കാസറഗോഡ്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രേഡ് എ എസ് ഐ വിജയൻ മരിച്ചു .കാസറഗോഡ് ബേഡകം സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്.വിഷം കഴിച്ചതിനെ തുടർന്ന് ആരോഗ്യ നില മോശമായ വിജയൻ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി സി എം ഉനൈസിനെതിരായി സിപിഐഎം വനിതാ നേതാവ് നൽകിയ പരാതിയിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വിജയൻ .ഈ കേസിലുണ്ടായ സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കോണ്ഗ്രസ് ആരോപണം .വിജയൻ സമ്മർദ്ദം ഉണ്ടായതായി സഹപ്രവർത്തകരോട് പറഞ്ഞിരുന്നെന്നും പോലീസിലെ ഒരു വിഭാഗം .സിപിഐഎം നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ആവശ്യപ്പെട്ടു.
എച്ച് ഡി രേവണ്ണ അറസ്റ്റിൽ , കസ്റ്റഡിയിലെടുത്തത് മുന്‍പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ വീട്ടില്‍ നിന്നും
ബംഗളുരു. എച്ച്. ഡി രേവണ്ണ അറസ്റ്റിൽ .രേവണ്ണയെ കസ്റ്റഡിയിലെടുത്തത് മുന്‍പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ വീട്ടില്‍ നിന്നാണ്. അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി .പ്രാഥമിക ചോദ്യം ചെയ്യൽ തുടങ്ങി .മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് ഹാജരാക്കില്ല
ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊട്ടുപോയ കേസിലും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ബംഗളൂരു പീപ്പിൾ റെപ്രസന്ററ്റീവ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്
മൈസൂരു സ്വദേശിയായ ഇരയുടെ മകന്റെ പരാതിയിലായിരുന്നു കേസ് .എച്ച്.ഡി രേവണ്ണക്കായി വ്യാപക തെരച്ചിലുമായി അന്വേഷണസംഘം
വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് കെഎസ്ഇബി ഓഫീസ് ആക്രമിച്ചു
കോഴിക്കോട്. പന്തീരങ്കാവിൽ വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന പരാതിയിൽ
കേസെടുത്ത് പോലീസ്.
കെഎസ്ഇബിയുടെ പരാതിയിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് കേസ്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. പന്തീരാങ്കാവ് പരിധിയിൽ രാത്രി വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് നാട്ടുകാർ KSEB ഓഫീസിൽ പ്രതിഷേധവുമായി എത്തുകയായിരുന്നു. നാട്ടുകാരിൽ ചിലർ KSEB യുടെ ബോർഡ് തകർത്തെന്നും ഉദ്യോഗസ്ഥർക്ക് എതിരെ അശ്ലീലപരാമർശം നടത്തി എന്നുമായിരുന്നു പരാതി.
ലോകത്തിൻ്റെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള മോചന മന്ത്രമായി ഹിന്ദുത്വം മാറി, എഎം കൃഷ്ണൻ
കരുനാഗപ്പള്ളി. ലോകത്തിൻ്റെ എല്ലാ പ്രശ്നങ്ങൾക്കാം ഉള്ള മോചനമത്രമായി ഹിന്ദുത്വം മാറി എന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യകാരി സദസ്യൻ എ.എം .ക്യഷ്ണൻ പറഞ്ഞു.കരുനാഗപ്പള്ളി അമൃത വിദ്യാലയത്തിൽ നടക്കുന്ന പ്രാന്ത പ്രൗഢശിബിരത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഹിന്ദുത്വം അയിത്തമായി കണ്ട കാലഘട്ടത്തിൽ നിന്നും എല്ലാത്തിനും പരിഹാരമായി ഹിന്ദുത്വം മാറി. ആദർശമില്ലാത്തതും, ലക്ഷ്യബോധമില്ലാത്തത്തതുമായ വിദ്ധ്യാഭ്യാസരീതി കുട്ടികളിൽ ലഹരി ഉൾപ്പെടെ ഉള്ളവയുടെ അടിമയാക്കി മാറ്റുന്നു. ആദർശ ബോധവും, ദേശഭക്തിയും, വ്യക്തിത്വവും, ഉള്ള ഓരോ വ്യക്തിയേയും സൃഷ്ടിച്ച് രാഷ്ട്രത്തോളം ഉയർത്തുക എന്നതാണ് രാഷ്ട്രീയ സ്വയംസേവക സംഘം ലക്ഷ്യം വെക്കുന്നതെന്നും എ.എം.കൃഷ്ണൻ പറഞ്ഞു.
രാഷ്ട്രത്തിൻ്റെ അനാദി ആയ സംസ്കാരത്തിൻ്റെ പുനസൃഷ്ടിയാണ് അയോധ്യയിൽ കണ്ടതെന്ന് സ്വാമി വേദാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു. ഭാരതത്തിൻ്റെ ആദ്ധ്യാത്മികതയുടെ വളർച്ച ഭാരതത്തെ ലോകത്തിൻ്റെ മുന്നിൽ തല ഉയർത്തി നിൽക്കാൻ പ്രാപ്തമാക്കുന്നു. ഹിന്ദു സമൂഹത്തിലെ അനാചാരങ്ങളേയും, അദ്ധവിശ്വാസങ്ങളേയും ഇല്ലാതാക്കി ഹിന്ദു സമൂഹത്തെ മുന്നോട്ട് നയിക്കാൻ രാഷ്ട്രീയ സ്വയംസേവക സംഘത്തിന് കഴിയണം എന്നും സ്വാമി പറഞ്ഞു.
റിട്ടയേഡ് ജില്ലാ ജഡ്ജ് എസ്.സോമൻ(ശാബി രാധികാരി) വി.മുരളീധരൻ (ശിബിര കാര്യവാഹ്) എന്നിവർ പങ്കെടുത്തു.
40,000 കോടി രൂപയുടെ കടപ്പത്രങ്ങള്‍ തിരികെ വാങ്ങും
ന്യൂഡെല്‍ഹി.കടപ്പത്രങ്ങൾ തിരികെ വാങ്ങാനുള്ള ആർബിഐ തീരുമാനത്തിന് ധനമന്ത്രാലയത്തിന്റെ അംഗീകാരം.
40,000 കോടി രൂപയുടെ കടപ്പത്രങ്ങള്‍ ആണ് കാലാവധിയെത്തും മുന്‍പ് തിരികെ വാങ്ങുക. 2024ലും 2025ലും കാലാവധി പൂര്‍ത്തിയാകുന്ന ഒരു വിഭാഗം കടപ്പത്രം ആണ് തിരിച്ചു വാങ്ങുന്നത്. വിപണിയിൽ പണലഭ്യത ഉറപ്പ് വരുത്താൻ നടപടി അനിവാര്യമാണെന്ന ആർബിഐ നിലപാട് കേന്ദ്രസർക്കാർ അംഗീകരിച്ചു.2018ന് ശേഷം ആദ്യമായാണ് ഗവണ്‍മെന്റ് കടപ്പത്രങ്ങള്‍ തിരിച്ചു വാങ്ങുന്നത്.
പത്ത് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി
കോഴിക്കോട്. ചാത്തമംഗലത്ത് പത്ത് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി.കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയാണ് പീഡനത്തിനിരയായത്.അതേ സ്ഥാപനത്തിലെ രണ്ട് മുതിർന്ന വിദ്യാർത്ഥികളുടെ പേരിൽ കുന്ദമംഗലം പോലീസ് കേസെടുത്തു.പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത് .പലപ്രാവശ്യം പീഡനത്തിനിരയാക്കിയതായാണ് കുട്ടിയുടെ പരാതി
വലിയ പാടം പടിഞ്ഞാറ്, മാങ്കൂട്ടത്തിൽ കിഷോർ ഭവനത്തിൽ അമ്മിണി നിര്യാതയായി
പടി. കല്ലട, വലിയ പാടം പടിഞ്ഞാറ്, മാങ്കൂട്ടത്തിൽ കിഷോർ ഭവനത്തിൽ പരേതനായ രാഘവൻ്റെ ഭാര്യ അമ്മിണി (74) നിര്യാതയായി. മകൻ പരേതനായ കിഷോർ. മുൻ എം എൽ എ കോട്ടക്കുഴി സുകുമാരൻ്റെ സഹോദരിയാണ്. മരണാനന്തര ചടങ്ങുകൾ ഉച്ചയ്ക്ക് 11.30 ന് വീട്ടുവളപ്പിൽ
ഓപ്പൺ സ്റ്റേജ്,ടൈൽ പാകിയ കൽപ്പടവ്:ശാസ്താംകോട്ട തടാക തീരത്തിന്റെ മുഖഛായ മാറുന്നു
ശാസ്താംകോട്ട:സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകത്തിന്റെ മുഖഛായ മാറ്റിയെഴുതുന്ന തരത്തിലുള്ള സൗന്ദര്യവത്ക്കരണ പദ്ധതിയുമായി അധികൃതർ.തടാക സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവരെ കൂടുതൽ ആകർഷിക്കത്തക്ക തരത്തിലും കൂടുതൽ സന്ദർശകരെ ഇവിടേക്ക് എത്തിക്കുന്ന തരത്തിലുമുള്ള പരിഷ്ക്കരണമാണ് പുരോഗമിക്കുന്നത്.
ദിനംപ്രതി നിരവധി സന്ദർശകർ എത്തുന്ന തടാകതീരത്ത് യാതൊരുവിധ സൗകര്യങ്ങളും ഇല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടും,ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി രൂപയുടെ പദ്ധതിയും ചേർത്താണ് അമ്പലക്കടവിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിക്കുന്നത്.ഇതിന് മുന്നോടിയായി കോളേജ് റോഡിൽ നിന്നും അമ്പലകടവിലേക്ക് ഉണ്ടായിരുന്ന റോഡ് കോൺക്രീറ്റ് ചെയ്തും ഇന്റർലോക്ക് ചെയ്തും ഗതാഗതയോഗ്യമാക്കി.
അമ്പലകടവിൽ വള്ളങ്ങൾ അടുപ്പിക്കുന്ന ഭാഗത്ത് ഉണ്ടായിരുന്ന കൽപ്പടവുകൾ പുതുക്കി പണിതു.തൊട്ടടുത്ത് തന്നെ കാത്തിരിപ്പ് കേന്ദ്രവും ഓപ്പൺ ഏയർ ആഡിറ്റോറിയവുമായി ഉപയോഗിക്കാവുന്ന തരത്തിൽ നിർമ്മിക്കുന്ന സ്റ്റേജിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്.

കെട്ടിടത്തിൽ 1982ൽ നടന്ന തടാക ദുരന്തത്തെ അനുസ്മരിപ്പിക്കുന്ന സിമന്റിൽ തീർത്ത ചിത്രങ്ങൾ ഉണ്ടാകും.ഇതിന്റെ മുൻഭാഗമുൾപ്പെടെ തറയോട് പാകും.ക്ഷേത്രത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് അമ്പലകടവിൽ അവസാനിക്കുന്നതും ദേവസ്വം ബോർഡിന്റെ അധീനതയിലുള്ളതുമായ കൽപ്പടവുകളിൽ ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്.ഈ ഭാഗത്തും തടാകത്തിലേക്കുള്ള റോഡിലും അലങ്കാര വിളക്കുകൾ സ്ഥാപിക്കും.സഞ്ചാരികൾക്ക് ഇരിക്കാൻ സ്റ്റീൽ ബഞ്ചുകളും
എംഎൽഎ ഫണ്ട് ഉപയോഗിച്ച് മിനി മാറ്റ്സ് ലൈറ്റും സ്ഥാപിക്കും.
ഇത്തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വരുന്നതോടെ തടാകം കാണാൻ വരുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധന പ്രതീക്ഷിക്കുന്നു.ഇപ്പോൾ തന്നെ വിവാഹ പാർട്ടികൾ സേവ് ദ ഡേറ്റും,ഔട്ട്ഡോർ ഷൂട്ടിനുമായി കൽപ്പടവുകളും തടാക തീരവും കയ്യടക്കിയിട്ടുണ്ട്.റീൽസിനും മറ്റുമായി നിരവധി യുട്യൂബർമാരും എത്തുന്നു.അതിനിടെ രാപകൽ വ്യത്യാസമില്ലാതെ സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രമായ ഇവിടെ രാത്രികാലങ്ങളിൽ ശല്യം വർദ്ധിക്കുമെന്ന ആശങ്കയുമുണ്ട്.ഇതിന് പരിഹാരമായി
നിരീക്ഷണ ക്യാമറകളും സെക്യൂരിറ്റി ജീവനക്കാരെയും നിയമിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
നെഞ്ചില്‍ കല്ലേറ്റ് വേച്ചുവീണ സി ആര്‍ മഹേഷിനെതിരെ വധശ്രമം ചാര്‍ജ്ജുചെയ്തവര്‍ ചെവിയില്‍ നുള്ളിക്കോ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
കരുനാഗപ്പള്ളി. നെഞ്ചില്‍ കല്ലേറ്റ് വേച്ചുവീണ ആളിനെതിരെ വധശ്രമം ചാര്‍ജ്ജുചെയ്തവര്‍ ചെവിയില്‍ നുള്ളിക്കോ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിആര്‍ മഹേഷിനെ ആക്രമിച്ച സംഭവത്തിനെതിരെ കരുനാഗപ്പള്ളിയില്‍ നടന്ന ജനകീയ കൂട്ടായ്മയില്‍ പ്രസംഗിക്കുകയായിരുന്നു സതീശന്‍. ആരെകൊല്ലാന്‍പോയെന്നാണിവര്‍ പറയുന്നത്, ആളെക്കൂട്ടി കൊല്ലാന്‍പോകാന്‍ ആരാണിവര്‍, സാദാ പൊലീസുകാരോടല്ല, റൂറല്‍എസ്പി മുതല്‍ താഴോട്ടുള്ളവരോട് പറയുകയാണ് ചെവീല് നുള്ളിക്കോ, ഇവിടെ ഒരുത്തനേയും ഞങ്ങള്‍ വെറുതേ വിടില്ല, പഴയപോലെയല്ല. നവകേരളയാത്ര കൊല്ലത്തെത്തിയപ്പോള്‍ കണ്ടല്ലോ, സതീശന്‍ പറഞ്ഞു.
തെരഞ്ഞെടുമായി ബന്ധപ്പെട്ട് നടന്ന കലാശക്കൊട്ടിൽ കല്ലേറിൽ പരിക്കേറ്റ സി.ആർ മഹേഷ് എം എൽ എ യെ വധശ്രമക്കേസിൽ പ്രതിയായി ചേർത്തതിൽ പ്രതിഷേധിച്ച റാലി കരുനാഗപ്പള്ളി കോൺഗ്രസ് ഭവൻ്റെ മുന്നിൽ നിന്നാരംഭിച്ചു. റാലിക്ക് ശേഷം മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന യോഗം കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.കെ.സി രാജൻ അദ്ധ്യക്ഷത വഹിച്ചു.എം.എം ഹസ്സൻ, എൻ്‍കെ പ്രേമചന്ദ്രൻ , പി രാജേന്ദ്രപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.




































