കൊച്ചി. എറണാകുളം ജില്ല പഞ്ചായത്തിലെ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി..കീഴ്മാട് ഡിവിഷനിൽ വ്യവസായി മുക്താറിനെ സ്ഥാനാർഥിയാക്കിയതിൽ എ.ഐ.സി.സി-കെപിസിസി നേതൃത്വത്തെ പരാതി അറിയിച്ച് ജില്ലയിലെ നേതാക്കൾ..സ്ഥാനാർഥി നിർണയത്തിൽ ദുരൂഹത ആരോപിച്ച് ഡിസിസി ജനറൽ സെക്രട്ടറിയും പരാതി നൽകി..ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി പട്ടിക പുനപരിശോധിക്കുമെന്ന് കെ പി സി സി നേതൃത്വം..
എറണാകുളം ജില്ലാ പഞ്ചായത്തിലെ കീഴ്മാട് ഡിവിഷനിൽ വ്യവസായി മുക്താറിനെ സ്ഥാനാർഥിയാക്കിയതിലാണ് വിവാദം പുകയുന്നത്..വ്യവസായിൽ നിന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് പണം വാങ്ങിയാണ് സ്ഥാനാർഥിത്വം നൽകിയത് എന്നാണ് ആരോപണം.മണ്ഡലത്തിലെ മുതിർന്ന നേതാക്കളെ തഴഞ്ഞ് ഡിസിസി പ്രസിഡൻ്റ് തീരുമാനം എടുത്തുവെന്ന് ജില്ലയിലെ മുതിർന്ന നേതാക്കൾ കെ പി സി സി പ്രസിഡൻ്റിനെയും ദീപാ ദാസ് മുൻഷിയേയും അറിയിച്ചു.ഡിസിസി പ്രസിഡൻ്റ് ഏകാധിപത്യയെ പോലെ പെരുമാറുന്നുവെന്നും യോഗത്തിൽ നേതാക്കൾ മാത്യു കുഴൽനാടാനും അബ്ദുൾ മുത്തലിബും പറഞ്ഞു..യോഗത്തിൽ വിമർശനം ഉയർന്നതോടെ പ്രതിപക്ഷ നേതാവ് യോഗത്തിൽ നിന്ന് ഇറങ്ങിപോയി…വിഷയത്തിൽ പുനപരിശോധന വേണമെന്ന ആവശ്യമാണ് ജില്ലയിലെ നേതാക്കൾ ഉന്നയിക്കുന്നത്.മുക്താറിൻ്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഡിസിസി ജനറൽ സെക്രട്ടറി എഐസിസിക്ക് പരാതി നൽകി.
കീഴ്മാട് ഡിവിഷനിൽ നിന്ന് മുക്താറിനെ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സ്ഥാനാർഥികളും കെ പി സി സിക്ക് കത്തയച്ചു..മുക്താറിനെ മാറ്റിയില്ലെങ്കിൽ സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറുമെന്നാണ് വാഴക്കുളം പഞ്ചായത്തിലെ 24 കോൺഗ്രസ് സ്ഥാനാർഥികളുടെ ഭീഷണി.ഡിവിഷനിലെ പ്രദേശിക നേതാക്കളും പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്
വിഷയത്തിൽ പുനപരിശോധന നടത്താനാണ് കെ പി സി സി നേതൃത്വത്തിൻ്റെ നിർദേശം..
സീറ്റ് വിറ്റോ ?,എറണാകുളം ജില്ലാ പഞ്ചായത്തിലെ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി
അത് നീതികേട്, രാഷ്ട്രീയം കളിക്കരുത്, വൈഷ്ണയുടെ ഹർജിയിൽ ഹൈക്കോടതി
തിരുവനന്തപുരം. കോർപ്പറേഷൻ
മുട്ടട വാർഡിലെ UDF സ്ഥാനാർഥിയുടെ
പേര് വോട്ടർപട്ടികയിൽ നിന്ന് വെട്ടിയത്
നീതികേട് എന്ന് ഹൈകോടതി. വൈഷ്ണ സുരേഷ് നൽകിയ ഹർജിയിലാണ് കോടതിയുടെ വിമർശനം.
സാങ്കേതികത്വത്തിന്റെ
പേരിൽ വൈഷ്ണയ്ക്ക് സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെടരുതെന്ന് കോടതി ഓർമിപ്പിച്ചു.
24 കാരി തെരഞ്ഞെടുപ്പിന് മത്സരിക്കാൻ എത്തുമ്പോൾ ഇങ്ങനെയാണോ ചെയ്യേണ്ടത് എന്ന് കോടതിയുടെ ആദ്യ ചോദ്യം. വെറും
രാഷ്ട്രിയം കളിക്കരുത്. മറ്റ് എല്ലാ രേഖകളിൽ വൈഷ്ണയുടെ വിലാസം ഒന്നാണ്. കേവലം സാങ്കേതികത്വം പറഞ്ഞ് സ്ഥാനാർത്ഥിത്വം നിരസിക്കരുത് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി പറഞ്ഞു.
പത്തൊമ്പതാംതിയതിക്ക് മുൻപ് വിഷയത്തിൽ തീരുമാനമെടുക്കണം.
കോടതി നിലപാട് സ്വാഗതം ചെയ്യുന്നു എന്ന് വൈഷ്ണ.
വൈഷ്ണയുടെ വോട്ട് വെട്ടിയതിന് പിന്നിൽ സിപിഎമ്മിന് പങ്കില്ലെന്ന് വി ജോയ്.
കേസിൽ പരാതിക്കാരനെ കക്ഷി ചേർത്തിട്ടുണ്ട്.വൈഷ്ണയുടെ ഹർജി ഇരുപതാം തീയതി വീണ്ടും പരിഗണിക്കും.
വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം,പ്രതി പിടിയിൽ
വിദ്യാർത്ഥിനി ആയ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയായ പോരുവഴി സ്വദേശി ചാമവിള വടക്കതിൽ ഷിഹാബുദീനെ ശൂരനാട് പോലീസ് പാലക്കാട് ജില്ലയിൽ നിന്നും പിടികൂടി. വിദ്യാഭ്യാസ സ്ഥാപനം മുഖേന ഇത് സംബന്ധിച്ച വിവരം ലഭിച്ചതിനെ
തുടർന്ന് ശൂരനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വിവരമറിഞ്ഞ പ്രതി ഒളിവിൽ പോവുകയായുമായി യിരുന്നു. തുടർന്ന് പോലീസ് ഊർജിതമായ അന്വേഷണം നടത്തിയെങ്കിലും പ്രതി വിദഗ്ദ്ധമായി നാടുവിട്ടു
തുടർന്ന് ശാസ്താംകോട്ട ഡി വൈ എസ് പി ബൈജുകുമാറിന്റെ നിർദ്ദേശപ്രകാരം ശൂരനാട് ഇൻസ്‌പെക്ടർ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ രുമേഷ്, രാജേഷ്, പ്രദീപ്, എസ് സി പി ഒ ശ്രീകാ ന്ത്, അരുൺ ബാബു എന്നിവരുൾപ്പെട്ട പോലീസ് സംഘം പ്രതിയുടെ തൊഴിലുമായി ബന്ധപ്പെട്ട മേഖലകളെ സംബന്ധിച്ച വിശദമായ വിവരം ശേഖരിച്ച്, ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മലപ്പുറം, പാലക്കാട് ജില്ലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചില സൂചനകൾ ലഭിച്ചതിനെ തുടർന്ന് അതിനെ അടിസ്ഥാനമാക്കി
പാലക്കാടുള്ള ചില തൊഴിൽ ശാലകളിലും വില്പന കേന്ദ്രങ്ങളിലും കച്ചവടക്കാരാണെന്ന ഭാവേന പോലീസുദ്യോഗസ്ഥർ ഇടപെടുകയും അതു വഴി പ്രതി പാലക്കാട്ടെ കണ്ണാടി, പെരുവെമ്പ് എന്നിവിടങ്ങളിൽ ജോലിചെയ്തുവരുന്നതായി വെളിവാകു കയും തുടർന്ന് നടത്തിയ തിരച്ചിലിൽ പെരുവമ്പടുത്തു നിന്ന് പ്രതിയെ കണ്ടെത്തി പിടികൂടുകയും ചെയ്യുകയായിരുന്നു.
മദീനയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ഇന്ത്യൻ തീർത്ഥാടകർ ഉൾപ്പെടെ 45 പേർ മരിച്ചു
മക്ക. സൗദി അറേബ്യയിലെ മദീനയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് വൻ ദുരന്തം. ഇന്ത്യൻ തീർത്ഥാടകർ ഉൾപ്പെടെ 45 പേർ അപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവരിൽ അധികവും ഹൈദരാബാദിൽ നിന്നുള്ളവരാണ്. ദുരന്തത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.
മക്കയിൽ നിന്നും മദീനയിലേക്ക് പുറപ്പെട്ട ഉംറ തീർത്ഥാടകരുടെ ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് ദാരുണമായ അപകടമുണ്ടായത്. ഇന്നലെ രാത്രി പ്രാദേശിക സമയം 11 മണിയോടെയായിരുന്നു സംഭവം. മക്കയില് നിന്ന് ചരിത്ര സ്ഥലമായ ബദർ വഴി മദീനയിലേക്ക് പോകുമ്പോൾ മദീനയിൽ എത്തുന്നതിന് ഏകദേശം 160 കിലോമീറ്റർ മുമ്പ് മുഫ്‌രിഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഹൈദരാബാദിൽ നിന്നെത്തിയ തീർഥാടകരായിരുന്നു യാത്രക്കാർ. ബസിലുണ്ടായിരുന്ന 46 യാത്രക്കാരിൽ 45 പേരും മരിച്ചതായി ഹൈദരാബാദ് പോലീസ് കമ്മീഷണർ അടക്കമുള്ളവർ സ്ഥിരീകരിച്ചു. 24 കാരനായ മുഹമ്മദ് ശുഹൈബ് എന്ന ഒരു തീർഥാടകൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇദ്ദേഹം മദീനയിലെ സൌദി ജർമൻ ആശുപത്രിയില് ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ മദീനയിലെ കിംഗ് ഫഹദ്, കിംഗ് സൽമാൻ, മീഖാത്ത് എന്നീ ആശുപത്രികളിലാണ് ഉള്ളത്. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ പറ്റാത്ത വിധം കത്തിക്കരിഞ്ഞു. ടാങ്കർ ലോറിയുമായുള്ള ഇടിയുടെ ആഘാതത്തിൽ ബസിന് തീപിടിച്ചത് മരണസംഖ്യ കൂടാൻ കാരണമായി. അപകടത്തെ തുടർന്ന് സൗദി അധികൃതർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും തുടർ നടപടികൾക്കുമായി ഇന്ത്യൻ എംബസി സൗദി അധികൃതരുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണ്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്ക്ക് എല്ലാ സഹായങ്ങളും എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ജിദ്ദയിലെ ഇന്ത്യന് കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമദ് ഖാൻ സൂരി ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ എത്തി.
വാദ്യമേളങ്ങള്‍ക്കിടയില്‍ ശബ്ദം പുറത്താരും കേട്ടില്ല…. കാറിനകത്ത് കുടുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം
കളിക്കുന്നതിനിടെ കാറിനകത്ത് കുടുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം. ശ്വാസം മുട്ടിയാണ് ഏഴു വയസുകാരന്‍ മരിച്ചത്. മധുരയ്ക്ക് സമീപം തിരുമംഗലം നടക്കോട്ട ഗ്രാമത്തിലെ കവിതയുടെ മകന്‍ ഷണ്‍മുഖവേലാണ് മരിച്ചത്. ശനിയാഴ്ച രാത്രി മേലാപ്പെട്ടിയില്‍ നിര്‍ത്തിയിട്ട കാറിനകത്തുനിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടി കാറിനുള്ളില്‍ കുടുങ്ങി വാതില്‍ തുറക്കാനാവാതെ ശ്വാസംമുട്ടി മരിച്ചതാണെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച ഷണ്‍മുഖവേല്‍ അമ്മയോടൊപ്പം ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാന്‍ മേലപ്പട്ടിയിലെ മുത്തശ്ശിയുടെ വീട്ടില്‍ പോയതായിരുന്നു. വൈകീട്ട് കുട്ടി കളിക്കാന്‍ പുറത്തുപോയി. മടങ്ങി വരാത്തതുകണ്ട് സമീപപ്രദേശങ്ങളില്‍ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ബന്ധുവിന്റെ വീട്ടില്‍ പോയിരിക്കുമെന്നാണ് കരുതിയത്. കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ പേരയൂര്‍ പൊലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് പരിസരപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ക്ഷേത്രോത്സവത്തിനെത്തിയ വിരുദുനഗര്‍ സ്വദേശിയായ ഒരു ഡോക്ടര്‍ ശനിയാഴ്ച രാത്രി മടങ്ങിപ്പോവാന്‍ കാര്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അകത്ത് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാറിനുള്ളില്‍നിന്ന് പുറത്തുവരാനാവാതെ ഷണ്‍മുഖവേല്‍ ഗ്ലാസില്‍ ഇടിച്ച് ശബ്ദമുണ്ടാക്കി വഴിയാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങള്‍ ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍, ഉത്സവം നടക്കുന്നതിനാല്‍ ക്ഷേത്രത്തിലെ വാദ്യമേളങ്ങള്‍ക്കിടയില്‍ ശബ്ദം പുറത്താരും കേട്ടില്ല.
കൊട്ടാരക്കര സ്വകാര്യ ബസ് ജീവനക്കാർ നഗരത്തിൽ ഭീകരതല്ല്
കൊട്ടാരക്കര. സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ നഗരത്തിൽ ഏറ്റുമുട്ടി
നടുറോഡിൽ തമ്മിൽ തല്ലിയത് സമയക്രമം പാലിക്കുന്നതിന് ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്
കൊട്ടാരക്കര ചന്തമുക്കിലായിരുന്നു സംഘർഷം
ഉപാസന, മൂൺലൈറ്റ് ബസുകളുടെ ജീവനക്കാർ തമ്മിലായിരുന്നു തമ്മിൽ തല്ല്
തമ്മിൽ തല്ലുന്ന ദൃശ്യങ്ങൾ നാട്ടുകാർ മോട്ടോർ വാഹന വകുപ്പിനും പൊലിസിനും കൈമാറി. മാതൃകാപരമായ നടപടിയുണ്ടാകുമെന്ന് അധികൃതർ ഉറപ്പു നൽകി.
ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കണ്ടയ്‌നര്‍ ലോറി തട്ടി റോഡില്‍വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് അടിയം ശ്രീനാരായണ വിലാസം വീട്ടില്‍ പ്രമോദ് സുഗുണന്റെ ഭാര്യ ആശാ പ്രമോദ് (47) ആണ് മരിച്ചത്.
കോട്ടയം തലയോലപ്പറമ്പ് ചാലപ്പറമ്പ് ഭാഗത്തായിരുന്നു അപകടം. വൈക്കം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ആശയും ഭര്‍ത്താവ് പ്രമോദും. ഈ സമയം ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇതേ ദിശയില്‍ വന്ന കണ്ടയ്‌നര്‍ ലോറി തട്ടുകയായിരുന്നു. റോഡില്‍ വീണ ആശയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. നിസാര പരിക്കുകളോടെ ഭര്‍ത്താവ് രക്ഷപെട്ടു. ആശയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.
സ്ഥാനാര്‍ഥിയാക്കിയില്ല; ആലപ്പുഴയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു
സ്ഥാനാർഥിയാക്കാത്തതിനെ തുടർന്ന് ആലപ്പുഴയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. നിരണം വീട്ടിൽ സി. ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കൃത്യസമയത്ത് വീട്ടുകാർ കണ്ടതുകൊണ്ട് ജീവൻ രക്ഷിക്കാനായി. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്.
പത്തിയൂർ പഞ്ചായത്തിലെ 18-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി ജയപ്രദീപിനെയാണ് പ്രാദേശിക നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാൽ, ജില്ല നേതൃത്വം മറ്റൊരു സ്ഥാനാർഥിയെ തീരുമാനിച്ചതായി അറിഞ്ഞതോടെ ജയപ്രദീപ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. എന്നാൽ, സ്ഥാനാർഥിത്വം സംബന്ധിച്ച് തീരുമാനമായിട്ടില്ല എന്നാണ് ജില്ല നേതൃത്വം പറയുന്നത്. ജയപ്രദീപിനെയാണ് സ്ഥാനാർഥിയായി തീരുമാനിച്ചതെന്ന് പ്രാദേശിക നേതൃത്വവും പറയുന്നു.
യുഡിഎഫ് ധാരണയുടെ അടിസ്ഥാനത്തിൽ 18-ാം വാർഡ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനാണ് നൽകിയിട്ടുള്ളത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഒരു വ്യക്തി പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.
ഷെയ്ഖ് ഹസീനയ്ക്ക് വധ ശിക്ഷിച്ച വിധിച്ച ഉത്തരവിന് പിന്നാലെ കോടതിയില്‍ ആഹ്‌ളാദ പ്രകടനം
കലാപം ക്രൂരമായി അടിച്ചമര്‍ത്തിയെന്ന കേസില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധ ശിക്ഷിച്ച വിധിച്ച ഉത്തരവിന് പിന്നാലെ കോടതിയില്‍ ആഹ്‌ളാദ പ്രകടനം. കൊലപാതകം, ഉന്മൂലനം, പീഡനം, മറ്റ് മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പേരിലാണ് ഹസീനയെ ശിക്ഷിച്ചത്. വിധി പ്രസ്താവം പൂര്‍ത്തിയായതിന് പിന്നാലെ ധാക്കയിലെ പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണല്‍ കോടതിയില്‍ കരഘോഷങ്ങള്‍ ഉയര്‍ന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
1400 ല്‍ അധികം പേര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ ബംഗ്ലാദേശ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട സൈനിക നടപടി കേസിലാണ് ധാക്കയിലെ പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണല്‍ കോടതി വിധി പറഞ്ഞത്. 2024 ജൂലൈ 15 നും ഓഗസ്റ്റ് 5 നും ഇടയില്‍ ആയിരുന്നു, സംഘര്‍ഷങ്ങള്‍ അരങ്ങേറിയത്. സൈനിക നടപടിയില്‍ ഉള്‍പ്പെടെ പ്രക്ഷോഭ കാലത്ത് ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 1971 ലെ സ്വാതന്ത്ര്യസമരത്തിനുശേഷം ബംഗ്ലാദേശില്‍ ഉണ്ടായ ഏറ്റവും മോശം സാഹചര്യമായിരുന്നു കഴിഞ്ഞ വര്‍ഷം അരങ്ങേറിയത് എന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത്.
പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ രാജ്യം വിട്ട ഷെയ്ഖ് ഹസീന നിലവില്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി കടുത്ത സുരക്ഷയാണ് ധാക്കയില്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിരുന്നത്. വിധി ദിനത്തിന് മുന്നോടിയായി ബംഗ്ലാദേശില്‍ സംഘര്‍ഷ സാഹചര്യങ്ങളും നിലന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി 30 ക്രൂഡ് ബോംബ് സ്ഫോടനങ്ങളും 26 വാഹനങ്ങള്‍ അഗ്‌നിക്കിരയായതും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍, ധാക്ക പ്രത്യേക കോടതി വധ ശിക്ഷ വിധിക്കുമ്പോഴും ഇന്ത്യയിലുള്ള ഷെയ്ഖ് ഹസീന സുരക്ഷിതയായിരിക്കും എന്നാണ് വിലയിരുത്തല്‍. ഷെയ്ഖ് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറാന്‍ ഒരു സാധ്യതയുമില്ലെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹസീനയ്‌ക്കെതിരായ വധശിക്ഷ ലഭിക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. ഇതിന് പുറമെ ഇന്ത്യ ബംഗ്ലാദേശ് നയതന്ത്ര ബന്ധവും സമീപ കാലത്ത് മോശമാകുന്ന സാഹചര്യമാണുള്ളത്. ഷെയ്ഖ് ഹസീന ഇന്ത്യയില്‍ സുരക്ഷിതയായി തുടരുമെന്ന് മകനും അവരുടെ സര്‍ക്കാരിന്റെ ഉപദേഷ്ടാവുമായിരുന്ന സജീബ് വാസദും കുറച്ചുനാള്‍ മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. ഹസീന ഇന്ത്യയില്‍ സുരക്ഷിതയാണെന്നും ഇന്ത്യന്‍ സുരക്ഷാ സേന അവരെ സംരക്ഷിക്കുമെന്നുമായിരുന്നു സജീബ് വാസദിന്റെ പ്രതികരണം.









































