സിനിമാതാരം പി പി ഗിരിജ (83) ചെന്നൈയില്‍ അന്തരിച്ചു. 1950കളില്‍ ബേബി ഗിരിജ എന്ന പേരില്‍ മലയാള സിനിമയില്‍ ബാലതാരമായി തിളങ്ങിയിരുന്നു.
ജീവിതനൗക, വിശപ്പിന്റെ വിളി തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍ ആലപ്പുഴ സ്വദേശിയാണ്. ഐഒബിയില്‍ ഉദ്യോഗസ്ഥ ആയിരുന്നു. ജോലി ലഭിച്ചതോടെ സിനിമാ രംഗം വിട്ടു.
തിക്കുറിശ്ശി സുകുമാരൻ നായർ നായകനായ ‘ജീവിതനൗക’ എന്ന സിനിമയിലെ ‘ആനത്തലയോളം വെണ്ണതരാം…’ എന്ന ഗാനരംഗത്തിലൂടെയാണ് ബേബി ഗിരിജ ഏറെ പ്രശസ്തയായത്. ജീവിതനൗകയിൽ നായിക ബി എസ് സരോജ അഭിനയിച്ച ലക്ഷ്മി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് ബേബി ഗിരിജ അവതരിപ്പിച്ചത്.
സിനിമാതാരം ബേബി ഗിരിജ അന്തരിച്ചു
കരമനയിലെ ക്രൂര കൊലപാതകം: മൂന്നുപേർ കൂടി പിടിയിൽ
കരമന അഖില്‍ വധക്കേസില്‍ മൂന്നു പ്രതികള്‍ കൂടി പിടിയിൽ. ഹരിലാല്‍, കിരണ്‍ കൃഷ്ണ, കിരണ്‍ എന്നിവരാണ് പിടിയിലായത്. കേസില്‍ ഗൂഢാലോചന നടത്തിയവരാണ് പിടിയിലായത്. മറ്റൊരു പ്രതി അനീഷിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിൽ ആയവരുടെ എണ്ണം നാലായി.
അതേസമയം കേസിലെ മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. കുട്ടപ്പന്‍ എന്നുവിളിക്കുന്ന അനീഷാണ് ഇന്നോവ വാഹനം വാടകയ്ക്ക് എടുത്ത് കൊണ്ടുവന്നത്. അനീഷ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്. അനീഷും ഹരിലാലും അനന്തു കൊലക്കേസിലെ പ്രതികള്‍ കൂടിയാണ്. ഹരിലാല്‍ ഗൂഢാലോചനയിലും മയക്കു മരുന്ന് ഉപയോഗത്തിലും പങ്കാളിയാണ്.
തെരഞ്ഞെടുപ്പ് ദിവസം പാപ്പനംകോട് ബാറില്‍ നടന്ന അക്രമത്തില്‍ പങ്കാളിയാണ് കിരണ്‍ കൃഷ്ണ. ഇയാള്‍ അഖിലിനെ ഭീഷണിപ്പെടുത്തിയിരുന്നു. കിരണ്‍ കരമന സ്റ്റേഷന്നിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ്. മുഖ്യപ്രതി അഖില്‍ അപ്പുവിനെ രക്ഷപ്പെടാന്‍ സഹായിച്ചത് കിരണ്‍ ആണെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞദിവസമാണ് തിരുവനന്തപുരം കരമനയില്‍ കാറിലെത്തിയ സംഘം 26 കാരനായ അഖിലിനെ ക്രൂരമായി കൊന്നത്. കാറിലെത്തിയ സംഘം അഖിലിനെ കമ്പി വടി കൊണ്ടു തലക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത്തിട്ട് കൊല്ലുകയായിരുന്നു.
നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധ കൊല്ലപ്പെട്ടു.
തമിഴ്നാട് :നീലഗിരി ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തില്‍ വൃദ്ധ കൊല്ലപ്പെട്ടു. അയ്യംകൊല്ലി മുരിക്കുംപാടി
മാടസ്വാമിയുടെ ഭാര്യ നാഗമ്മാളാണ്(73)മരിച്ചത്. ഇന്നലെ വൈകീട്ട് വീടിന് സമീപമായിരുന്നു കാട്ടാന ആക്രമണം. ഗുരുതര പരിക്കേറ്റ നാഗമ്മാളിനെ ഉടന്‍ പന്തല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചലച്ചിത്ര താരം ബേബി ഗിരിജ അന്തരിച്ചു
ചെന്നൈ:ചലച്ചിത്രനടി പി.പി.ഗിരിജ (83) ചെന്നൈയിൽ അന്തരിച്ചു .ആലപ്പുഴ സ്വദേശിയാണ്.
ജീവിതനൗക, വിശപ്പിന്റെ വിളി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ .
1950കളിൽ ബേബി ഗിരിജ എന്ന പേരിൽ ബാലതാരമായി
തിളങ്ങി.ഐ ഒ ബി ഉദ്യോഗസ്ഥയായിരുന്നു.
സംസ്കാരം നാളെ രാവിലെ 10.30ന് ചെന്നൈ കിൽപോക്കിലെ വൈദ്യുത ശ്മശാനത്തിൽ നടക്കും.
നീന്തി വരാമെന്ന് പറഞ്ഞ് കനാലില്‍ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: പേരാമ്പ്രയില്‍ കനാലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആശാരിമുക്ക് സ്വദേശി യദു(24)വിന്റെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ 11 മണിയോടെ കണ്ടെടുത്തത്.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് യദു കനാലില്‍ ചാടിയത്. ഇതേസമയം കനാലിന്റെ മറുകരയില്‍ യുവാവിന്റെ സുഹൃത്തുക്കളുണ്ടായിരുന്നു. നീന്തി സുഹൃത്തുക്കളുടെ അടുത്ത് വരാമെന്ന് പറഞ്ഞാണ് യദു കനാലില്‍ ചാടിയത്. എന്നാല്‍, പിന്നാലെ യുവാവിനെ കാണാതാവുകയായിരുന്നു. അഗ്നിരക്ഷാസേനയും മുങ്ങല്‍വിദഗ്ധരും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഇതിഹാസ താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍… ഷെയ്ന്‍ വോണിന്റെ 708 വിക്കറ്റ് നേട്ടം മറികടക്കുമോ
ഇംഗ്ലണ്ട് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണ്‍ ക്രിക്കറ്റിനോട് വിട പറയുന്നു. ഈ വര്‍ഷം ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ലോര്‍ഡ്സില്‍ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റോടെ തന്റെ 21 വര്‍ഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് ജീവിതത്തോട് വിടപറയുമെന്നാണ് ജിമ്മി സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.
2003 മെയ് 22ന് സിംബാബ്വെക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ലോര്‍ഡ്സില്‍ തന്നെയാണ് ജിമ്മിയുടെ വിടപറയല്‍ മത്സരവും നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് നേടുന്ന ആദ്യ ഫാസ്റ്റ് ബൗളറായി മാറിയ ജിമ്മി ഓസ്ട്രേലിയന്‍ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണിന്റെ 708 വിക്കറ്റ് നേട്ടം മറികടക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ടെസ്റ്റിലെ വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനം അലങ്കരിക്കുന്ന താരത്തിന് മുന്നില്‍ ഇപ്പോള്‍ സാക്ഷാല്‍ മുത്തയ്യ മുരളീധരനും (800) ഷെയ്ന്‍ വോണും മാത്രമാണ്.
20 വര്‍ഷം രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഇംഗ്ലീഷ് ടീമിനെ ഏറെ മിസ് ചെയ്യുമെന്നും മറ്റുള്ളവര്‍ക്കും അവസരം ലഭിക്കാന്‍ ഉചിതമായ തീരുമാനമെടുക്കേണ്ട സമയമാണിതെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ എഴുതി. 41 കാരനായ ജെയിംസ് ആന്‍ഡേഴ്സണ്‍ 187 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
ഉത്സവ എഴുന്നള്ളിപ്പിനിടെ ആനകളിടഞ്ഞ് കൊമ്പു കോര്‍ത്തു
തൃശൂര്‍: അന്തിക്കാട് ഉത്സവ എഴുന്നള്ളിപ്പിനിടെ ആനകളിടഞ്ഞ് കൊമ്പു കോര്‍ത്തു. അന്തിക്കാട് മുറ്റിച്ചൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആനകള്‍ ഇടഞ്ഞത്. വൈകീട്ട് എഴുന്നള്ളിപ്പിനിടെയാണ് സംഭവം. കൊടുങ്ങല്ലൂര്‍ ദേവീദാസന്‍ എന്ന ആന തിടമ്പേറ്റിയ ഉഷശ്രീ ശങ്കരന്‍കുട്ടി എന്ന ആനയെ കുത്തുകയായിരുന്നു. ഇതോടെ ആളുകള്‍ പരിഭ്രാന്തരായി.
കൊടുങ്ങല്ലൂര്‍ ദേവീദാസന്‍ എന്ന ആന തിടമ്പേറ്റിയ ഉഷശ്രീ ശങ്കരന്‍കുട്ടി എന്ന ആനയെ കുത്തുകയായിരുന്നു. ആനപ്പുറത്ത് ഇരുന്നവര്‍ ചാടി രക്ഷപ്പെട്ടു. പിന്നീട് ആനയെ പാപ്പാന്‍മാര്‍ ചേര്‍ന്ന് തളച്ചു വാഹനത്തില്‍ കൊണ്ട് പോയി. നേരത്തെ ആറാട്ടുപുഴ പൂരത്തിനിടയിലും ആനകളിടഞ്ഞ് പരസ്പരം കൊമ്പ് കോര്‍ത്തിരുന്നു.
ക്ഷാമം തീർക്കാൻ കുവൈത്തിന് ഖത്തര്‍ വൈദ്യുതി നല്‍കും
കുവൈത്ത് സിറ്റി: വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കുവൈത്തിന് ഖത്തറിന്റെ സഹായം. കുവൈത്തിന് സഹായമായി ഖത്തര്‍ 200 മെഗാവാട്ട് വൈദ്യുതി നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇത് സംബന്ധമായ ഗൾഫ് ഇന്റർകണക്ഷൻ അതോറിറ്റിയുടെ അനുമതി മന്ത്രാലയത്തിന് ലഭിച്ചു. ജൂൺ മാസം മുതലാണ് വൈദ്യുതി ലഭിക്കുക. ഗൾഫ് ഇന്റർ കണക്ഷന് വഴി 500 മെഗാവാട്ട് വൈദ്യുതിയാണ് കുവൈത്തിന് ലഭിക്കുന്നത്. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള കുവൈത്ത് ജല-വൈദ്യതി മന്ത്രാലയത്തിന്റെ നടപടികളുടെ ഭാഗമാണിത്. കുവൈത്തില്‍ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന സൂചികയാണ് കഴിഞ്ഞ വര്‍ഷങ്ങളിലായി രേഖപ്പെടുത്തിയത്. നിലവിലെ വേനൽക്കാലത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ഗൾഫ് ഇന്റർകണക്ഷൻ സഹായം സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ജല-വൈദ്യുതി മന്ത്രാലയം. വേനൽ കാലത്ത് രാജ്യത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടൽ പതിവാണ്.
ലഹരി, ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുന്നു; സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്ന് വിഡി സതീശൻ
തിരുവനന്തപുരം:
സംസ്ഥാനത്ത് ക്രമസമാധാനം തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലഹരി, ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുകയാണ്. ആർക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിയിലേക്കാണ് കേരളത്തെ എത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും നിഷ്ഠൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും വിഡി സതീശൻ വാർത്താക്കുറിപ്പിലൂടെ വിമർശിച്ചു
കുറിപ്പിന്റെ പൂർണരൂപം
ക്രമസമാധാനം പൂർണമായും തകർത്ത് ആർക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സർക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും നിഷ്ഠൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് എല്ലാ ദിവസങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാറിലെത്തിയ ഗുണ്ടാ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തലയോട്ടി പിളർന്ന നിലയിലാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. മൂവാറ്റുപുഴയിൽ മകൻ അമ്മയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പെരിന്തൽമണ്ണയിൽ ഇതരസംസ്ഥാന തൊഴിലാളിയെ ദമ്പതികൾ കൊലപ്പെടുത്തി. തൃശൂർ ചേർപ്പിൽ അച്ഛനും മകനുമായുള്ള വഴക്കിൽ ഇടപെട്ട യുവാവിനെ ഗുണ്ടകൾ അടിച്ചുകൊന്നു. എറണാകുളം തമ്മനത്ത് നടുറോഡിൽ ബൈക്ക് വച്ചതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊന്നു. ഇങ്ങിനെ എത്രയെത്ര കൊലപാതകങ്ങളും അക്രമ സംഭവങ്ങളുമാണ് ഓരോ ദിവസവും കേരളത്തിൽ നടക്കുന്നത്.
നിയന്ത്രിക്കാൻ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ് സംവിധാനം. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ടൂറിലാണ്. അദ്ദേഹം സംസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ. പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ച് പ്രദേശിക സ്റ്റേഷനുകളുടെ നിയന്ത്രണം സി.പി.എം ജില്ല, ഏരിയ കമ്മിറ്റികൾക്ക് വിട്ടുകൊടുത്തതാണ് സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയ്ക്ക് കാരണം. ലഹരി- ഗുണ്ടാ മാഫിയകളുടെ കണ്ണികളായ പ്രവർത്തിക്കുന്നതും അത്തരം സംഘങ്ങൾക്ക് രാഷ്ട്രീയ രക്ഷാകർതൃത്വം നൽകുന്നതും സി.പി.എം നേതാക്കളാണ്. ആലപ്പുഴയിൽ ഉൾപ്പെടെ ഇത് എത്രയോ തവണ വ്യക്തമായതാണ്.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വില്ലേജ് ഓഫീസര്‍ മരിച്ചു
കൊട്ടാരക്കര: വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വില്ലേജ് ഓഫീസര്‍ മരിച്ചു. വാളകം വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കെ. ബി. ബിനു(43) ആണ് മരിച്ചത്. കഴിഞ്ഞ മാസം 6-ാം തീയതി ഉച്ചയോടെ കൊട്ടാരക്കരയിലാണ് അപകടമുണ്ടായത്. ബിനു സഞ്ചരിച്ച ബൈക്കിന്റെ പുറകില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ബിനുവിന്റെ തലയ്ക്ക് ക്ഷതം സംഭവിച്ചതിനെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. അപകടമുണ്ടാക്കി നിര്‍ത്താതെ പോയ വാഹനം കൊട്ടാരക്കര പോലീസ് പിടികൂടി. ഭാര്യ: നവോമി (കൊട്ടാരക്കര ബോയ്‌സ് ഹൈസ്‌കൂള്‍ അധ്യാപിക), മകന്‍: നഥനയേല്‍ ബിനു. നാളെ രാവിലെ 10ന് കൊട്ടാരക്കര താലൂക്ക് ഓഫീസില്‍ പൊതുദര്‍ശനത്തിന് ശേഷം 11ന്് ഭവനത്തില്‍ കൊണ്ടുവരികയും ഉച്ചയ്ക്ക് 2ന് പനയറ ഐപിസി താബോര്‍ സഭ സെമിത്തേരിയില്‍ സംസ്‌കരിക്കും.






































