Home Blog Page 2857

സൂര്യന്‍ ഉദിച്ചാല്‍പ്പിന്നെ തെരുവ് വിളക്കിനെന്ത് പ്രസക്തി. ഈ പാര്‍ക്ക് ലൈറ്റുകളുടെ ആവശ്യകത എന്താണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

വാഹനങ്ങളിലെ പാര്‍ക്ക് ലൈറ്റുകളുടെ ഉപയോഗത്തെപ്പറ്റി ബോധവല്‍ക്കരണവുമായി സംസ്ഥാന മോട്ടോര്‍വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പാര്‍ക്ക് ലൈറ്റുകളുടെയും ഹെഡ് ലൈറ്റുകളുടെയും ഉപയോഗം എന്താണെന്നും അവ അപകട രഹിതമായി എങ്ങനെ ഉപയോഗിക്കാമെന്നും എംവിഡി വ്യക്തമാക്കുന്നത്.

പൊതുവേ ഒരു അമിതപ്രാധാന്യം ഹെഡ് ലൈറ്റുകള്‍ക്ക് നാം നല്‍കാറുണ്ടെന്ന് എംവിഡി പറയുന്നു. എന്നാല്‍ അവ ഓണ്‍ ചെയ്യണമെങ്കില്‍ ആദ്യം ഓണാക്കേണ്ട ഒട്ടും പ്രാധാന്യം കല്പിക്കാത്ത ഒരു ലൈറ്റുണ്ട്. അതാണ് പാര്‍ക്ക് ലൈറ്റുകള്‍. ഹെഡ് ലൈറ്റുകള്‍ ഓണായിക്കഴിഞ്ഞാല്‍പ്പിന്നെ ഇങ്ങിനൊരാള്‍ ‘ജീവിച്ചിരി’പ്പുണ്ടെന്ന് തന്നെ ആരും കാണില്ല. സൂര്യന്‍ ഉദിച്ചാല്‍പ്പിന്നെ തെരുവ് വിളക്കിനെന്ത് പ്രസക്തി. ഈ പാര്‍ക്ക് ലൈറ്റുകളുടെ ആവശ്യകത എന്താണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്തു കൊണ്ട് ഹെഡ് ലൈറ്റുകള്‍ക്ക് മുന്നോടിയായി ഇത് ക്രമീകരിച്ചിരിക്കുന്നു? എംവിഡി ചോദിക്കുന്നു

ലൈറ്റുകളില്‍ നമ്മുടെ കണ്ണുകള്‍ക്ക് ഏറ്റവും നിരുപദ്രവകാരിയായ ഒന്നാണ് പാര്‍ക്കിംഗ് ലൈറ്റുകള്‍ എന്നും പേര് പോലെ തന്നെ പാര്‍ക്ക് ചെയ്യുമ്‌ബോള്‍ ഇടേണ്ട ലൈറ്റുകള്‍ ആണിവയെന്നും പറയുന്ന എംവിഡി എന്നാല്‍ മാളുകള്‍, പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ തുടങ്ങി പാര്‍ക്കിംഗിനായുള്ള സ്ഥലങ്ങളില്‍ അല്ലെന്നും വ്യക്തമാക്കുന്നു.

വെളിച്ചക്കുറവുള്ള സമയങ്ങളിലോ രാത്രികാലങ്ങളിലോ റോഡുവക്കില്‍ കുറച്ചു നേരം പാര്‍ക്ക് ചെയ്യുമ്‌ബോള്‍ മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെട്ടെന്ന് വരാനും അപകടങ്ങള്‍ ഒഴിവാക്കാനും ആണ് ഈ ലൈറ്റുകള്‍ പ്രധാനമായും ഉപകരിക്കുന്നത്. മുന്‍പില്‍ വെള്ളയും പിന്നില്‍ ചുവപ്പും ലൈറ്റുകളാണ് . കൂടാതെ നമ്ബര്‍ പ്ലേറ്റ്, ഡാഷ്‌ബോര്‍ഡിലെ പല നിയന്ത്രണോപാധികളുടെ പ്രകാശനവും ഈ ലൈറ്റിനൊപ്പം സെറ്റ് ചെയ്തിരിരിക്കുന്നു.
പാര്‍ക്ക് ലാമ്ബിനെ ക്ലിയറന്‍സ് ലാമ്ബ് എന്നും പറയാറുണ്ട്. പാര്‍ക്ക് ചെയ്തരിക്കുന്ന വാഹനത്തിന്റെ വലുപ്പം, തരം എന്നിവ മറ്റു റോഡുപയോക്തക്കള്‍ക്ക് പെട്ടെന്ന് മനസിലാകാനും ഇത് സഹായിക്കുന്നു. ഈ ലൈറ്റുകള്‍ ബാറ്ററിയില്‍ നിന്നും വളരെ കുറച്ചു വൈദ്യുതി മാത്രമേ എടുക്കുന്നുമുള്ളു. ഇതിന്റെ ആധുനിക പതിപ്പാണ് ഡിടിആര്‍എല്‍ (ഡേ ടൈം റണ്ണിംഗ് ലാമ്ബ്). പകല്‍സമയത്തും പുക/മഞ്ഞു നിറഞ്ഞ പ്രദേശങ്ങളില്‍ ഇവ അപകടസാദ്ധ്യത കുറയ്ക്കുന്നു.

വെളിച്ചക്കുറവുള്ളപ്പോള്‍ ഓട്ടത്തിനിടയിലും ഈ ലൈറ്റിടുന്നത് മാതൃകാപരമായ ഒരു സുരക്ഷാശീലമാണ്. സന്ധ്യമയങ്ങി തുടങ്ങുമ്‌ബോള്‍ ആദ്യം ഈ പാര്‍ക്ക് ലൈറ്റുകളും ഇരുട്ടുമൂടി കുടുതല്‍ കാഴ്ച ആവശ്യമായി വരുന്ന മുറയ്ക്ക് അടുത്ത ഘട്ടമായി ഹെഡ് ലൈറ്റുകളും ഓണാക്കുക. പ്രഭാതങ്ങളില്‍ ഇതേ പ്രവര്‍ത്തനം നേരെ തിരിച്ചും ചെയ്യണം. അതായത് ആദ്യം ഹെഡ് ലൈറ്റുകളും പിന്നാലെ പാക്ക് ലൈറ്റുകളും ഓണാക്കുക. ഈ ഉപയോഗക്രമത്തിനനുസൃതമായാണ് അനിയന്‍വാവ-ചേട്ടന്‍വാവമാരായി ഈ ലൈറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും എംവിഡി പറയുന്നു.

ചിലരെങ്കിലും റോഡുവക്കില്‍ വാഹനം നിര്‍ത്തിയിടുമ്‌ബോള്‍ ഹെഡ്‌ലൈറ്റുകള്‍ ഓഫാക്കാതെ കാണാറുണ്ടെന്നും മറ്റുള്ളവര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് മാത്രമല്ല നിര്‍ദ്ദോഷമെന്ന് തോന്നാവുന്ന ഈ ചെറിയ ‘മറവി’ ഒരു നിരപരാധിയുടെ ജീവന്‍ വരെ അപായപ്പെടുത്തിയേക്കാമെന്നും ഇത്തരം അപകടകരമായ സ്വശീലങ്ങളെ കരുതിയിരിക്കണമെന്നും പറയുന്ന എംവിഡി മറയ്ക്കരുത് കണ്ണുകളെയെന്നും മറക്കരുത് വിളക്കുകളെയെന്നും ഓര്‍മ്മിപ്പിക്കുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ 94കാരന്‍ അറസ്റ്റില്‍

പുന്നയൂര്‍ക്കുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ 94കാരന്‍ അറസ്റ്റില്‍. പുന്നയൂര്‍ക്കുളം അവണോട്ടുങ്ങല്‍ വീട്ടില്‍ കുട്ടനെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കടയില്‍ നിന്ന് സാധനം വാങ്ങി തിരികെ പോകുകയായിരുന്ന 11 വയസുകാരിയെ മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് കുട്ടന്‍ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകുകയായിരുന്നു. വീടിന്റെ പിന്‍വശത്തേക്ക് കൊണ്ട് പോയി ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.

വയോധികനെ തള്ളി മാറ്റി രക്ഷപെട്ട കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ഇത്തിക്കരയാറ്റില്‍ കുളിക്കാനിറങ്ങിയയാള്‍ മുങ്ങിമരിച്ചു

പത്തനാപുരത്ത് കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചതിന് പിന്നാലെ ഇത്തിക്കരയാറ്റിലും കുളിക്കാനിറങ്ങിയയാള്‍ മുങ്ങിമരിച്ചു. ഇത്തിക്കരയാറ്റില്‍ അടുതലക്കടവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ 46-കാരനാണ് മരിച്ചത്. മീയ്യണ്ണൂര്‍ ടി.ബി ജങ്ഷനില്‍ ചാക്കോച്ചി എന്ന് വിളിക്കുന്ന ബിനുവാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30 നായിരുന്നു സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ബിനു. വെള്ളക്കെട്ടില്‍ മുങ്ങിപ്പോയ ബിനുവിനെ കൂട്ടുകാര്‍ കരക്കെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ചാത്തന്നൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: സിനി. മക്കള്‍: സോനു, മോനു.
പത്തനാപുരം മഞ്ചള്ളൂര്‍ മഠത്തില്‍ മണക്കാട്ട് കടവില്‍ കല്ലടയാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചതിന് പിന്നാലെയാണ് ഇത്തിക്കരയാറ്റില്‍ കുളിക്കാനിറങ്ങിയ ആള്‍ മുങ്ങിമരിച്ച വാര്‍ത്ത വരുന്നത്.

‘തീ കൊണ്ട് കളിക്കുന്നവരെ ആരും വെല്ലുവിളിക്കില്ല….’ പക്ഷേ പോലീസ് വെല്ലുവിളി ഏറ്റെടുത്തു

ഉത്തരാഖണ്ഡില്‍ കാട്ടുതീയ്ക്ക് കാരണമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ബീഹാറി സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ബ്രിജേഷ് കുമാര്‍, സല്‍മാന്‍, ശുഖ്‌ലാല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള ഗൈര്‍സൈന്‍ മേഖലയിലുണ്ടായ കാട്ടുതീയെക്കുറിച്ച് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്. തീ കത്തുന്ന കാടിന് മുന്നില്‍ നിന്ന് ഇവര്‍ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ‘തീ കൊണ്ട് കളിക്കുന്നവരെ ആരും വെല്ലുവിളിക്കില്ല, ബിഹാറികള്‍ ഒരിക്കലും വെല്ലുവിളിക്കപ്പെടാറില്ല’ എന്നിങ്ങനെയായിരുന്നു കാടിന് തീയിട്ട ശേഷം ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ഇവര്‍ പറഞ്ഞത്. കാടുകള്‍ക്ക് തീയിടുകയോ കാടുകള്‍ക്ക് തീപിടിക്കുന്നതിന് കാരണമാവുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യരുതെന്ന് പൊതുജനങ്ങള്‍ക്ക് ചമോലി പൊലീസ് സൂപ്രണ്ട് സര്‍വേഷ് പന്‍വാര്‍ പറഞ്ഞു.

ജി വിക്രമന്‍നായര്‍ അനുസ്മരണം നാളെ

ശാസ്താംകോട്ട. പരിസ്ഥിതി പ്രവര്‍ത്തകനും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ജി വിക്രമന്‍നായരുടെ അനുസ്മരണം തടാകസംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ തിങ്കള്‍(6-5)വൈകിട്ട് അഞ്ചിന് ടൗണില്‍ ജെമിനി ഹൈറ്റ്‌സിന് മുന്നില്‍ നടക്കും. ബ്‌ളോക്ക് പഞ്ചായത്ത്പ്രസിഡന്‌റ് ആര്‍ സുന്ദരേശന്‍ ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സി പി രാജശേഖരന്‍ അനുസ്മരണപ്രഭാഷണം നടത്തും. തടാകസംരക്ഷണ സമിതി ചെയര്‍മാന്‍ എസ്. ബാബുജി അധ്യക്ഷത വഹിക്കും

കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്.കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു.ബോട്ടിലുള്ളത് കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികൾ.ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിൽ ഉള്ളവരാണ് ഇവർ.

ശമ്പളം കിട്ടാത്തതിനെ തുടർന്ന് ബോട്ടുമായി രക്ഷപ്പെട്ട് എത്തിയതാണ് സംഘം. കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് കണ്ടെത്തിയത്

ഹോളിവുഡ് താരം ബെര്‍ണാഡ് ഹില്‍ അന്തരിച്ചു…ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍

പ്രമുഖ ഹോളിവുഡ് താരം ബെര്‍ണാഡ് ഹില്‍ (79) അന്തരിച്ചു. സൂപ്പര്‍ഹിറ്റുകളായ ടൈറ്റാനിക്, ലോര്‍ഡ് ഓഫ് ദി റിങ്സ് എന്നിവയിലൂടെ ശ്രദ്ധേയനായ നടനാണ്. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. താരത്തിന്റെ ഏജന്റാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.
1997ല്‍ പുറത്തിറങ്ങിയ ജെയിംസ് കാമറൂണ്‍ ചിത്രം ടൈറ്റാനിക്കില്‍ ക്യാപ്റ്റന്‍ എഡ്വേഡ് സ്മിത് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ലോര്‍ഡ് ഓഫ് ദി റിങ്സില്‍ കിങ് തിയോഡെന്റെ വേഷത്തിലൂടെ ആരാധകരുടെ മനം കവര്‍ന്നു.

കാപ്പ നിയമപ്രകാരം അറസ്റ്റില്‍

കൊട്ടാരക്കര: എഴുകോണ്‍, കുണ്ടറ പോലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. നെടുമ്പായ്യിക്കുളം, ചരുവിള പുത്തന്‍ വീട്ടില്‍ വൈശാഖ് (36)നെയാണ് അറസ്റ്റ് ചെയ്തത്.
എഴുകോണ്‍ ഐഎസ്എച്ച്ഒ റ്റി. വിജയകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം എസ്‌ഐ ഇന്‍സമാം, സിപിഒ മാരായ കിരണ്‍, രാഹുല്‍ അഭിജിത്ത്, റോഷ്, അനന്തു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

തനിക്കെതിരായ ലൈംഗിക പീഡനക്കേസിന്‍റെ അന്വേഷണത്തോട് സഹകരിക്കേണ്ട, രാജ് ഭവൻ ജീവനക്കാരോട് ഗവര്‍ണര്‍ സി വി ആനന്ദ ബോസ്

കൊല്‍ക്കൊത്ത. തനിക്കെതിരായ ലൈംഗിക പീഡനക്കേസിന്റ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് രാജ് ഭവൻ ജീവനക്കാർക്ക് നിർദ്ദേശം നൽകി സി വി ആനന്ദ ബോസ്. ഭരണ ഘടന പരിരക്ഷ ചൂണ്ടി ക്കാട്ടിയാണ് ഈ നിർദ്ദേശം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു രാജ്ഭവൻ ജീവനക്കാർക്ക് പോലീസ് വീണ്ടും സമൻസ് അയച്ച സാഹചര്യത്തിലാണ് ഗവർണറുടെ നടപടി.തന്നെ വലിചിഴച്ചു താഴെ ഇടാൻ ശ്രമിക്കുകയാണെന്ന് സി വി ആനന്ദ ബോസ് പ്രതികരിച്ചു.

ഗവർണർ സി വി ആനന്ദ ബോസിനെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന സെൻട്രൽ ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ഇന്ദിരാ മുഖർജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഒരു പോലീസ് ഉദ്യോഗസ്ഥൻ അടക്കം 4 രാജ്ഭവൻ ജീവനക്കാരോട് മൊഴി നൽകാനായി ഹാജരാകാൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ പോലീസുകാരൻ ഒഴികെ മറ്റു മൂന്ന് പേരും ഹാജരായില്ല, തുടർന്ന് നാളെ ഹാജരാകാൻ ആവശ്യപ്പെട്ടു പോലീസ് വീണ്ടും സമൻസ് അയച്ചു.

ഇതിനു പിന്നാലെയാണ് അന്വേഷണവുമായി സഹകരിക്കേണ്ടെന്ന് ഗവർണൻ സി വി ആനന്ദ ബോസ് രാജ്ഭവൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയത്.
ഗവർണർക്ക് ഭരണഘടന പരിരക്ഷ ഉള്ളതിനാൽ FIR രജിസ്റ്റർ ചെയ്ത് ഒരു തരത്തിലുള്ള പ്രാഥമിക അന്വേഷണവും നടത്താൻ ഭരണഘടനാപരമായി പോലീസിന് അധികാരമില്ല എന്നു ഗവർണർ കത്തിൽ ചൂണ്ടിക്കട്ടുന്നു.

രാജ് ഭവനിലെ കരാർ ജീവനക്കാരും താൽക്കാലിക ജീവനക്കാർ അടക്കമുള്ളവർ പോലീസിന് മുന്നിൽ ഹാജരാകേണ്ടെന്നും, പോലീസുമായി യാതൊരു വിധത്തിലുള്ള ആശയവിനിമയവും നടത്തേണ്ട എന്നുമാണ് ഗവ ർണർ നൽകിയിരിക്കുന്ന നിർദ്ദേശം.തന്നെ വലിച്ചു താഴെയിടാൻ ഉള്ള ശ്രമമാണ് നടക്കുന്നതെന്ന് ഗവർണർ സി വി ആനന്ദ ബോസ് പ്രതികരിച്ചു.

രാജ്ഭവൻ്റെ ഇടനാഴിയിലെയും, ഇലക്ട്രോണിക് പ്രൈവറ്റ് ഓട്ടോമാറ്റിക് ബ്രാഞ്ച് എക്സ്ചേഞ്ച് മുറിയിലെയും സി സി ദൃശ്യങ്ങൾ ഹാജരാക്കാനുള്ള പോലീസിന്റെ നിർദ്ദേശവും രാജ് ഭവൻ അവഗണിച്ചിരുന്നു.എന്നാൽ ദൃശ്യങ്ങൾ നൽകാൻ രാജ് ഭവൻ തയ്യാറായിട്ടില്ല.

അന്വേഷണവുമായി രാജ്ഭവൻ നിസ്സഹകരിക്കുന്ന പശ്ചാത്തലത്തിൽ, തുടർ നീക്കങ്ങൾക്കായി പോലീസ് നിയമോപദേശം തേടിയതായാണ് വിവരം. ഏപ്രിൽ 24നും, മെയ്‌ 2 നുമായി,രണ്ട് തവണ ഗവർണർ ലൈംഗിക അതിക്രമം നടത്തി എന്നാണ് രാജ്ഭവനിലെ കരാർ ജീവനക്കാരി പോലീസിൽ നൽകിയിരിക്കുന്ന പരാതി

ദാരുണം,സ്കൂട്ടർ യാത്രികയുടെ തലയിലൂടെ ബസ് കയറി ഇറങ്ങി

കോഴിക്കോട് .വെസ്റ്റ് മാഹിയിൽ വാഹനാപകടം. സ്കൂട്ടർ യാത്രികയുടെ തലയിലൂടെ ബസ് കയറി ഇറങ്ങി. പയ്യാനക്കൽ സ്വദേശി സുബൈദ മരിച്ചു.ഉച്ചക്ക് 2.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം. ഗോതിശ്വരത്ത് നിന്നും കോഴിക്കോടേക്ക് വന്ന കണ്ണന്താനം ബസാണ് അപകടത്തിന് കാരണമായത്. മകനോടൊപ്പം പയ്യാനക്കൽ നിന്നും ബേപ്പുരിലേക്ക് വിവാഹ സത്കാരത്തിന് പോകുകയായിരുന്നു സുബൈദ