Home Blog Page 2739

ഒരാഴ്ചയ്ക്ക് മുമ്പ് വിവാഹിതയായ യുവതിക്ക് ​ഗാർഹിക പീഡനം

കോഴിക്കോട്: കോഴിക്കോട്ട് ഒരാഴ്ച മുമ്പ് വിവാഹിതയായ വധുവിന് ഭർത്താവിൻ്റെ മർദനമെന്ന് പരാതി. പന്തീരാങ്കാവ് സ്വദേശിയായ രാഹുലിനെതിരെ ഗാർഹിക പീഡനത്തിന് പൊലീസ് കേസെടുത്തു. കഴിഞ്ഞ അഞ്ചിനായിരുന്നു രാഹുലും എറണാകുളം സ്വദേശിയായ യുവതിയും തമ്മിൽ വിവാഹം.

ഇന്നലെ സൽക്കാരചടങ്ങിനിടെ യുവതിയുടെ ശരീരത്തിൽ പരിക്കുകൾ കണ്ടതോടെ എറണാകുളത്ത് നിന്നെത്തിയ വീട്ടുകാർ കാര്യം തിരക്കി. രാഹുൽ ഉപദ്രവിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി. തുടർന്നാണ് വധുവിൻ്റെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയത്. വിവാഹബന്ധം തുടരാൻ താൽപര്യം ഇല്ലെന്ന് അറിയിച്ച് യുവതി കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മടങ്ങി.

അറിയാം ഹെപ്പറൈറ്റിസിനെ

ശരീരത്തിലെ കരൾ കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. ഹെപ്പറ്റൈറ്റിസ് എന്നാൽ കരളിന്റെ വീക്കം എന്നാണ് അർത്ഥമാക്കുന്നത്. പോഷകങ്ങൾ ആ​ഗിരണം ചെയ്യുകയും രക്തം ശുദ്ധീകരിക്കുകയും അണുബാധകൾക്കെതിരെ പോരാടുകയും ചെയ്യുന്ന ഒരു സുപ്രധാന അവയവമാണ് കരൾ. കരൾ വീർക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുമ്പോൾ, അതിന്റെ പ്രവർത്തനത്തെ ബാധിക്കാം.

അമിതമായ മദ്യപാനം, ചില മരുന്നുകൾ, ചില രോഗാവസ്ഥകൾ എന്നിവ ഹെപ്പറ്റൈറ്റിസിന് കാരണമാകാം. എന്നിരുന്നാലും, ഹെപ്പറ്റൈറ്റിസ് പലപ്പോഴും വൈറസ് മൂലമാണ് ഉണ്ടാകുന്നത്. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവയാണ് വൈറൽ ഹെപ്പറ്റൈറ്റിസ് ഏറ്റവും സാധാരണമായ തരം. പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, വയറുവേദന, ഇളം നിറത്തിലുള്ള മലം, സന്ധി വേദന, മഞ്ഞപ്പിത്തം എന്നിവ അക്യൂട്ട് ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടാം.

വൈറൽ ഹെപ്പറ്റൈറ്റിസിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയാണ്. രോഗബാധിതരായ ആളുകളുടെ രക്തം, മറ്റു ശരീരസ്രവങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ രോഗങ്ങൾ പ്രധാനമായും പകരുന്നത്. രോഗിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർക്കും രോഗബാധിതയായ അമ്മയിൽ നിന്നു കുഞ്ഞുങ്ങളിലേക്കും ഈ രോഗം പകരാവുന്നതാണ്. .

വിവാഹം ഉടന്‍ ഉണ്ടാകുമെന്ന സൂചന നല്‍കി രാഹുല്‍ ഗാന്ധി

തന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുലിന്റെ പ്രതികരണം. പൊതുയോഗത്തിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നുള്ള ചോദ്യത്തിന് തനിക്ക് ഉടന്‍ വിവാഹം കഴിക്കേണ്ടിവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാഹുലിനൊപ്പം സഹോദരിയും സഹപ്രവര്‍ത്തകയുമായ പ്രിയങ്കയും വേദിയില്‍ ഉണ്ടായിരുന്നു.

യുപിയിൽ പ്രാദേശിക ബിജെപി നേതാവായ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്നു

ഉത്തർപ്രദേശ്:
ഉത്തർപ്രദേശിൽ പ്രാദേശിക ബിജെപി നേതാവായ മാധ്യമപ്രവർത്തകനെ അജ്ഞാതർ വെടിവെച്ചു കൊന്നു. വിവാദ ചാനലായ സുദർശൻ ന്യൂസിലെ കറസ്‌പോണ്ടന്റ് അശുതോഷ് ശ്രീവാസ്തവയാണ് കൊല്ലപ്പെട്ടത്. ജൗൻപൂർ ജില്ലയിലെ കോട്വാലിയിലെ മാർക്കറ്റിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം

ബൈക്കിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പോകുമ്പോഴാണ് അജ്ഞാതനായ ബൈക്ക് യാത്രികൻ ഇയാളെ തടഞ്ഞുനിർത്തിയതും മറ്റ് നാല് പേർ വന്ന് വെടിയുതിർക്കുകയും ചെയ്തത്. ഉടനെ ഷാഗഞ്ച് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

സംഭവത്തിന് പിന്നാലെ ഷാഗഞ്ച് എംഎൽഎ രമേശ് സിംഗും മറ്റ് ബിജെപി നേതാക്കളും സ്ഥലത്തെത്തി. കൊലപാതകത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു

സിബിഎസ്ഇ 10, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതല്‍

10, 12 ക്ലാസുകളിലേക്കുള്ള സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതല്‍ നടത്തുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) വ്യക്തമാക്കി. പത്താം ക്ലാസില്‍ 32 ലക്ഷം ഉദ്യോഗാര്‍ഥികളാണ് പരീക്ഷയെഴുതുക. 12-ാം ക്ലാസില്‍ 22 ലക്ഷം വിദ്യാര്‍ഥികളാണ് സ്പ്ലിമെന്ററി പരീക്ഷ എഴുതുക.
ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് കമ്പാര്‍ട്ട്മെന്റ് പരീക്ഷയുടെ പേര് സപ്ലിമെന്ററി എന്നാക്കിയിരുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ഒരു വിഷയത്തിലും പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് രണ്ട് വിഷയത്തിലും ഇംപ്രൂവ്മെന്റ് നടത്താനാകും.
മൂന്ന് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് സപ്ലിമെന്ററി പരീക്ഷ എഴുതാന്‍ കഴിയുക. രണ്ട് വിഷയങ്ങള്‍ വിജയിക്കാന്‍ കഴിയാത്ത പത്താം ക്ലാസുകാര്‍ക്കും ഒരു വിഷയത്തില്‍ വിജയിക്കാന്‍ കഴിയാതെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷയെഴുതാം. ഇംപ്രൂവ്മെന്റ് വേണമെന്നാവശ്യമുള്ള 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് യഥാക്രമം രണ്ട്, ഒന്ന് വിഷയങ്ങളില്‍ പരീക്ഷയെഴുതാം.

ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ പ്രായപൂര്‍ത്തിയാവാത്ത മദ്രസ വിദ്യാര്‍ത്ഥികള്‍ കൊലപ്പെടുത്തിയെന്ന് പൊലീസ്

ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ പ്രായപൂര്‍ത്തിയാവാത്ത മദ്രസ വിദ്യാര്‍ത്ഥികള്‍ കൊലപ്പെടുത്തിയെന്ന് പൊലീസ്. അജ്മീറിലെ മുഹമ്മദി മസ്ജിദിലെ ഇമാം മൗലാന മുഹമ്മദ് മാഹിര്‍ ആണ് കൊല്ലപ്പെട്ടത്. പ്രായപൂര്‍ത്തിയാവാത്ത ആറ് പേരെ കസ്റ്റഡിയിലെടുത്തെന്നും അജ്മീര്‍ പൊലീസ് അറിയിച്ചു. ഏപ്രില്‍ 27 നാണ് കൊലപാതകം നടന്നത്.
ഉത്തര്‍ പ്രദേശ് സ്വദേശിയായ മാഹിര്‍ കഴിഞ്ഞ എട്ട് വര്‍ഷമായി മസ്ജിദിലാണ് താമസം. വിദ്യാര്‍ത്ഥികളില്‍ ഒരാളെ മാഹിര്‍ ലൈംഗികമായി ചൂഷണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. എല്ലാം തുറന്നുപറയുമെന്ന് പറഞ്ഞപ്പോള്‍ ഇമാം വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ പീഡനം തുടര്‍ന്നതോടെ വിദ്യാര്‍ത്ഥികള്‍ മാഹിറിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. മര്‍ദിച്ച ശേഷം കഴുത്തില്‍ കയറിട്ടാണ് ഇമാമിനെ വിദ്യാര്‍ത്ഥികള്‍ കൊലപ്പെടുത്തിയതെന്നും എസ്പി പറഞ്ഞു. പ്രായപൂര്‍ര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ ആയതിനാല്‍ അവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
നാളെ പത്തനംതിട്ട ജില്ലയിലും, മറ്റന്നാള്‍ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും, വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും അതിശക്തമായ മഴ ( യെല്ലോ അലര്‍ട്ട്) ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

പാലക്കാട് ഷാഫിക്ക് പകരം ആര്, കോൺഗ്രസിൽ അടി തുടങ്ങി


പാലക്കാട് . നിയമസഭാ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രഹസ്യ ഓപ്പറേഷനുകൾക്ക്‌ വിലക്കെർപ്പെടുത്തി പാലക്കാട് ഡിസിസി. മണ്ഡലത്തിൽ മത്സരിക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് ഓപ്പറേഷൻ നടത്തുന്നു എന്ന നേതാക്കളുടെ പരാതിയെ തുടർന്നായിരുന്നു ഡിസിസി യോഗത്തിൻ്റെ വിമർശനം. ഷാഫി പറമ്പില്‍ വടകരയിൽ വിജയിക്കും എന്ന വിലയിരുത്തലിലാണ് കോൺഗ്രസ്സ് നേതൃത്വം


ഇന്നലെ ചേർന്ന കെ.പി.സി.സി നേതാക്കളുടെ നേതൃത്വത്തിലാണ് സ്വയം പ്രഖ്യാപിത സ്ഥാനാർഥിക്കെതിരെ നേതൃത്വം രംഗത്തെത്തിയത്.ഷാഫി പറമ്പിലിന് വടകരയിൽ വിജയം ഉറപ്പിക്കുന്ന കോൺഗ്രസ്സ് പാലക്കാട്ടേക്ക് ആര് എന്ന ചർച്ചകൾ ഉപശാലകളിൽ ആരംഭിച്ചിട്ടുണ്ട്,ഇത് മുന്നിൽ കണ്ട് പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനായി ജില്ലയ്ക്ക് പുറത്ത് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് സ്വന്തം നിലക്ക് പ്രചരണം നടത്തുന്നു എന്നാണ് കോൺഗ്രസ് നേതാക്കളുടെ പരാതി. പരാതി ചർച്ച ചെയ്ത ഡിസിസി യോഗം, മണ്ഡലത്തിൽ ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥി ആകേണ്ടെന്ന് വിമർശിച്ചു. വിഷയം ഉടൻ കെ.പി.സി.സിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ തീരുമാനം.ബിജെപിക്ക്‌ ചെറുതല്ലാത്ത സ്വാധീനമുള്ള മണ്ഡലം എന്ന നിലയിൽ ശക്തനായ സ്ഥാനാർഥി വേണമെന്ന ആവശ്യം ഒരു വിഭാഗം ഇതിനോടകം ഉന്നയിച്ചിട്ടുണ്ട്

വിഷ്ണുപ്രീയ വധം: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

കണ്ണൂർ: പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാല്‍ നടമ്മലില്‍ വിഷ്ണുപ്രിയ(25)-യെ വീട്ടില്‍ക്കയറി കഴുത്തറത്ത് കൊന്ന സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം.
ഇതിനുപുറമേ പത്തുവർഷം തടവും പ്രതിക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. മാനന്തേരി താഴെകളത്തില്‍ വീട്ടില്‍ എം. ശ്യാംജിത്ത്(28) ന് ആണ് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി(ഒന്ന്) ജഡ്ജി എ.വി മൃദുല ശിക്ഷിച്ചത്. കൊലപാതകക്കുറ്റത്തിനാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. വീട്ടില്‍ അതിക്രമിച്ചുകയറിയ കുറ്റത്തിന് 10 വർഷം തടവും അനുഭവിക്കണം. ഇതിനൊപ്പം രണ്ട് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ശനിയാഴ്ച കണ്ടെത്തിയിരുന്നു. 302, 449 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നത്.

2022 ഒക്ടോബർ 22 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണമായ സംഭവം. ഖത്തറില്‍ ജോലിചെയ്തിരുന്ന വിനോദിന്റെയും ബിന്ദുവിന്റെയും മകളാണ് വിഷ്ണുപ്രിയ. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ നിലയിലാണ് വിഷ്ണുപ്രിയയെ കണ്ടത്. ഇരുകൈകള്‍ക്കും വെട്ടേല്‍ക്കുകയും ചെയ്തിരുന്നു.ദേഹത്ത് 29 മുറിവുകളാണുണ്ടായിരുന്നത്. പാനൂർ ന്യൂക്ലിയസ് ക്ലിനിക്കില്‍ ഫാർമസിസ്റ്റായിരുന്നു വിഷ്ണുപ്രിയ.
കൊലപാതകം നടക്കുന്നതിന്റെ ആറുദിവസം മുൻപ് വിഷ്ണുപ്രിയയുടെ അച്ഛമ്മ മരിച്ചതിനാല്‍ ജോലിക്ക് പോയിത്തുടങ്ങിയിരുന്നില്ല. തൊട്ടടുത്തു തന്നെയായിരുന്നു അച്ഛമ്മയുടെ വീട്. ബന്ധുക്കളൊക്കെ അവിടെയായിരുന്നു. മരണവീട്ടില്‍നിന്ന് ബന്ധുവായ യുവതി, വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. നിലവിളികേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തുകയായിരുന്നു. പ്രതി ശ്യാംജിത്ത് വീട്ടിലെത്തിയതും കൊലപാതകം നടത്തിയതും ആരും അറിഞ്ഞില്ല.

വിഷ്ണുപ്രിയയും ശ്യാംജിത്തും പ്�

ചവറയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം; രോഗിക്കൊപ്പമെത്തിയ സ്ത്രീ മുഖത്തടിച്ചതായി പരാതി

വനിതാ ഡോക്ടര്‍ക്ക് നേരെ വീണ്ടും ആക്രമണം. കൊല്ലം ചവറയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിനെയാണ് ആക്രമിച്ചത്. രോഗിക്കൊപ്പം കൂട്ടിരിപ്പിനെത്തിയ സ്ത്രീ, ഡോക്ടറുടെ മുഖത്തടിക്കുകയായിരുന്നു
ഒരു കുടുംബത്തിലെ രണ്ട് രോഗികളും ഇവര്‍ക്കൊപ്പം കൂട്ടിരിപ്പിനായി എത്തിയ 5 പേരുമാണ് ആരോഗ്യ കേന്ദ്രത്തിലേക്കെത്തിയത്. എന്നാല്‍ ഒരു രോഗിക്കൊപ്പം ഒരാളെ മാത്രമേ പരിചരണത്തിനായി നിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്നും ബാക്കിയുള്ളവര്‍ പുറത്ത് പോകണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ രോഗിക്കൊപ്പം എത്തിയ സ്ത്രീ, ഡോക്ടര്‍ എഴുതി കൊടുത്ത മരുന്ന് പരിശോധിച്ച് ഉറപ്പു വരുത്താനും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കയ്യേറ്റത്തിലെത്തിച്ചതെന്ന് ഡോക്ടറുടെ പരാതിയില്‍ പറയുന്നു.
രോഗിക്കൊപ്പമെത്തിയ സ്ത്രീ തന്നോട് മോശമായി പെരുമാറിയ ശേഷം മുഖത്തടിക്കുകയായിരുന്നുവെന്ന് ഡോ. ജാന്‍സി ജെയിംസ് ആരോപിച്ചു. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം, ഡോക്ടറും രോഗികളോട് മോശമായി പെരുമാറിയെന്ന് ബന്ധുക്കളും ആരോപിച്ചു. രോഗികളുടെ പരാതിയും പരിശോധിച്ച ശേഷം പൊലീസ് അന്വേഷണം ആരംഭിക്കും.