കോഴിക്കോട്. ചാത്തമംഗലത്ത് പത്ത് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി.കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയാണ് പീഡനത്തിനിരയായത്.അതേ സ്ഥാപനത്തിലെ രണ്ട് മുതിർന്ന വിദ്യാർത്ഥികളുടെ പേരിൽ കുന്ദമംഗലം പോലീസ് കേസെടുത്തു.പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത് .പലപ്രാവശ്യം പീഡനത്തിനിരയാക്കിയതായാണ് കുട്ടിയുടെ പരാതി
വലിയ പാടം പടിഞ്ഞാറ്, മാങ്കൂട്ടത്തിൽ കിഷോർ ഭവനത്തിൽ അമ്മിണി നിര്യാതയായി
പടി. കല്ലട, വലിയ പാടം പടിഞ്ഞാറ്, മാങ്കൂട്ടത്തിൽ കിഷോർ ഭവനത്തിൽ പരേതനായ രാഘവൻ്റെ ഭാര്യ അമ്മിണി (74) നിര്യാതയായി. മകൻ പരേതനായ കിഷോർ. മുൻ എം എൽ എ കോട്ടക്കുഴി സുകുമാരൻ്റെ സഹോദരിയാണ്. മരണാനന്തര ചടങ്ങുകൾ ഉച്ചയ്ക്ക് 11.30 ന് വീട്ടുവളപ്പിൽ
ഓപ്പൺ സ്റ്റേജ്,ടൈൽ പാകിയ കൽപ്പടവ്:ശാസ്താംകോട്ട തടാക തീരത്തിന്റെ മുഖഛായ മാറുന്നു
ശാസ്താംകോട്ട:സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകത്തിന്റെ മുഖഛായ മാറ്റിയെഴുതുന്ന തരത്തിലുള്ള സൗന്ദര്യവത്ക്കരണ പദ്ധതിയുമായി അധികൃതർ.തടാക സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവരെ കൂടുതൽ ആകർഷിക്കത്തക്ക തരത്തിലും കൂടുതൽ സന്ദർശകരെ ഇവിടേക്ക് എത്തിക്കുന്ന തരത്തിലുമുള്ള പരിഷ്ക്കരണമാണ് പുരോഗമിക്കുന്നത്.
ദിനംപ്രതി നിരവധി സന്ദർശകർ എത്തുന്ന തടാകതീരത്ത് യാതൊരുവിധ സൗകര്യങ്ങളും ഇല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടും,ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി രൂപയുടെ പദ്ധതിയും ചേർത്താണ് അമ്പലക്കടവിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിക്കുന്നത്.ഇതിന് മുന്നോടിയായി കോളേജ് റോഡിൽ നിന്നും അമ്പലകടവിലേക്ക് ഉണ്ടായിരുന്ന റോഡ് കോൺക്രീറ്റ് ചെയ്തും ഇന്റർലോക്ക് ചെയ്തും ഗതാഗതയോഗ്യമാക്കി.
അമ്പലകടവിൽ വള്ളങ്ങൾ അടുപ്പിക്കുന്ന ഭാഗത്ത് ഉണ്ടായിരുന്ന കൽപ്പടവുകൾ പുതുക്കി പണിതു.തൊട്ടടുത്ത് തന്നെ കാത്തിരിപ്പ് കേന്ദ്രവും ഓപ്പൺ ഏയർ ആഡിറ്റോറിയവുമായി ഉപയോഗിക്കാവുന്ന തരത്തിൽ നിർമ്മിക്കുന്ന സ്റ്റേജിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്.

കെട്ടിടത്തിൽ 1982ൽ നടന്ന തടാക ദുരന്തത്തെ അനുസ്മരിപ്പിക്കുന്ന സിമന്റിൽ തീർത്ത ചിത്രങ്ങൾ ഉണ്ടാകും.ഇതിന്റെ മുൻഭാഗമുൾപ്പെടെ തറയോട് പാകും.ക്ഷേത്രത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് അമ്പലകടവിൽ അവസാനിക്കുന്നതും ദേവസ്വം ബോർഡിന്റെ അധീനതയിലുള്ളതുമായ കൽപ്പടവുകളിൽ ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്.ഈ ഭാഗത്തും തടാകത്തിലേക്കുള്ള റോഡിലും അലങ്കാര വിളക്കുകൾ സ്ഥാപിക്കും.സഞ്ചാരികൾക്ക് ഇരിക്കാൻ സ്റ്റീൽ ബഞ്ചുകളും
എംഎൽഎ ഫണ്ട് ഉപയോഗിച്ച് മിനി മാറ്റ്സ് ലൈറ്റും സ്ഥാപിക്കും.
ഇത്തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വരുന്നതോടെ തടാകം കാണാൻ വരുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധന പ്രതീക്ഷിക്കുന്നു.ഇപ്പോൾ തന്നെ വിവാഹ പാർട്ടികൾ സേവ് ദ ഡേറ്റും,ഔട്ട്ഡോർ ഷൂട്ടിനുമായി കൽപ്പടവുകളും തടാക തീരവും കയ്യടക്കിയിട്ടുണ്ട്.റീൽസിനും മറ്റുമായി നിരവധി യുട്യൂബർമാരും എത്തുന്നു.അതിനിടെ രാപകൽ വ്യത്യാസമില്ലാതെ സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രമായ ഇവിടെ രാത്രികാലങ്ങളിൽ ശല്യം വർദ്ധിക്കുമെന്ന ആശങ്കയുമുണ്ട്.ഇതിന് പരിഹാരമായി
നിരീക്ഷണ ക്യാമറകളും സെക്യൂരിറ്റി ജീവനക്കാരെയും നിയമിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
നെഞ്ചില്‍ കല്ലേറ്റ് വേച്ചുവീണ സി ആര്‍ മഹേഷിനെതിരെ വധശ്രമം ചാര്‍ജ്ജുചെയ്തവര്‍ ചെവിയില്‍ നുള്ളിക്കോ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
കരുനാഗപ്പള്ളി. നെഞ്ചില്‍ കല്ലേറ്റ് വേച്ചുവീണ ആളിനെതിരെ വധശ്രമം ചാര്‍ജ്ജുചെയ്തവര്‍ ചെവിയില്‍ നുള്ളിക്കോ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിആര്‍ മഹേഷിനെ ആക്രമിച്ച സംഭവത്തിനെതിരെ കരുനാഗപ്പള്ളിയില്‍ നടന്ന ജനകീയ കൂട്ടായ്മയില്‍ പ്രസംഗിക്കുകയായിരുന്നു സതീശന്‍. ആരെകൊല്ലാന്‍പോയെന്നാണിവര്‍ പറയുന്നത്, ആളെക്കൂട്ടി കൊല്ലാന്‍പോകാന്‍ ആരാണിവര്‍, സാദാ പൊലീസുകാരോടല്ല, റൂറല്‍എസ്പി മുതല്‍ താഴോട്ടുള്ളവരോട് പറയുകയാണ് ചെവീല് നുള്ളിക്കോ, ഇവിടെ ഒരുത്തനേയും ഞങ്ങള്‍ വെറുതേ വിടില്ല, പഴയപോലെയല്ല. നവകേരളയാത്ര കൊല്ലത്തെത്തിയപ്പോള്‍ കണ്ടല്ലോ, സതീശന്‍ പറഞ്ഞു.
തെരഞ്ഞെടുമായി ബന്ധപ്പെട്ട് നടന്ന കലാശക്കൊട്ടിൽ കല്ലേറിൽ പരിക്കേറ്റ സി.ആർ മഹേഷ് എം എൽ എ യെ വധശ്രമക്കേസിൽ പ്രതിയായി ചേർത്തതിൽ പ്രതിഷേധിച്ച റാലി കരുനാഗപ്പള്ളി കോൺഗ്രസ് ഭവൻ്റെ മുന്നിൽ നിന്നാരംഭിച്ചു. റാലിക്ക് ശേഷം മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന യോഗം കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.കെ.സി രാജൻ അദ്ധ്യക്ഷത വഹിച്ചു.എം.എം ഹസ്സൻ, എൻ്‍കെ പ്രേമചന്ദ്രൻ , പി രാജേന്ദ്രപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതിയെ പീഡനത്തിന് ഇരയാക്കി
കോഴിക്കോട്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതിയെ പീഡനത്തിന് ഇരയാക്കിയതായി പരാതി. പത്തൊൻപതുകാരിയെ പ്ലംബിംഗ് ജോലിക്കെത്തിയ ആൾ പീഡിപ്പിച്ചെന്നാണ് ആരോപണം. യുവതിയുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്ലംബിംഗ് ജോലിക്ക് എത്തിയ നന്ദു എന്നയാൾക്ക് എതിരെയാണ് കേസ്. ഇയാൾ ഒളിവിൽ ആണെന്ന് പോലീസ് അറിയിച്ചു.
വീട് കുത്തി തുറന്ന് 69 പവൻ സ്വർണം മോഷ്ടിച്ച പ്രതികൾ പിടിയിൽ
കൊച്ചി. പുത്തൻ കുരിശിൽ വീട് കുത്തി തുറന്ന് 69 പവൻ സ്വർണം മോഷ്ടിച്ച പ്രതികൾ പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശി ബൈജു, നോർത്ത് പറവൂർ സ്വദേശി നിസാർ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 27 നാണ് ഇരുപ്പച്ചിറ നണ്ണാൽ പറമ്പിൽ രഞ്ജിത്ത് ആർ നായരുടെ വീട്ടിൽ മോഷണം നടന്നത്.
വീട്ടിൽ ആരുമില്ലാത്ത സമയത്ത് മുകളിലത്തെ വാതിൽ കുത്തി തുറന്ന പ്രതികൾ അകത്തു കടന്നു. പിന്നാലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 69 പവൻ മോഷ്ടിച്ച കടന്നുകളഞ്ഞു.
പുത്തൻ കുരിശു മുതൽ ആലുവ വരെയുള്ള സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ
പ്രതികളെ കൊടുങ്ങല്ലൂരിൽ നിന്ന് പോലീസ് പിടികൂടി. മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതികളാണ് പിടിയിലായവർ.
ആലുവ റൂറൽ എസ്പിയുടെ മേൽനോട്ടത്തിൽ പുത്തൻകുരിശ് ഡിവൈഎസ്പി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. 48 പവൻ സ്വർണ്ണം പ്രതികളിൽ നിന്ന് കണ്ടെത്തി. തെളിവെടുപ്പിനിടയിൽ മോഷണത്തിന് ഉപയോഗിച്ച ആയുധകളും പിടിച്ചെടുത്തിട്ടുണ്ട്.
ദൈവകൃപയിലും പരിജ്ഞാനത്തിലും ദൈവാത്മാവിലും കുഞ്ഞുങ്ങൾ വളരണമെന്ന് ഡോ.ജോസഫ് മാർ ദീവന്നാസിയോസ്
ശാസ്താംകോട്ട: ദൈവകൃപയിലും പരിജ്ഞാനത്തിലും ദൈവാത്മാവിലും കുഞ്ഞുങ്ങൾ വളരണമെന്ന് അഖില മലങ്കര ബാലസമാജം പ്രസിഡന്റ് ഡോ.ജോസഫ് മാർ ദീവന്നാസിയോസ് അഭിപ്രായപ്പെട്ടു.കൊല്ലം മെത്രാസനം ബാലസമാജം വാർഷിക സംഗമം പോരുവഴി മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മെത്രാസനം വൈസ് പ്രസിഡന്റ് ഫാ.മാത്യു അലക്സ് അധ്യക്ഷത വഹിച്ചു.ബാലസമാജം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.ജിം.എം. ജോർജ് ക്ലാസ് നയിച്ചു.വികാരി ഫാ.സോളു കോശി രാജു,ഫാ.ഇ.പി വർഗീസ് ഇടവന,ഫാ.ആൻഡ്രൂസ് വർഗീസ് തോമസ്,ഫാ.ജോയിക്കുട്ടി വർഗീസ്,ഫാ.ബഹനാൻ കോരുത്, കേന്ദ്ര ജോയിിന്റ് സെക്രട്ടറി മഞ്ജു ജിസൺ,അഭിഷേക് തോമസ്,ഐറിൻ അലക്സ്,ഇടവക ട്രസ്റ്റി തോമസ് കെ.ഡാനിയേൽ,ഇടവക സെക്രട്ടറി ജോൺസൺ ടി.പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
ബിഗ് ബോസ് മത്സരാര്‍ത്ഥി സായി ആശുപത്രിയിൽ
കൊച്ചി:ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാര്‍ത്ഥിയായ സായി ആശുപത്രിയിലേക്ക്. നേരത്തെ തന്നെ സായ് നടുവേദനയാണ് എന്ന പ്രശ്നം ഉന്നയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പരിശോധന നടത്തി തുടര്‍ന്ന് സായിക്ക് ബിഗ് ബോസ് പൂര്‍ണ്ണ വിശ്രമം അനുവദിച്ചു. എന്നാല്‍ പിന്നീടും കണ്‍ഫഷന്‍ റൂമില്‍ വന്ന സായി വേദന നല്ല രീതിയില്‍ ഉണ്ടെന്നും ടാസ്കില്‍ അടക്കം പങ്കെടുക്കാന്‍ പറ്റില്ലെന്നും അറിയിക്കുകയായിരുന്നു
ഇതിനെ തുടര്‍ന്ന് വിവരങ്ങള്‍ പിന്നെ അറിയിക്കാം എന്ന് പറഞ്ഞ് സായിയെ ബിഗ് ബോസ് വീണ്ടും വീട്ടിലേക്ക് വിട്ടു. തുടര്‍ന്ന് കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം ബിഗ് ബോസ് വീണ്ടും സായിയെ വിളിപ്പിച്ച് നിങ്ങളെ വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയാണ് എന്ന് അറിയിക്കുകയാണ്. തുടര്‍ന്ന് കണ്ണൂമൂടി സായിയെ വീട്ടിന് പുറത്തേക്ക് എത്തിച്ചു.
ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം നിരക്കും കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും. ഈ മാസത്തെ ബില്ലില്‍ വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ് ഈടാക്കാനാണ് പുതിയ തീരുമാനം. നിലവിലുള്ള 9 പൈസയ്ക്ക് പുറമെയാണ് 10 പൈസ കൂടി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുക. മാര്‍ച്ച് മാസത്തെ ഇന്ധന സര്‍ചാര്‍ജായാണ് 10 പൈസ കൂടി ഈടാക്കുന്നത്.
അതേസമയം, മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. മണ്ണാര്‍ക്കാട് മേഖലയില്‍ ഇന്നലെ തുടങ്ങിയ നിയന്ത്രണം ഗുണം കണ്ടു. ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് വൈദ്യുതി നിയന്ത്രണം. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത്. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.


































