേഹം നാട്ടിലെത്തിക്കണമെന്നാണ് വിപഞ്ചികയുടെ അമ്മയും കുടുംബവും പറയുന്നത്.

വിപഞ്ചികയുടെ അമ്മയുടെ സഹോദരി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ
ഭർത്താവിനെ കക്ഷി ചേർക്കാൻ ഹൈകോടതി നിർദ്ദേശം നൽകി. ഭർത്താവിനെ കേൾക്കണമെന്നും കോടതി പറഞ്ഞു.
മതപരമായ ചടങ്ങുകൾ നടത്തണമെന്ന് കുടുംബം നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വിപഞ്ചികയും കുഞ്ഞും മരിച്ചത്. ഒരാഴ്ച പിന്നിട്ട് ഇന്നാണ് ഇത് ഷാര്‍ജ പോലീസില്‍ ഗാര്‍ഹിക പീഡന പരാതിയായി എത്തുന്നത്. വിപഞ്ചികയുടെ അമ്മ ഷൈലജ, സഹോദരന്‍ വിനോദ് എന്നിവര്‍ ഷാര്‍ജയിലെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പോലീസിന്റെ തുടര്‍നടപടിയിലുള്ള പ്രതീക്ഷയിലാണ് കുടുംബം.

പ്രിയ വാര്യരുടെ പുത്തൻ റീൽസ് വീഡിയോ വൈറലാകുന്നു


നടി പ്രിയ പ്രകാശ് വാര്യരുടെ ഏറ്റവും പുതിയ റീൽസ് വീഡിയോ സൈബർ ലോകത്ത് തരംഗമാകുന്നു. ആദിത്യ റിഖാരിയുടെ ‘സാഹിബ’ എന്ന ഗാനത്തിന് ചുവടുവെച്ചാണ് പ്രിയ ആരാധകരുടെ മനം കവർന്നത്. ‘തിളങ്ങുന്ന സാഹിബ’ എന്ന അടിക്കുറിപ്പോടെ പ്രിയ പങ്കുവെച്ച ഈ വീഡിയോയ്ക്ക് വലിയ ജനശ്രദ്ധയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വെളുത്ത വസ്ത്രത്തിൽ അതിസുന്ദരിയായി പ്രിയ
വെളുത്ത നിറത്തിലുള്ള മനോഹരമായ വസ്ത്രത്തിൽ അതിസുന്ദരിയായാണ് പ്രിയ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. വീഡിയോയ്ക്ക് താഴെ ‘ബ്യൂട്ടിഫുൾ’, ‘സ്വീറ്റ്’, ‘ഗോർജ്യസ്’ എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് നിറയുന്നത്. പ്രിയയുടെ മൂക്കുത്തിയും ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
ഒറ്റ കണ്ണിറുക്കലിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത താരമാണ് പ്രിയ പ്രകാശ് വാര്യർ. മലയാള സിനിമയിൽ മാത്രമല്ല, ബോളിവുഡിലും തന്റേതായ ഇടം കണ്ടെത്താൻ പ്രിയയ്ക്ക് സാധിച്ചു. അഭിനയത്തോടൊപ്പം മോഡലിങ്ങിലും സജീവമായ പ്രിയയുടെ ചിത്രങ്ങളും വീഡിയോകളും എപ്പോഴും ആരാധകശ്രദ്ധ നേടുന്നവയാണ്.

ഞാൻ മരിച്ചാൽ അതിന് ഉത്തരവാദി ബാലയും കുടുംബവും’; ഡോ. എലിസബത്ത് ഉദയൻ ജീവനൊടുക്കാൻ ശ്രമിച്ചു,ആശുപത്രി കിടക്കയിൽ വെച്ച് എലിസബത്ത് ചിത്രീകരിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ

അഹമ്മദാബാദ്: നടൻ ബാലയുടെ മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയൻ ജീവനൊടുക്കാൻ ശ്രമിച്ചു. ഇന്നലെ വൈകിട്ടോടെയാണ് അഹമ്മദാബാദിലെ ബി ജെ ആശുത്രിയില്‍ വെച്ച് അമിത ഗുളിക കഴിച്ച് ഡോ എലിസബത്ത് ഉദയൻ ആത്മഹത്യ ശ്രമം നടത്തിയത്. പിന്നാലെ ബി ജെ ആശുപത്രിയിൽ തന്നെ എലിസബത്തിനെ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ആശുപത്രി കിടക്കയിൽ വെച്ച് ചിത്രീകരിച്ച വീഡിയോ എലിസബത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം നടൻ ബാലയും കുടുംബവുമാണെന്നും വീഡിയോയിൽ എലിസബത്ത് പറയുന്നുണ്ട്. ബാലക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും പ്രയോജനമുണ്ടായില്ല. പൊലീസ് നടപടി എടുക്കുന്നില്ല. കോടതിയിൽ വിളിച്ചാലും ബാല ഹാജരാകുന്നില്ല. വീഡിയോയിൽ തൻ്റെ പേര് പരാമർശിക്കരുത് എന്ന് കോടതി നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ബാല അത് തുടരുന്നു. വിവാഹം നടന്നില്ല എന്ന് പറയുന്നത് മാനസിക പ്രയാസം ഉണ്ടാക്കിയെന്നും പഴയ കാര്യങ്ങൾ ഓർക്കേണ്ടി വന്നത് മാനസിക സമ്മർദ്ദം കൂടാൻ കാരണമാകുന്നുവെന്നും എലിസബത്ത് വ്യക്തമാക്കി. വീഡിയോയിൽ വളരെ അവശയായ നിലയിലാണ് എലിസബത്ത് ഉള്ളത്. എന്നാൽ ഇപ്പോൾ അവർ അപകടനില തരണം ചെയ്തതായും വാർഡിലേക്ക് മാറ്റിയതായും വിവരമുണ്ട്.

മുതുപിലാക്കാട് ക്ഷേത്രം മുൻ മേൽശാന്തി കൃഷ്ണൻ പോറ്റി നിര്യാതനായി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലെ മുൻ മേൽശാന്തി കൃഷ്ണൻ പോറ്റി നിര്യാതനായി

ശാസ്താംകോട്ട:മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലെ മുൻ മേൽശാന്തിയും വി.ഇൻസ്റ്റിറ്റ്യൂട്ട് കൊല്ലം റിട്ട.പ്രിൻസിപ്പലുമായിരുന്ന സുദർശനത്തിൽ കൃഷ്ണൻ പോറ്റി (77) നിര്യാതനായി.ഭാര്യ:ശശികല (റിട്ട.അധ്യാപിക).മക്കൾ:സൂരജ് കൃഷ്ണൻ,സൂര്യ.കൃഷ്ണൻ പോറ്റിയുടെ നിര്യാണത്തിൽ മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രസഭ അനുശോചനം രേഖപ്പെടുത്തി..

നിമിഷ പ്രിയ ചെയ്തത് ചെറിയ കുറ്റമല്ല, മതമേലധ്യക്ഷർ ഒക്കെ എന്തിന് ഒരു കുറ്റവാളിയെ സ്വതന്ത്രയാക്കാൻ ശ്രമിക്കണം? ഇവിടെ വധ ശിക്ഷ കാത്തു കിടക്കുന്നവരോടും നിങ്ങൾക്ക് ഇതേ അനുകമ്പ ഉണ്ടോ : വിമർശനവുമായി ശ്രീജിത്ത്‌ പണിക്കർ

പോസ്റ്റ്‌ ഇങ്ങനെ –

ഇന്നാട്ടിലും വിദേശത്തും കൊലക്കേസിൽ ജയിലിൽ കിടക്കുന്നവരോടും വധ.ശിക്ഷ കാത്തു കിടക്കുന്നവരോടും നിങ്ങൾക്ക് ഇതേ അനുകമ്പയുണ്ടോ?

നിമിഷ പ്രിയ ചെയ്തത് ചെറിയ കുറ്റമല്ല.

തന്റെ ബിസിനസ് പങ്കാളിക്ക് അമിതമായ അളവിൽ ഉറക്ക മരുന്ന് കൊടുക്കുന്നു.

അയാളുടെ മ.രണം ഉറപ്പുവരുത്തുന്നു.

ശവശരീരം പലതായി വെ.ട്ടിനുറുക്കുന്നു. അതിനൊരു സഹായിയെ കണ്ടെത്തുന്നു.

ശേഷം ശരീരഭാഗങ്ങൾ വാട്ടർ ടാങ്കിൽ നിക്ഷേപിക്കുന്നു.

അവർക്ക് അവരുടേതായ ന്യായങ്ങൾ കാണും, ഏത് കൊ.ലപാതകത്തിലും എന്നപോലെ.

പാസ്പോർട്ട് വീണ്ടെടുക്കാൻ ആയിരുന്നെന്നും, പ്രതിരോധശ്രമം ആയിരുന്നെന്നും, അതല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നെന്നുമൊക്കെ വിചാരണാവേളയിൽ ന്യായങ്ങൾ ഉയർന്നതാണ്.

പക്ഷേ കോടതിയുടെ ചില ചോദ്യങ്ങൾക്ക് മറുപടി ഉണ്ടായിരുന്നില്ല.

കൊ.ലപാതകം ആസൂത്രിതം ആയിരുന്നില്ലേ?

ഉറക്ക മരുന്ന് അമിതമായി കൊടുത്തത് പ്രതിരോധമാണോ?

ശരീരം വെ.ട്ടിമുറിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചത് എന്തിനാണ്?

ഇവിടെ കുറ്റം ചെയ്തില്ലെന്ന് പ്രതി പറയുന്നില്ല.

കൊ.ല്ലപ്പെട്ടയാളിന്റെ കുടുംബത്തിന്റെ മാപ്പാണ് ആഗ്രഹിക്കുന്നത്.

എന്തിനാണ് മാപ്പ്?

അവരുടെ ഒരാളെ ക്രൂരമായി കൊ.ന്നതിന്. ശവശരീരത്തെയും അപമാനിച്ചതിന്.

ഇപ്പോൾ നടക്കുന്നത് ന്യായമെന്ന ചിന്ത എനിക്കില്ല.

അങ്ങനെ ആയിരുന്നെങ്കിൽ എന്തുകൊണ്ട് ഇതേ സമീപനം ഇവിടെ ജയിലിൽ കിടക്കുന്നവരോട് നാം കാട്ടുന്നില്ല?

ഒരു രാജ്യം, പൊതുപ്രവർത്തകർ, മതമേലധ്യക്ഷർ ഒക്കെ എന്തിന് ഒരു കുറ്റവാളിയെ സ്വതന്ത്രയാക്കാൻ ശ്രമിക്കണം?

എന്റെ നീതിബോധം ഒരു കൊടും ക്രൂ.രകൃത്യത്തെ ന്യായീകരിക്കുന്നതല്ല.

പ്രതിരോധശ്രമം എന്ന വാദം തെളിയിക്കാൻ കഴിഞ്ഞില്ലെന്നത് (കഴിയില്ലെന്നതും) ഈ കേസിലെ പ്രധാന വിഷയമാണ്.

ചെറിയൊരു കാര്യം ഓർമിപ്പിക്കാം.

സ്വന്തം രാജ്യത്തിന്റെ നിയമപ്രകാരവും അന്താരാഷ്ട്ര നിയമപ്രകാരവും ചെയ്തത് തെറ്റല്ല എന്ന് തെളിഞ്ഞിട്ടും, ഇന്ത്യൻ കോടതികളുടെയും അന്താരാഷ്ട്ര കോടതിയുടെയും സംരക്ഷണം ഉണ്ടായിട്ടും, ഇറ്റാലിയൻ നാവികരെ അവരുടെ നാട്ടിലേക്ക് വിട്ടയച്ചതിനെ എതിർത്തവർ തന്നെയല്ലേ നമ്മളിൽ പലരും?

“ക്ഷമിക്കില്ല!” നിമിഷ പ്രിയയുടെ കാര്യത്തിൽ ഒടുവിൽ ആ തീരുമാനം എത്തി



സൗദി പൗരനായ തലാൽ അബ്ദുൽ മഹ്ദി അൽ ഷംറാനിയുടെ കൊലപാതകത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹദി രംഗത്ത്. വധശിക്ഷ നീട്ടിവെച്ച നടപടിയിൽ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം, യാതൊരുവിധ മധ്യസ്ഥ ശ്രമങ്ങൾക്കും വഴങ്ങില്ലെന്നും നിലപാടിൽ മാറ്റമില്ലെന്നും വ്യക്തമാക്കി.
പ്രധാന വിവരങ്ങൾ:

  • അനുരഞ്ജനത്തിനില്ല: നിമിഷ പ്രിയയ്ക്ക് മാപ്പ് നൽകാനുള്ള യാതൊരു ശ്രമങ്ങളോടും സഹകരിക്കില്ലെന്ന് അബ്ദുൽ ഫത്താഹ് മഹദി തീർത്തുപറഞ്ഞു. സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും വധശിക്ഷ നടപ്പാക്കുന്നത് വരെ കാത്തിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെയും ബിബിസിയോടും വ്യക്തമാക്കി.
  • വൈകാരികമായ പ്രതികരണം: ‘രക്തം വിലകൊടുത്ത് വാങ്ങാനാകില്ല’ എന്ന വൈകാരികമായ കുറിപ്പും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. വധശിക്ഷ നടപ്പാക്കിയാൽ മാത്രമേ തങ്ങൾക്ക് നീതി ലഭിക്കൂ എന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്.
  • ക്രൂരമായ കൊലപാതകം: തലാലിൻ്റെ കൊലപാതകം ക്രൂരവും മനഃപൂർവവുമായിരുന്നെന്ന് സഹോദരൻ ചൂണ്ടിക്കാട്ടി. മൃതദേഹം വികൃതമാക്കുകയും ഒളിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതിൽ കടുത്ത രോഷവും അദ്ദേഹം പ്രകടിപ്പിച്ചു.
  • മാനസിക സംഘർഷം: കേസുമായി ബന്ധപ്പെട്ട് നിയമനടപടികൾ നീണ്ടുപോയത് തങ്ങൾക്ക് മാനസിക സംഘർഷം ഉണ്ടാക്കിയതായും അദ്ദേഹം വെളിപ്പെടുത്തി.
  • ചർച്ചകൾ തുടരുന്നു: വധശിക്ഷ നീട്ടിവെച്ചെങ്കിലും നിമിഷ പ്രിയയ്ക്ക് മാപ്പ് നൽകുന്ന തീരുമാനത്തിലേക്ക് തലാലിൻ്റെ കുടുംബത്തെ എത്തിക്കാൻ ഇതുവരെയുള്ള ചർച്ചകൾക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ, ചില കുടുംബാംഗങ്ങൾക്ക് അനുകൂല നിലപാടുണ്ടെന്ന റിപ്പോർട്ടുകളും നിലനിൽക്കുന്നുണ്ട്. അനുരഞ്ജന ശ്രമങ്ങൾ ഇപ്പോഴും സജീവമായി തുടരുകയാണ്.

AGDP എംആർ അജിത് കുമാറിന്റെ ട്രാക്ടർ യാത്രയിൽ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി.ശബരിമലയിലേക്കുള്ള AGDP എംആർ അജിത് കുമാറിന്റെ ട്രാക്ടർ യാത്രയിൽ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. എംആര്‍ അജിത് കുമാറിന്റെ പ്രവര്‍ത്തി മനപൂര്‍വ്വമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സംഭവത്തിൽ ട്രാക്റ്റർ ഡ്രൈവർക്കെതിരെ പമ്പ പോലീസ് കേസ് എടുത്തു.

2021 ലെ ഹൈക്കോടതി ഉത്തരവിന് വിരുദ്ധമാണ് എം ആര്‍ അജിത് കുമാറിന്റെ പ്രവൃത്തി. ഇത് ദൗര്‍ഭാഗ്യകരമാണ്. യാത്രയെ സംബന്ധിച്ച് പത്തനംതിട്ട SP യും- തിരുവിതാം ക്കൂർ ദേവസ്വം ബോർഡും വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു. ആരോഗ്യ പ്രേശ്നങ്ങൾ ഉണ്ടെന്ന അജിത്ത് കുമാറിന്റെ വാദത്തിൽ ആംബുലൻസ് ഉപയോഗിച്ചുകൂടെ എന്നായിരുന്നു കോടതിയുടെ മറുപടി.

സ്വാമി അയ്യപ്പന്‍ റോഡില്‍ ചരക്കു കൊണ്ടു പോകാന്‍ മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവു എന്നാണ് ഹൈകോടതി ഉത്തരവ്. എന്നാൽ ഇത് ലംഘിച്ച് എഡിജിപി ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്നാണ് ശബരിമല സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്‌. കഴിഞ്ഞ 12 തീയതി യായിരുന്നു വിവാദ യാത്ര.

സംഭവത്തിൽ ഡിജിപി – അജിത്ത് കുമാറിനോട് വിശദീകരണം തേടിയതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
പമ്പ പോലീസ് മോട്ടോർ ആക്ട് പ്രകരമാണ്
ട്രാക്ടർ ഡ്രൈവർക്കെതിരെ കേസെടുത്തത്.