27.5 C
Kollam
Wednesday 31st December, 2025 | 04:38:48 PM
Home Blog Page 2832

നടുക്കം, ആസാം സ്വദേശിയെ സിമൻ്റ് മിക്സിംങ് മെഷീനിലിട്ട് കൊലപ്പെടുത്തി മറവു ചെയ്തു

കോട്ടയം. വാകത്താനത്ത് സഹപ്രവർത്തകനായ ആസാം സ്വദേശിയെ കൊലപ്പെടുത്തി മറവു ചെയ്തു. .  കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്.
തമിഴ്നാട് സ്വദേശിയായ പാണ്ടി ദുരൈയാണ് കോടതി റിമാൻഡ് ചെയ്തത്.
കോൺക്രീറ്റ് കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററായ പാണ്ടി ദുരൈ  ഇതേ കമ്പനിയിലെ ഹെൽപ്പർ ആയി ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ ലേമാൻ കിസ്ക് എന്നയാളെ കമ്പനിയിലെ വേസ്റ്റ് കുഴിക്കുള്ളിൽ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ ക്രൂരമായ കൊലപാതകത്തിന്റെ കാരണം അടക്കം പ്രതി തുറന്നു പറഞ്ഞിരുന്നില്ല.
ഇതിനടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നത്.

കലയപുരം എം സി റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ അധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി

കൊട്ടാരക്കര. കലയപുരം എം സി റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ അധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി. അടൂർ പറക്കോട് സ്വദേശി മണികണ്ഠനാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അങ്ങാടിക്കൽ സ്കൂളിലെ ഹയർ സെക്കന്ററി അദ്ധ്യാപകനാണ് മണികണ്ഠൻ. ഉച്ചയ്ക്ക് 2:30 മുതൽ റോഡരികിൽ വാഹനം നിർത്തിയിട്ടത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. കാറിന്റ മുൻവശത്തെ സീറ്റിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.