ന്യൂഡൽഹി. ഇൻഡിഗോ പ്രതിസന്ധിയിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി. നാല് ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർമാരെ DGCA സസ്പെൻറ് ചെയ്തു. ഇൻഡിഗോ സിഇഒ പീറ്റർ എൽമ്പേഴ്സ് ഇന്ന് ഡിജിസിയെ പ്രത്യേക സംഘത്തിന് മുന്നിൽ ഹാജരാകും. ഇൻഡിഗോ പ്രതിസന്ധിയിൽ കേന്ദ്രത്തെ പഴിച്ച് കോൺഗ്രസ്.
ഇൻഡിഗോ പ്രതിസന്ധിയിൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനാണ് ഡിജിസിയുടെ നീക്കം. സമീപകാലത്തുണ്ടായ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നാലുദ്യോഗസ്ഥരെ ഡിജിസിഎ സസ്പെൻഡ് ചെയ്തു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവർത്തനം എന്നിവയുടെ ചുമതല യുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഡിജിസിഎ നിർദ്ദേശം അനുസരിച്ച് ഇൻഡിഗോ സി ഇ ഓ പീറ്റർ എൽബേഴ്സ് വീണ്ടും ഹാജരാകും. വിമാന സർവീസിലെ തടസ്സങ്ങൾ നിലവിലെ സ്ഥിതിഗതികൾ ഉൾപ്പെടെ പരിശോധിക്കുന്ന നാലംഗ സമിതിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം. ഇൻഡിഗോ പ്രതിസന്ധിയിൽ
വ്യോമന മന്ത്രാലയത്തിനും ഡിജിസിഎക്കും
ഉത്തരവാദിത്തം ഉണ്ടെന്ന് കോൺഗ്രസ് എംപി
കാർത്തി ചിദംബരം.
ബാംഗ്ലുരു വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോയുടെ50 ഓളം സർവീസുകൾ
ഇന്നും റദ്ദാക്കി. പ്രതിസന്ധി പരിഹരിക്കാൻ വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടൽ ശക്തമായി തുടരുകയാണ്.
ഇൻഡിഗോ പ്രതിസന്ധിയിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി
കാട്ടുപോത്ത് കിണറ്റിൽ വീണ് ചത്തു
തിരുവനന്തപുരം . പാലോട് കിണറിനുള്ളിൽ വീണ കാട്ടുപോത്ത് ചത്തു.ഇന്ന് പുലർച്ചയോടെയാണ് ആദിവാസി ഉന്നതിയായ ഇയ്യക്കോട് പൂമാല കാണിയുടെ കിണറിനുള്ളിൽ കാട്ടുപോത്ത് വീണത്. ഫോറസ്റ്റ് അധികൃതർ എത്തി പരിശോധിച്ചപ്പോഴാണ് കാട്ടുപോത്ത് ചത്തെന്ന് തിരിച്ചറിഞ്ഞത്.
പുലർച്ചെ ഉഗ്ര ശബ്ദം കേട്ടാണ് പൂമാലക്കാണി കിണറിന് സമീപം പരിശോധന നടത്തിയത്.കിണറിനുള്ളിൽ വീണത് കാട്ടുപോത്തെന്ന് മനസ്സിലാക്കിയതോടെ ഫോറസ്റ്റുകാരെ വിവരമറിയിച്ചു.ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയതിൽ ആണ് കിണറിലകപ്പെട്ട കാട്ടുപോത്ത് ചാത്തെന്ന് മനസ്സിലാക്കിയത്.
പ്രദേശത്തെ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറാണ് പൂമാലയുടേത്.21 അടിയോളം താഴ്ചയുണ്ട്. വലിയ ക്രെയിൻ എത്തിച്ചെങ്കിൽ മാത്രമേ ചത്ത കാട്ടുപോത്തിനെ പുറത്തെടുക്കാൻ ആകു. ഫയർഫോഴ്സും ഫോറസ്റ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അതിനുള്ള പരിശ്രമം തുടരുകയാണ്.കുറച്ചുനാളുകൾക്ക് മുമ്പ് പ്രദേശത്ത് കാട്ടാന എത്തി ഒരു ഷെഡ് തകർത്തിരുന്നു.വനമേഖലയുടെ അടുത്ത സ്ഥലം കൂടിയായ ഈയ്യക്കോട് വന്യമൃഗ ശല്യം രൂക്ഷമാണ്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ നിന്നു പുറത്തെത്തി വോട്ട് ചെയ്തതോടെ വിവാദം കനത്തു
തിരുവനന്തപുരം.പീഡനക്കേസിൽ മുൻകൂർ ജാമ്യം കിട്ടിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ നിന്നു പുറത്തെത്തി വോട്ട് ചെയ്തതോടെ വിവാദം കനക്കുന്നു. രാഹുലിനെ ബോക്കെ നൽകി സ്വീകരിച്ച കോൺഗ്രസ്സ് നേതാക്കൾ തന്നെയാണ് രാഹുലിനെ സംരക്ഷിക്കുന്നതെന്ന് സിപിഐഎം ബിജെപിയും. എന്നാൽ പാർട്ടി പുറത്താക്കിയ ആളെ സ്വെസ്വീകരിച്ച പ്രവർത്തകർക്കെതിരെ നടപടിയുണ്ടാവും എന്ന് ജില്ലാ കോൺഗ്രസ്സ് നേതൃത്വം വ്യക്തമാക്കി. അതേസമയം പാലക്കാട്ടെ ഫ്ലാറ്റ് ഒഴിയാൻ രാഹുലിന് അസോസിയേഷൻ നോട്ടീസ് നൽകി.
പീഡനകേസിൽ 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം ഇന്നലെ രാഹുല്‍ പാലക്കാട് എത്തി വോട്ട് ചെയ്തതിന് പിന്നാലെ എംഎൽഎ ഓഫീസിലെത്തിയപ്പോൾ ബോക്കെ നൽകിയാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചത്. ഇതോടെയാണ് കോൺഗ്രസിനെതിരെ ബിജെപിയും സിപിഐഎമ്മും രംഗത്തെത്തിയത്. രാഹുലിന് ഇപ്പോഴും സംരക്ഷണം ഒരുക്കുന്നത് കോൺഗ്രസ് ആണെന്ന് ബിജെപിയും cpim ഉം ആരോപിച്ചു.
എന്നാൽ രാഹുലിനെ സ്വീകരിച്ചവരിൽ കോൺഗ്രസ് പ്രവർത്തകരില്ലെന്നും
രണ്ടുകോടി ആളുകളിൽ ഒന്നോ രണ്ടോ കോൺഗ്രസ് പ്രവർത്തകർ ഉണ്ടായെന്നു പറഞ്ഞു പൊതുവായി കാണാൻ കഴിയില്ലഎന്നും കെസി വേണുഗോപാൽ
പാർട്ടി പുറത്താക്കിയ ഒരാൾക്ക് സംരക്ഷണ നൽകേണ്ടതില്ലെന്നും പരിശോദിച് നടപടിയെടുക്കുമെന്നും ഡിസിസി പ്രസിഡണ്ട് എ തങ്കപ്പൻ
ബലാത്സംഗ കേസിലെ പ്രതിയായ എംഎൽഎയെ
ഹീറോ പരിവേഷം നൽകി പ്രവർത്തകർ സ്വീകരിക്കുന്നു എന്ന് ബിനോയ് വിശ്വം വിമർശിച്ചു. അതേസമയം സ്ഥിരമായി പോലീസുകാർ അടക്കം എത്തുന്നതിനാൽ സഹ ഫ്ലാറ്റ്ക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നെന്നും
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടെ ഫ്ലാറ്റ് ഒഴിയണമെന്നും അസോസിയേഷൻ ആവശ്യം ഉന്നയിച്ചു. ഈ മാസം 25നകം ഫ്ലാറ്റ് ഒഴിയണമെന്ന് കാട്ടി രാഹുലിന് താമസക്കാരുടെ അസോസിയേഷൻ നോട്ടീസ് നൽകുകയായിരുന്നു. ഫ്ലാറ്റിൽ നിന്ന് ഉടൻ ഒഴിയാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചതായാണ് ലഭ്യമാകുന്ന വിവരങ്ങൾ.
ആ തള്ളിന് ചെലവ് വെറും 20 ലക്ഷം
പത്തനംതിട്ട. പ്രമാടത്ത് രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ തള്ളേണ്ടി വന്ന ഹെലിപ്പാഡ് നിർമിക്കാൻ ചെലവായത് 20 ലക്ഷം രൂപ. ഹെലിപ്പാഡിലെ കോൺക്രീറ്റിൽ ഹെലികോപ്റ്റർ താഴ്ന്നതോടെയാണ് പൊലീസും ഫയർഫോഴ്സും ചേർന്ന് തള്ളിനീക്കിയത്.
ഒക്ടോബർ 22ന് ശബരിമല സന്ദർശനത്തിനാണ് രാഷ്ട്രപതി പത്തനംതിട്ടയിൽ എത്തിയത്.
പത്തനംതിട്ട പ്രമാടത്ത് എത്തിയത് രാഷ്ട്രപതിയുടെ അടക്കം മൂന്ന് ഹെലികോപ്റ്ററുകൾ. ഇതിനായി മൂന്ന് ഹെലിപാടുകൾ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ തയ്യാറാക്കി. കുറച്ച് കോൺക്രീറ്റ് കുഴച്ച് ഇട്ടതല്ലാതെ ഹെലിപാടിൻറെ കൃത്യമായ നിർമ്മാണ രീതി ആയിരുന്നില്ല. ഇതിന് 20 ലക്ഷം രൂപ ചിലവായെന്നാണ് വിവരാവകാശ രേഖ. വിഐപി വിസിറ്റ് ഫണ്ടിൽനിന്നാണ് തുക തുക ചെലവഴിക്കുക. ജില്ലാ ഭരണകൂടത്തിന് ഇത് സംബന്ധിച്ച് കരാറുകാർ ബില്ല് കൈമാറി. ബില്ല് പാസായിട്ടില്ല എന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു. ഒക്ടോബർ 22നായിരുന്നു രാഷ്ട്രപതി ശബരിമല സന്ദർശനത്തിനായി എത്തിയത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിലയ്ക്കലിൽ നിന്ന് പത്തനംതിട്ട പ്രമാടത്തേക്ക് ഹെലികോപ്റ്റർ ഇറക്കുന്നത് മാറ്റുകയായിരുന്നു. ഒൿടോബർ 21 വൈകിട്ടോടെയായിരുന്നു അശാസ്ത്രീയമായ രീതിയിൽ ഹെലിപാട് നിർമ്മാണം. ആനപ്പാറ റഷീദ് എന്ന പൊതുപ്രവർത്തകനാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ വിവരാവകാശം പ്രകാരം ശേഖരിച്ചത്.
കമ്യൂണിസത്തോട് വിധേയത്വം പുലർത്താത്ത നിരൂപകനായിരുന്നു കെ.പി. അപ്പനെന്ന് എം.എ. ബേബി
കൊല്ലം. കമ്യൂണിസത്തോട് വിധേയത്വം പുലർത്താത്ത നിരൂപകനായിരുന്നു കെ.പി. അപ്പനെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി.സ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധതയെ പ്രത്യേക തലത്തിലേക്ക് കൊണ്ടുപോയതിനാലാണ് അദ്ദേഹം കമ്യൂണിസത്തോട് വിധേയത്വം പുലർ ത്താത്തത്. മതവിമുക്തമായ ആത്മീയതയെ അദ്ദേഹം സ്നേഹിച്ചുവെന്നും എം എ ബേബി പറഞ്ഞു. കൊല്ലം എസ്എൻ കോളേജ് മലയാളവിഭാഗം സംഘടിപ്പിച്ച കെ.പി. അപ്പൻ അനുസ്മരണവും കെ.പി. അപ്പൻ ചെയർ ഉദ്ഘാടനവും നിർവഹിക്കുകയായിരു ന്നു അദ്ദേഹം.
സ്വതന്ത്രമായ അസ്തിത്വമുള്ള സർഗാത്മക പ്രവർത്തനമാണ് കെ.പി.അപ്പൻ നടത്തിയതെന്നു സിപിഐഎം ജനറൽ സെക്രട്ടറി എം.എ.ബേബി. മതവിമുക്തമായ ആത്മീയതയെ അദ്ദേഹം സ്നേഹിച്ചു. എഴുതുന്ന വാക്കുകളോടും അദ്ദേഹം അത്യധികം സ്നേഹം പുലർത്തിയെന്നും എം എ ബേബി .
സൂക്ഷ്മ സംഗീതത്തിന്റെ സാന്നിധ്യമുള്ള നിരൂപണമാണ് കെ.പി. അപ്പൻ നടത്തിയതെന്ന് ബേബി അനുസ്മരിച്ചു. കൊല്ലം ശ്രീനാരായണ കോളജ് മലയാള വിഭാഗം നടത്തിയ കെ.പി.അപ്പൻ അനുസ്മരണവും കെ.പി.അപ്പൻ ചെയർ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്നേഹഗായകനായ കുമാരനാശാന്റെ കൃതികൾ കെ പി അപ്പനെ വളരെ സ്വാധീനിച്ചിരുന്നു. അപ്പന്റെ കൃതികളിലും പെരുമാറ്റത്തിലും ആ സ്നേ ഹം കാണാനാകുമെന്നും എം എ ബേബി പറഞ്ഞു.
കെ പി അപ്പന് ഏറ്റവും കൂടുതൽ സ്നേഹമുണ്ടായിരുന്നത് അദ്ദേഹം സംസാരിക്കുന്നതിനും എഴുതുന്നതിനും തിരഞ്ഞെടുത്ത വാക്കുകളോടാണെന്നും
എം എ ബേബി കൂട്ടിച്ചേർത്തു.ചടങ്ങിൽ കോളേജ് മലയാള വിഭാഗം മേധാവി എസ്. ജയൻ അധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ എസ്. ലൈജു, പിടിഎ സെക്രട്ടറി എസ്. ശങ്കർ, പി.സി. റോയ്, മുൻ പ്രിൻസിപ്പൽ എസ്. വി. മനോജ്, കെ പി അപ്പൻ്റ ശിഷ്യർ തുടങ്ങിയവർ നേതൃത്വം നൽകി
ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് 9 തീര്‍ഥാടകര്‍ മരിച്ചു
ആന്ധ്രാപ്രദേശിലെ ചിന്തുരു-മരേഡുമില്ലി ഘട്ട് റോഡില്‍ സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് 9 തീര്‍ഥാടകര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. ഭദ്രാചലം ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് അന്നവാരത്തേയ്ക്ക് പോകുകയായിരുന്ന ബസില്‍ 30 ലധികം യാത്രക്കാരുണ്ടായിരുന്നു.
പ്രാഥമിക വിവരം അനുസരിച്ച് കുറഞ്ഞത് ഒമ്പത് പേര് മരിച്ചുവെന്നാണ് കണക്കാക്കുന്നത്. പരിക്കേറ്റ 22 പേരെ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്ക് പറ്റിയവര്‍ എല്ലാവരും ചിറ്റൂര്‍ ജില്ലയിലുള്ളവരാണ്.
രാജുഗരിമെട്ട വളവിന് സമീപമാണ് സംഭവം. വാഹനം റോഡില്‍ നിന്ന് തെന്നി മാറി കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. അപകട വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെൻ്റ് പ്ലാറ്റിനം ജൂബിലി സമ്മേളനവും ഐക്യ ക്രിസ്മസ് ആഘോഷവും 14 ന് കവടിയാറിൽ
തിരുവനന്തപുരം: ജില്ലയിലെ വിവിധ ക്രൈസ്തവ സഭകളുടെ ഐക്യ കൂട്ടായ്മയായ യൂണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റ് (യുസിഎം) പ്ലാറ്റിനം ജൂബിലി നിറവിൽ.14നു വൈകുന്നേരം അഞ്ചിനു കവടിയാർ സാൽവേഷൻ ആർമി ദേവാലയത്തിൽ ഐക്യ ക്രിസ്മസ് ആഘോഷവും പ്ലാറ്റിനം ജൂബിലി സമ്മേളനവും നടക്കും. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ മന്ത്രി ജി.ആർ. അനിൽ പരിപാടികൾ ഉദ്ഘാടനം ചെയ്യും.
സാൽവേഷൻ ആർമി സംസ്ഥാനാധിപൻ കേണൽ പ്രകാശ് ചന്ദ്രപ്രധാൻ ക്രിസ്മസ് സന്ദേശം നൽകും. ജില്ലയിലെ 16 ക്വയർ ടീമുകൾ കാരൾ ഗാനങ്ങൾ ആലപിക്കും.
തലസ്ഥാനത്ത് 1951-ൽ സംയുക്ത ക്രിസ്മസ് ആഘോഷങ്ങൾക്കു തുടക്കംകുറിച്ച യൂണൈറ്റഡ് ക്രിസ്മസ് സെലിബ്രേഷൻസ് കമ്മിറ്റി (യുസിസിസി) 1991-ൽ യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റ് (യുസിഎം) എന്ന പേരിൽ പ്രവർത്തനം തുടരുകയായിരുന്നു.
ആർച്ച്ബിഷപ് ബെനഡിക്റ്റ് മാർ ഗ്രിഗോറിയോസ് 1951-ൽ നിയുക്ത ബിഷപ്പായി തലസ്ഥാനത്ത് എത്തിയതു മുതൽ കാലം ചെയ്യുന്നതുവരെ സംഘടനയുടെ നേതൃത്വം വഹിച്ചു. മേനാംതോട്ടത്തിൽ എം.കെ. കുര്യാക്കോസ് തുടക്കം മുതൽ 20 വർഷക്കാലം പ്രസിഡന്റായും പ്രവർത്തിച്ചു. സംയുക്ത ക്രിസ്മസ് ആഘോഷം കൂടാതെ ഈസ്റ്റർ, സെന്റ് തോമസ് ദിനം, സഭൈക്യവാരം, പ്രാർഥനാ സമ്മേളനങ്ങൾ, ഇന്റർ ചർച്ച്, ഇന്റർ സ്കൂൾ കലാമത്സരങ്ങൾ, സെമിനാറുകൾ, വൈദീക സമ്മേളനങ്ങൾ, മെഡിക്കൽ ക്യാന്പുകൾ, ജീവകാരുണ്യ ധനസഹായം തുടങ്ങിയ വിവിധയിനം പരിപാടികൾക്കും നേതൃത്വം നൽകുന്നു.
വ്യത്യസ്ഥ സഭകളിലെ എല്ലാവർക്കും ഒരുമിച്ചിരിക്കാനും പൊതുവായ കാര്യങ്ങൾ ആഘോഷിക്കുവാനും ചർച്ച ചെയ്യുവാനുമുള്ള ഐക്യവേദി എന്ന നിലയിൽ യുസിഎമ്മിന്റെ പ്രസക്തി ഇന്ന് ഏറെ വർധിച്ചിരിക്കുന്നുവെന്നു ദീർഘകാലം യുസിഎമ്മിനെ നയിച്ച ഡോ. കോശി എം. ജോർജ് പറഞ്ഞു.
ബെയ്സി സഖറിയ- പ്രസിഡന്റ്, ഡോ.കോശി എം. ജോർജ് -പ്രോഗ്രാം ചെയർമാൻ, ബിജു ഉമ്മൻ-സെക്രട്ടറി, വൽസാ ജോണ്‍ – ട്രഷറർ) എന്നിവരുൾപ്പെട്ട ആഘോഷ കമ്മിറ്റിയാണ് 75-ാമത് ഐക്യ ക്രിസ്മസ് പരിപാടികൾക്കു നേതൃത്വം നൽകുന്നത്.
ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; എ പത്മകുമാറിന് ജാമ്യമില്ല
ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ എ. പത്മകുമാറിന് ജാമ്യമില്ല. കട്ടിളപ്പാളി കേസിലെ ജാമ്യ ഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
ഉണ്ണികൃഷ്ണന് പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹര്‍ജിയില്‍ പത്മ കുമാർ പറഞ്ഞത്. മിനുട്സില്‍ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ്. മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലെ എതിര്‍പ്പ് കൂടിയാണ് പത്മകുമാറിന്റെ ജാമ്യ ഹര്‍ജിയിലൂടെ വ്യക്തമാക്കിയത്.
രണ്ടാമത് പ്രതി ചേര്‍ത്ത ദ്വാരപാലക ശില്പ കേസിലും പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.
ഓ മൈ ഗോൾഡ്!… ഒറ്റയടിക്ക് കൂടിയത് 1400 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില ഒറ്റയടിക്ക് 1400 രൂപ കൂടി. 97,280 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 175 രൂപയാണ് കൂടിയത്. 12,160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ രാവിലെ വിലയില്‍ കുറവുണ്ടായെങ്കിലും വൈകിട്ടോടെ പവന് വില 400 രൂപ കൂടി 95,880 രൂപയില്‍ എത്തിയിരുന്നു. ഇന്ന് വില വീണ്ടും കൂടിയതോടെ പവന് വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തി.
കുറഞ്ഞ വിലയ്ക്ക് ഓഹരി, തുടര്‍ച്ചയായ നഷ്ടത്തിന് പിന്നാലെ തിരിച്ചുകയറി വിപണി; സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു, രൂപയ്ക്ക് നഷ്ടം
ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സ്വര്‍ണ വിലയിലെ സര്‍വകാല റെക്കോര്‍ഡ്.






































